തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല; സിനിമാ മേഖലയെ മൊത്തത്തിൽ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല. സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാം. മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തത് എന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. അതേസമയം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന് ആരോപണമുയർന്നു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ ഒഴിവാക്കിയത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ
പാലക്കാട് എല്ലാവർക്കും ചുമതല നൽകി, തനിക്ക് നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ
രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ല; ആരോപണം തള്ളി ചാണ്ടി ഉമ്മൻ
കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ
