Friday, 13 November 2026 About Us · Contact Us

ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണകളില്‍ വിശ്വാസികള്‍: പ്രാര്‍ത്ഥനയില്‍ മുഴുകി ലോകം

Today Is Easter Believers Commemorate The Resurrection The - ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണകളില്‍ വിശ്വാസികള്‍: പ്രാര്‍ത്ഥനയില്‍ മുഴുകി ലോകം

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌വര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തു കുരിശിലേറിയതിന് ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഓരോ ഈസ്റ്ററും. യേശുവിന്റെ കുരിശുമരണ സ്മരണയില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം (ഏപ്രില്‍ 19) വൈകീട്ട് ആരംഭിച്ച പ്രാര്‍ത്ഥനകള്‍ ഇന്ന് പുലരുവോളം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. യേശുവിന്റെ തിരുപ്പിറവി ദിനമായ ക്രിസ്തുമസ് പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈസ്റ്ററും. ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ് ആചാരങ്ങള്‍ നടക്കുന്നതെങ്കിലും കുരിശിലേറ്റപ്പെട്ട ക്രിസ്തു ലോകത്തിന്റെ രക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റ ദിനമാണിന്ന്. പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും സമ്മാനിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികമാണെന്നും സത്യം മാത്രമാണ് എല്ലാ കാലത്തും ജയിക്കുന്നതെന്നുമുള്ള പാഠം ഈസ്റ്റര്‍ നമുക്ക് നല്‍കുന്നു. ഏഷ്യാമൈനറിലാണ് എഡി നൂറ്റാണ്ടില്‍ ആദ്യമായി ഈസ്റ്റര്‍ ആഘോഷിച്ചതെന്നാണ് വിശ്വാസം. എല്ലാ സഭകളും നീസാന്‍ മാസം 14ന് ശേഷം വരുന്ന ഞായറാഴ്ചകളില്‍ ഉയിര്‍പ്പ് പെരുന്നാളായി ആചരിക്കണമെന്ന് എഡി 325ല്‍ ചേര്‍ന്ന നിഖ്യാ സുന്നഹദോസില്‍ തീരുമാനമെടുക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

12 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

14 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

15 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

16 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

16 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

16 മണിക്കൂർ മുൻപ്