കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ ഭാഗത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ മറ്റു നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവുമാണ് സ്പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറഞ്ഞു.
ചൂഷണം സഹിക്കാതെയായപ്പോൾ പെൺകുട്ടി സ്പായിൽവച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു. സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ചെറിയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ പൊലീസ് കണ്ടെത്തി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും

ചർച്ചയിൽ തീരുമാനമായില്ല; എൽപിഎസ്ടി സമരം തുടരും, അനുകൂല ഉത്തരവിറങ്ങും വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വളർമതി

ചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതി

ചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി
