മൊഴി പുറത്തുവിട്ടത് കോടതി വിധിയുടെ ലംഘനം; റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ല്യുസിസിയുടെ പരാതി
റിപ്പോർട്ടർ ടിവി ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് മുഖ്യമന്ത്രിക്ക് ഡബ്ല്യുസിസി തുറന്ന കത്ത് എഴുതിയത്. ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി പറഞ്ഞു റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി നൽകിയത് ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും ഡബ്ല്യുസിസി പറയുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
മൗദൂദിയെ തള്ളിയ ജമാഅത്തെ ഇസ്ലാമിയെ പൊളിച്ചെഴുതി കാന്തപുരം; സോഷ്യല്‍ മീഡിയയില്‍ തെറി വിളി
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി
സൈബർ ആക്രമണം പുരുഷാധിപത്യത്തിന്റെ പ്രവണത; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി
ഡബ്ല്യു സി സിയിലെ ഒരംഗത്തിന് സ്വാർഥ താത്പര്യം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക പരാമർശം

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
