Thursday, 12 November 2026 About Us · Contact Us

ദൂരസ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നവര്‍ ശ്രദ്ധിക്കണം; റെയില്‍വേയുടെ നിര്‍ണായകമാറ്റം പ്രാബല്യത്തിലായി

Student Dies After Falling Off Train In Thrissur - തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു
തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേരിലേക്ക് മാറ്റിയ നടപടി അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. സ്റ്റേഷനില്‍ കൊച്ചുവേളി എന്നെഴുതിയിരുന്നത് കഴിഞ്ഞ മാസമാണ് തിരുവനന്തപുരം നോര്‍ത്ത് എന്നതിലേക്ക് മാറ്റിയത്. ഇപ്പോഴിതാ ട്രെയിനുകളിലും ഈ മാറ്റം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് ട്രെയനില്‍ എത്തുന്നവര്‍ക്ക് കൊച്ചുവേളിയെന്ന പേര് തിരുവനന്തപുരം നഗരത്തിലെ സ്ഥലമാണെന്ന് തിരിച്ചറിയുന്നതിനാണ് മാറ്റം കൊണ്ടുവന്നത്. ഉത്തരേന്ത്യയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് കൊച്ചുവേളി എന്നാല്‍ തിരുവനന്തപുരത്ത് ആണെന്ന് അറിയാമെങ്കിലും ട്രെയിനില്‍ രേഖപ്പെടുത്തിയിരുന്നത് മാറ്റിയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുവേളിക്ക് പുറമേ നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും മാറ്റിയിരുന്നു. രണ്ട് സ്റ്റേഷനുകളുടേയും പേര് മാറ്റണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് മാറ്റം പ്രാബല്യത്തില്‍ വന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളാണ്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ളവര്‍ക്കാണ് ഈ മാറ്റം കൂടുതല്‍ ഉപകാരപ്പെടുക. എന്നാല്‍ സ്റ്റേഷനിലും ട്രെയിനുകളിലും മാറ്റം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോഴും കൊച്ചുവേളി എന്ന് തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്. സ്റ്റേഷന്‍ കോഡ് ആയി നല്‍കേണ്ടത് കെ.സി.വി.എല്‍ (KCVL) എന്നും തന്നെയാണ്. ഇതും അധികം വൈകാതെ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026