Saturday, 14 November 2026 About Us · Contact Us

കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു; ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തും: സിഇഒ

Kerala Blasters Leaving Kochi Home Matches To Be Held In - കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു; ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തും: സിഇഒ

വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങൾ കോഴിക്കോട് വച്ച് നടത്താനുള്ള ആലോചനയുണ്ടെന്നാണ് അഭീക് ചാറ്റർജി അറിയിച്ചത്. ആരാധകരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു ഹോം മത്സരങ്ങളിൽ ചിലത് കോഴിക്കോടേക്ക് മാറ്റാനുള്ള ആലോചനയുണ്ടെങ്കിലും ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയാണെന്ന് അഭീക് ചാറ്റർജി പറഞ്ഞു. ഐഎസ്എൽ അധികൃതരുടെ അനുമതിയുൾപ്പെടെ ആവശ്യമുണ്ട്. കേരളത്തിലെ തന്നെ മറ്റിടങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിനോട് ഐഎസ്എൽ അധികൃതർക്കും അനുകൂല നിലപാടാണ്. മുഴുവൻ ഹോം മത്സരങ്ങളും കൊച്ചിയിൽ നിന്ന് മാറ്റുകയല്ല. ഈ സീസണിൽ നോർത്ത് ഈസ്റ്റ് കളിച്ചത് പോലെ കുറച്ച് മത്സരങ്ങൾ മറ്റ് വേദികളിൽ കളിക്കുന്നു എന്ന് മാത്രം. ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ മറ്റ് വേദികളിൽ വച്ച് നടത്തുന്ന കാര്യം തങ്ങൾ ആലോചിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ വലിയൊരു വിഭാഗം ആരാധകർ മറ്റിടങ്ങളിലുണ്ട്. കുറച്ച് മത്സരങ്ങൾ ഇവിടേക്ക് മാറ്റുന്നത് ഈ ആരാധകർക്ക് സൗകര്യമാവും. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ വലിയ വെല്ലുവിളികളാണുള്ളത്. മത്സരം നടക്കുന്ന വേദികളിൽ ഐഎസ്എൽ അധികൃതർ ആവശ്യപ്പെടുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടാവേണ്ടതാണ്. ഇതൊക്കെ ഉണ്ടെങ്കിലേ മറ്റ് വേദികളിൽ മത്സരങ്ങൾ നടത്താൻ കഴിയും. വരുന്ന സീസണിൽ കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുറച്ച് മത്സരങ്ങൾ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അഭീക് ചാറ്റർജി വ്യക്തമാക്കി. പുതുതായി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമേറ്റെടുത്ത ദവീദ് കറ്റാലയെ അവതരിപ്പിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു അഭീക് ചാറ്റർജിയുടെ വെളിപ്പെടുത്തൽ. സൂപ്പർ കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനച്ചുമതല കറ്റാല ഏറ്റെടുത്തു. അദ്ദേഹം നെഹ്റു സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇവാൻ വുകുമാനോവിചിന് പകരം ക്ലബിൻ്റെ പരിശീലകനാക്കിയ മൈക്കൽ സ്റ്റാറെയെ മോശം പ്രകടനങ്ങൾക്കൊടുവിൽ സീസൺ പാതിയിൽ വച്ച് പുറത്താക്കി. പിന്നീട് സഹപരിശീലകരാണ് ക്ലബിനെ പരിശീലിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ക്ലബ് സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാലയെ പരിശീലകനായി അവതരിപ്പിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം; വാർഷിക മസ്റ്ററിങ് സമയപരിധി നവംബർ 30 വരെ നീട്ടി

2 മണിക്കൂർ മുൻപ്
സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തി

2 മണിക്കൂർ മുൻപ്
രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസി

3 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

ചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെ

3 മണിക്കൂർ മുൻപ്
മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

സ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920

4 മണിക്കൂർ മുൻപ്