ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; അപകടം കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ്
തൃപ്പുണിത്തുറ ഉദയംപേരൂരിന് സമീപം കണ്ടനാട് അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര തകർന്നുവീണത്. അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത് ഇവിടെയുണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികൾ ക്ലാസിൽ എത്താൻ സമയമാകുന്നതേയുണ്ടായിരുന്നുള്ളു. വലിയ അപകടമാണ് വഴി മാറിയത് അഞ്ച് കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത് പത്ത് മണിയോടെയാണ് കുട്ടികൾ ഇവിടേക്ക് എത്തുക. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ കെട്ടിടം തൂത്തുവാരി വൃത്തിയാക്കുന്നതിനിടെയാണ് ശബ്ദം കേട്ടതും പിന്നാലെ മേൽക്കൂര ഒന്നാകെ നിലംപതിച്ചതും കെട്ടിടത്തിന് നൂറ് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജൂനിയർ ബേസിക് സ്കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റ് ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; സംഭവം തിരുവനന്തപുരത്ത്
അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
