ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്; നോട്ടീസ് നൽകി വിളിപ്പിച്ചേക്കും
ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്നിറങ്ങി ഓടിയ സിനിമാ താരം ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്. ഷൈനിനെതിരെ നിലവിൽ കേസില്ലെന്ന് നർകോട്ടിക്ക് എസിപി അറിയിച്ചു. ഹോട്ടലിൽ നടന്ന പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈന് നോട്ടീസ് നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും അതേസമയം ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്. വിൻസിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസിൽ അറിയിച്ചത്. വിൻസിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
