Wednesday, 11 November 2026 About Us · Contact Us

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി പോലീസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയുമായി കേരളാ പോലീസ് സംഘം വിശാഖപട്ടണത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയിൽ നിന്ന് കേരളാ എക്‌സ്പ്രസിലാണ് യാത്ര. കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാത്രിയോടെ പോലീസ് പൂർത്തിയാക്കിയിരുന്നു കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശാഖപട്ടണത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ രാത്രിയായതിനാൽ കുട്ടിയെ ഏറ്റെടുക്കാനായില്ല. നാളെ രാത്രി 9.50ഓടെ കുട്ടിയുമായി തിരുവനന്തപുരത്ത് എത്തും ആദ്യം വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സിഡബ്ല്യുസിയുടെ മുമ്പാകെ ഹാജരാക്കും. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷമാകും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

26 Aug 2024

കേരളാ പോലീസ് സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് എത്തും; 13കാരിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും

23 Aug 2024

13കാരിയെ തിരികെ എത്തിക്കാൻ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ കണ്ടെത്തിയത് താംബരം എക്‌സ്പ്രസിൽ

22 Aug 2024

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി, സിസിടിവി ദൃശ്യം ലഭിച്ചു

21 Aug 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്