കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടി; നേതൃമാറ്റം ആവശ്യമില്ലെന്ന് ശശി തരൂർ
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ശശി തരൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ല കെപിസിസി പുനഃസംഘടന സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർധിപ്പിക്കണമെന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം വേണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായതെന്നും തരൂർ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ദുരന്തനിവാരണ ഭേദഗതി ബിൽ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു; ഒരിക്കലും പോകാൻ സാധിക്കില്ലെന്ന് ശശി തരൂർ
സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടുള്ളപ്പോൾ പരാതി എന്തിന്; നടപടി വേണമെന്ന് ശശി തരൂർ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
