തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല; മരിക്കും വരെ സിപിഎം സഹയാത്രികനായി തുടരും: കെടി ജലീൽ
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരു അധികാരപദവിയും വേണ്ടെന്നും കെടി ജലീൽ എംഎൽഎ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ജലീൽ ഇക്കാര്യം പറയുന്നത്. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. ഇതിനായി ഒരു പോർട്ടൽ തുടങ്ങും. അതിന്റെ വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന സ്വർഗസ്ഥനായ ഗാന്ധിജിയുടെ അവസാന അധ്യായത്തിലുണ്ടാകുമെന്നും ജലീൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗ്സ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിൽ
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
മുഖ്യമന്ത്രിയെ വിമർശിച്ചാൽ സാദിഖലി തങ്ങളെ അതേ നാണയത്തിൽ തിരിച്ചും വിമർശിക്കും: കെ ടി ജലീൽ
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ആരോടും പ്രതിബന്ധതയില്ലെന്നും കെടി ജലീൽ
ചാവേറാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല; അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ
ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘം; ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ കെടി ജലീലും രംഗത്ത്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
