Wednesday, 11 November 2026 About Us · Contact Us

13കാരിയെ തിരികെ എത്തിക്കാൻ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ കണ്ടെത്തിയത് താംബരം എക്‌സ്പ്രസിൽ

കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ 13 വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത് ആർപിഎഫിന്റെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാകും കുടുംബത്തെ ഏൽപ്പിക്കുക കുട്ടിക്ക് കൗൺസിലിംഗും നൽകും. കുട്ടിയെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് നീക്കം. ട്രെയിനിലെ ബെർത്തിനുള്ളിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

26 Aug 2024

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി പോലീസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും

24 Aug 2024

കേരളാ പോലീസ് സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തും; 13കാരിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും

23 Aug 2024

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി, സിസിടിവി ദൃശ്യം ലഭിച്ചു

21 Aug 2024

തസ്മിത് കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്; കുട്ടിയെ ഓട്ടോ ഡ്രൈവർമാർ കണ്ടു

21 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്