പാലക്കാട്ടെ കള്ളപ്പണ റെയ്ഡ്: ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോർട്ട് തേടിയത്. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത് കലക്ടർ റിപ്പോർട്ട് നൽകിയ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടി. ഇന്നലെ പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ പോലീസ് സംഘം പരിശോധന നടത്തിയത്. അർധരാത്രി 12 മണിയോടെയായിരുന്നു പരിശോധന. മുറികൾ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പോലീസ് മടങ്ങിയത് അതേസമയം വിഷയത്തിൽ വിഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അർധരാത്രിയിൽ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതെന്ന് സതീശൻ ആരോപിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
പാലക്കാട്ടെ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന; സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്ന് സതീശൻ
പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടലിൽ പാതിരാ പരിശോധന; ഏറ്റുമുട്ടി പ്രവർത്തകർ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
