Wednesday, 11 November 2026 About Us · Contact Us

ട്രോളി ബാഗ് വിവാദം: കോൺഗ്രസ് നേതാക്കളെ കുറുവ സംഘത്തെ പോലെ ചോദ്യം ചെയ്യണമെന്ന് ഇഎൻ സുരേഷ് ബാബു

ട്രോളി ബാഗ് വിവാദത്തിൽ കോൺഗ്രസ് നേതാക്കളെ കുറുവ സംഘങ്ങളെ ചോദ്യം ചെയ്യുന്നതുപോലെ ചെയ്താൽ സത്യം പുറത്തുവരുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ട്രോളി ബാഗ് വിവാദത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിന് ശേഷവും സിപിഎം ആരോപണം ആവർത്തിക്കുകയാണ് പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറുവാ സംഘത്തെ ചോദ്യം ചെയ്ത പോലെ ചോദ്യം ചെയ്താൽ വിവരം കിട്ടുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു. എന്നാൽ പോലീസിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നുണ പരിശോധന അടക്കം ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു ഇതിനെല്ലാം മുൻകൈ എടുക്കേണ്ടത് പോലീസാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും രാഹുൽ പറഞ്ഞു. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം

21 Nov 2024

പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ സതീശനും ഷാഫി പറമ്പിലും: ഇ എൻ സുരേഷ് ബാബു

15 Nov 2024

പാലക്കാട് ബിജെപിയും കോൺഗ്രസും വ്യാജവോട്ടുകൾ ചേർത്തു; പരാതിയുമായി സിപിഎം

12 Nov 2024

പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട്; എൻഎൻ കൃഷ്ണദാസിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

08 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്