Wednesday, 11 November 2026 About Us · Contact Us

എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ണൂർ കലക്ടറേറ്റിൽ; കലക്ടറുടെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കലക്ടറേറ്റിലെത്തി. കണ്ണൂർ കലക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം കലക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കലക്ടറാണെന്നും ഗൂഢാലോചനയിൽ കലക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു സത്യം സത്യമായി പോലീസിന് മൊഴി നൽകുമെന്ന് കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങൾ അറിയിക്കാനാണ് കണ്ടത്. എഡിഎം നവീൻ ബാബുവിൻരെ വിഷയവും സംസാരിച്ചെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു ഇന്നലെ കലക്ടർ ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കലക്ടറുടെ മൊഴി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ട്; വേണമെങ്കില്‍ എന്നെ നുണപരിശോധനക്ക് വിധേയമാക്കൂ; ആരോപണത്തില്‍ ഉറച്ച് പ്രശാന്തന്‍

29 Jan 2025

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി തള്ളി

06 Jan 2025

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി തിങ്കളാഴ്ച

04 Jan 2025

നവീൻ ബാബുവിനെതിരെ ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

28 Dec 2024

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം

08 Dec 2024

പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം

07 Dec 2024