തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
Jul 1, 2025, 11:19 IST
തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ്(20) മരിച്ചത്. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിൽ വെച്ചാണ് മഹിമ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. കൈമനം വനിതാ പോളിടെക്‌നിക് കൊമേഴ്‌സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം.
