Friday, 13 November 2026 About Us · Contact Us

നിമിഷപ്രിയ വിഷയത്തിലെ ഇടപെടൽ; കാന്തപുരത്തെ പ്രശംസിച്ച് നേതാക്കളും സോഷ്യൽ മീഡിയയും

Leaders And Social Media Praise Kanthapuram For Its - നിമിഷപ്രിയ വിഷയത്തിലെ ഇടപെടൽ; കാന്തപുരത്തെ പ്രശംസിച്ച് നേതാക്കളും സോഷ്യൽ മീഡിയയും

യെമനിൽ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്ല്യാരെ അഭിനന്ദിച്ച് രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സോഷ്യൽ മീഡിയയും. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രാപ്തിയിൽ എത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലിൽ ഏറെ സന്തോഷമുണ്ടെന്നും മാനവികത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത്തരം പ്രവർത്തനം ഇഷ്ടപ്പെടാത്ത ചില വർഗീയ ശക്തികളുണ്ട്. അവരെ പരാജയപ്പെടുത്തണം. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, സാമൂഹ്യ ഐക്യത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും മർകസിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ പറഞ്ഞു വിവിധ എംഎൽഎമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ കാന്തപുരത്തിന് നന്ദി അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ച് രംഗത്തുവന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

1 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

3 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

4 മണിക്കൂർ മുൻപ്