Wednesday, 11 November 2026 About Us · Contact Us

പറവ ഫിലിംസിന്റെ ഓഫീസിൽ വീണ്ടും റെയ്ഡ്; 24 മണിക്കൂറിനിടെ രണ്ടാമത്തെ പരിശോധന

നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ റെയ്ഡിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ഇന്നലൈ വൈകിട്ടോടെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നത് 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി റെയ്ഡിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു സിനിമ 148 കോടിയിലേറെ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായ നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മൃഗയയുടെ റീമേക്ക് അല്ല; സൂര്യയും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രം ഉടൻ

12 Dec 2024

പറവ ഫിലിംസിലെ റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, സൗബിനെ വിളിച്ചു വരുത്തും

29 Nov 2024

രാത്രി വൈകുവോളം നീണ്ട റെയ്ഡ്; സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്യും

29 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്