വിസ തട്ടിപ്പ് കേസ്; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും പിഴയും

Joby Geroge

മൂവാറ്റുപുഴ: പ്രമുഖ ചലചിത്ര നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവും 66.5 ലക്ഷം രൂപ പിഴയും ശിക്ഷ. യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ശിക്ഷ.

രണ്ടു കേസുകളിലായാണ് ശിക്ഷാവിധി. തുടക്കം മുതൽ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി ജോർജ് പ്രവർത്തിച്ചതെന്ന് ശിക്ഷാവിധിയിൽ‌ പറയുന്നു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത‍്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളുമാണ് പരാതിക്കാർ.

Tags

Share this story