Wednesday, 11 November 2026 About Us · Contact Us

യുവ കഥാകാരിയുടെ ലൈംഗികാതിക്രമ പരാതി: വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി

യുവ കഥാകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൊഴിയെടുപ്പിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. വിവരങ്ങളെല്ലാം ചോദിച്ച് രേഖപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും അന്വേഷണത്തോട് സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും വികെ പ്രകാശ് പറഞ്ഞു. സത്യം തെളിയും. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നത് തനിക്കറിയില്ലെന്നും വികെ പ്രകാശ് പ്രതികരിച്ചു. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചെന്നാണ് യുവ കഥാകാരിയുടെ പരാതി 2022ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. അഭിനയം പഠിപ്പിക്കാനെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ വികെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആസിഡ്, ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കണം

26 Dec 2024

14കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 47കാരന് 70 വർഷം കഠിന തടവ്

14 Nov 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

17 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്