സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും പവന് 58,000 കടന്നു. 58,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു. പവന് 120 രൂപയാണ് ഇന്നലെ വർധിച്ചത്. രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വർധനവാണ് പവന് സംഭവിച്ചത് 22 കാരറ്റ് സ്വർണം ഗ്രാമിന് 7260 രൂപയിലാണ് വ്യാപാരം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വലി 5995 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ
സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്
