മലയാള സിനിമക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാലവും ലഭിക്കുന്നത് നല്ല പ്രോത്സാഹനം: മോഹൻലാൽ
സിനിമാ നയത്തിന് ദിശാബോധം നൽകാൻ സിനിമാ കോൺക്ലേവിന് സാധിക്കുമെന്ന് മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന കോൺക്ലേവിന് ആശംസകൾ. മലയാള സിനിമക്ക് എല്ലാക്കാലവും സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സംസ്കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില പരിമിതികൾ ഉണ്ടാകാം. അത് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി മലയാള സിനിമ ദൈവത്തിന്റെ സിനിമയാണെന്ന് നടി സുഹാസിനി പറഞ്ഞു. കോൺക്ലേവ് മാതൃകയാണ്, മലയാള സിനിമ എന്നും മാതൃകയാണെന്നും സുഹാസിനി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന സിനിമാ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
