ബിജെപിയെ പാലക്കാട് നിന്ന് മാറ്റാൻ ജനം തീരുമാനിച്ചു; രാഷ്ട്രീയ മതേതരത്വത്തിന്റെ ജയമെന്ന് ഷാഫി

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വത്തിന്റെ വിജയമാണെന്ന് ഷാഫി പറമ്പിൽ. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും ഷാഫി പറഞ്ഞു ബിജെപിയെ പാലക്കാട് നിന്ന് മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിപിഎം-ബിജെപി മുന്നണി പരാജയപ്പെട്ടു എന്നാണ് പറയേണ്ടത്. വടകരയിലെ കാഫിർ വിവാദവും പാലക്കാട്ടെ പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും, നാടിനിയും മുന്നോട്ടു പോകണ്ടേ എന്നാണ് വടകരയിൽ നേരത്തെ സിപിഎം പറഞ്ഞത്. ആ വാചകം ഞാൻ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൗണ്ടിൽ കെട്ടരുത്. പാലക്കാടിന്റെ ജനങ്ങളോടും ആ രീതി കാണിക്കരുതെന്നും ഷാഫി പറഞ്ഞു.

Share this story