തസ്മിതിനായി അന്വേഷണം ഊർജിതം; ചെന്നൈയിലുള്ള സഹോദരനിൽ നിന്നും പോലീസ് വിവരങ്ങൾ തേടി
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിതിനായി അന്വേഷണം ഊർജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പോലീസ് വിവരം തേടിയത്. കുട്ടി കന്യാകുമാരിയിൽ തന്നെയുണ്ടെന്നാണ് നിഗമനം. കന്യാകുമാരിയിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശിനിയായ തസ്മിത് തംസും വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥി പകർത്തിയ ചിത്രമാണ് തെരച്ചിലിൽ നിർണായകമായത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കാണാതായ 13കാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി; പോലീസിന്റെ അന്വേഷണം തുടരുന്നു
തസ്മിദ് എങ്ങോട്ട് പോയി: കന്യാകുമാരിയിലെ തെരച്ചിൽ വിഫലം; ആശങ്ക പടരുന്നു
തസ്മിത്തിനായി വ്യാപക തെരച്ചിൽ; കന്യാകുമാരിയിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല
തസ്മിത് കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്; കുട്ടിയെ ഓട്ടോ ഡ്രൈവർമാർ കണ്ടു
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കുറിച്ച് നിർണായക വിവരം; കുട്ടി കന്യാകുമാരി ട്രെയിനിൽ കയറി
