കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി
കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ട കാറിന് താഴെ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പിനെ ബന്ധപ്പെട്ടു. പാമ്പുപിടിത്തക്കാരൻ ബിജിലേഷ് കോടിയേരി പിന്നാലെ സ്ഥലെത്തെത്തി ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട സമയത്ത് കുട്ടികളാരും കളിപ്പാട്ടതിന് സമീപത്ത് ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
