Wednesday, 11 November 2026 About Us · Contact Us

പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്കെതിരെ എന്തു കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മുഖ്യമന്തിയുടെ നടപടി നവീന്റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പി.പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ