മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍

മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും. നാല് അത്‌ലറ്റുകള്‍ക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാലിമ്പ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.

ബാഡ്മിന്റണ്‍ കോച്ച് എസ്.മുരളീധരന് ദ്രോണാചാര്യ. പാരിസില്‍ വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനങ്ങളില്‍ വെങ്കല മെഡലുകള്‍ മനു ഭാകര്‍ നേടിയിരുന്നു. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍.

മനുഭാക്കറിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തത് വിവാദമായിരുന്നു. 2020ല്‍ മനു ഭാകറിന് രാജ്യം അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി

Exit mobile version