മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകിയതിന്റെ റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദിച്ചെന്ന പേരിലായിരുന്നു പരാതി. രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമക്കുറ്റവും ചുമത്തി ഇതോടെ രാഹുൽ ജോലി ചെയ്യുന്ന ജർമനിയിലേക്ക് കടന്നു. ഇതിനിടെയാണ് തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വൈകി പരാതി നൽകിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
പന്തീരങ്കാവ് കേസ്: പരാതിയിൽ ഉറച്ച് നിൽക്കും, രാഹുലിനൊപ്പം ജീവിക്കാനില്ലെന്ന് മകൾ പറഞ്ഞെന്ന് പിതാവ്
പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു; പരാതിയില്ല, വീട്ടിലേക്ക് പോകണമെന്ന് ആവശ്യം
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: യുവതിയും ഭർത്താവും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
