Wednesday, 11 November 2026 About Us · Contact Us

അഞ്ച്കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക അമ്പത് ലക്ഷം മാത്രം; ബാക്കി വീതിച്ചെടുക്കും: ബിജെപി നേതൃത്വത്തിനെതിരെ ദേവൻ

If It Comes As Black Money It Will Spend Only Fifty Lakhs - ദേവൻ

കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ചെലവഴിക്കേണ്ട തുക നേതാക്കള്‍ വീതിച്ചെടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് ദേവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ അവസാനിക്കാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ കള്ളപ്പണം ചെലവഴിക്കും. ബാക്കി വീതംവെയ്ക്കുമെന്നും ദേവന്‍ പറഞ്ഞു. 

‘പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നല്ലാതെ കേരള ബിജെപി എന്നെ അവരിലേക്ക് അടുപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്യുമ്പോഴാണ് ബ്ലാക്ക് മണി മുഴുവന്‍ വരുന്നത്. ക്യാമ്പെയ്‌ന്റെ സമയത്താണ് കള്ളപ്പണം ചെലവഴിക്കുന്നത്. അഞ്ച് കോടി വന്നിട്ടുണ്ടെങ്കില്‍ അതില്‍ 50 ലക്ഷം രൂപയേ ചെലവാക്കുന്നുള്ളൂ. ബാക്കി പണം നേതാക്കള്‍ വീതിച്ചെടുക്കുമെന്നും ദേവന്‍ പറഞ്ഞു.

ടിവികെയുമായി ബന്ധപ്പെട്ടും ദേവന്‍ പ്രതികരിച്ചു. ടിവികെ കേരളത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് ദേവന്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ടിവികെയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് 2031ല്‍ ആണ്. അഞ്ച് വര്‍ഷം സമയമുണ്ടെന്നും ദേവന്‍ പറഞ്ഞു. ടിവികെ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങില്ല. ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് വിജയ് ശ്രമിക്കുന്നത്. ടിവികെയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമേ സ്ഥാനമുണ്ടാകുകയുള്ളൂവെന്നും അല്ലാത്തവരെ എടുക്കില്ലെന്നും ദേവന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ദേവന്‍ ബിജെപി വിട്ടത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പൊതു വേദിയില്‍വെച്ചായിരുന്നു പാർട്ടി വിടുന്നതായുള്ള ദേവന്റെ പ്രഖ്യാപനം വന്നത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ദേവന്‍ കുറ്റപ്പെടുത്തിയിരുന്നു. ദേവന്റെ പ്രഖ്യാപനത്തില്‍ അതേ വേദിയില്‍ ഉണ്ടായിരുന്ന ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ രാജി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നുമായിരുന്നു ബി രാധാകൃഷ്ണ മേനോന്റെ പ്രതികരണം.

ബിജെപിയില്‍ നിന്ന് പുറത്തുവന്ന ദേവനുമായി ടിവികെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവന് സംസ്ഥാന അധ്യക്ഷ സ്ഥാനം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ പത്തിന് ചെന്നൈയില്‍ വെച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. താന്‍ ആഗ്രഹിക്കുന്നതാണ് തമിഴ്‌നാട്ടടില്‍ വിജയ് ചെയ്യുന്നതെന്നും നിരവധി യുവാക്കള്‍ ഫോണില്‍ വിളിച്ച് തനിക്ക് പിന്തുണ അറിയിച്ചെന്നും ദേവന്‍ പറഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

19 മണിക്കൂർ മുൻപ്
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

21 മണിക്കൂർ മുൻപ്