Wednesday, 11 November 2026 About Us · Contact Us

അടുക്കാനാകാത്ത വിധം അകന്നുപോയി; എആർ റഹ്മാനും ഭാര്യയും വിവാഹ മോചിതരാകുന്നു

എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിൽ അറിയിച്ചു. വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ റഹ്മാനുമൊത്തുള്ള വിവാഹ മോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് തീരുമാനമെന്നും വന്ദന ഷാ പറഞ്ഞു 1995ലാണ് എ ആർ റഹ്മാനും സൈറയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ വൈകാരിക സംഘർഷം പരിഹരിക്കാൻ ആകുന്നില്ല. പരസ്പര സ്‌നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ എ ആർ റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല മൂന്ന് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. ഖദീജ, റഹീമ, അമീൻ എന്നിവർ. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും താൻ അക്കാലത്ത് വലിയ തിരക്കിലായിരുന്നുവെന്നും പല അഭിമുഖങ്ങളിലും റഹ്മാൻ പറഞ്ഞിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അപ്പോള്‍ വിവാഹ മോചനമില്ലേ…? ഐശ്വര്യ റായിയും അഭിഷേകും ഒന്നിച്ച് മകളുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

02 Dec 2024

18 വര്‍ഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിച്ചു; നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു

27 Nov 2024

ഒരു മണിക്കൂറിനുള്ളിൽ വാർത്ത പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും; എ ആർ റഹ്മാൻ

23 Nov 2024

അഭിമാനമായി എആര്‍ റഹ്‌മാനും ആടുജീവിതവും; ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം

21 Nov 2024

അപ്രതീക്ഷിത അന്ത്യത്തിലേക്ക് എത്തി; വിവാഹ മോചനത്തിന് പിന്നാലെ പ്രതികരണവുമായി റഹ്മാൻ

20 Nov 2024

അമ്മ ലതയുടെ പഞ്ച് ഡയലോഗ്; ഐശ്വര്യ രജിനികാന്ത് വിവാഹ മോചനത്തില്‍നിന്ന് പിന്മാറുന്നു

23 Oct 2024