Friday, 13 November 2026 About Us · Contact Us

നിത്യതയിലേക്ക് മടങ്ങി മിഥുൻ: വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, വിട നൽകി നാട്

Mithun Returns To Eternity Last Rites In His Backyard In - നിത്യതയിലേക്ക് മടങ്ങി മിഥുൻ: വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, വിട നൽകി നാട്

തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും മിഥുന് വിട നൽകാനായി ഒഴുകിയെത്തിയ നൂറുകണക്കിനാളുകളുടെ കണ്ണ് നനയിച്ച വികാരനിർഭര രംഗങ്ങളാണ് വിളന്തറയിലെ വീട്ടിൽ നടന്നത്. കരഞ്ഞ് തളർന്ന് ശബ്ദമില്ലാതായ അമ്മയ്ക്കും അച്ഛനും ഇടയിൽ നിന്ന് മിഥുനെ എന്നെന്നേയ്ക്കുമായി ചിതയിലേക്ക് എടുക്കുകയായിരുന്നു. നാട് ഒന്നാകെ മിഥുന് വിട നൽകാനായി എത്തിയിരുന്നു. വിദേശത്ത് വീട്ടുജോലിക്കായി പോയിരുന്ന അമ്മ സുജ ഇന്ന് രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രിയ മകന് സുജ കണ്ണീരോടെ യാത്ര പറയുന്ന നിമിഷങ്ങൾ ആരുടെയും കരളലയിപ്പിക്കുന്നതായി മാറി. സഹപാഠികളും അധ്യാപകരും നാട്ടുകാരും ആര് ആരെ ആശ്വസിപ്പിക്കുമെന്നറിയാതെ വിതുമ്പി. നേരത്തെ സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മിഥുന്റെ ഭൗതിക ദേഹം വീട്ടിലെത്തിച്ചത്‌

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

1 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

1 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

2 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

3 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

4 മണിക്കൂർ മുൻപ്