Wednesday, 11 November 2026 About Us · Contact Us

ആരാണ് രാജ്യത്തെ ആ സൂപ്പര്‍ നടി; ഇക്കുറിയും അത് തെന്നിന്ത്യന്‍ നടി തന്നെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായികമാരുടെ കൂട്ടത്തില്‍ ജനപ്രീതിയുള്ള നടി ആരാണ്. കഴിഞ്ഞ മാസം പോലെ തന്നെ ആ പട്ടം ഇക്കുറിയും തെന്നിന്ത്യയിലെത്തി. ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികമാരുടെ സെപ്തംബറിലെ പട്ടിക പുറത്തു വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത തന്നെ തുടര്‍ന്നു. ആഗസ്റ്റിലും ഇവര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്. നാലാം സ്ഥാനത്ത് മലയാളി കൂടിയായ നയന്‍താരയാണ്. താരമൂല്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് നയന്‍താര. ഒന്നാം സ്ഥാനം നിലനില്‍ത്തിയ സാമന്ത അടുത്തിടെ സിനിമകളില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യങ്ങളില്‍ സ്റ്റാറാണ്. ഇതാണ് ഇവരെ സഹായിച്ചത്. കുറെ കാലം ആലിയ ഭട്ടായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ നടിമാര്‍ കസര്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ആലിയയുടെ പുതിയ സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല. 80 കോടി മുടക്കി നിര്‍മിച്ച ചിത്രം പ്രതീക്ഷിച്ച ഹിറ്റായിരുന്നില്ലെന്ന് മാത്രമല്ല ഇതിലെ പെര്‍ഫോമന്‍സിന് ആലിയക്കെതിരെ വിമര്‍ശനവുമുണ്ടായി. നാലാം സ്ഥാനത്തുള്ള നയന്‍ താര കോടികളാണ് പ്രതിഫലം വാങ്ങുന്നത്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാറില്ലെങ്കിലും താരത്തിന്റെ ആരാധകര്‍ കുറവ് വന്നിട്ടില്ല. അഞ്ചാം സ്ഥാനത്ത് തൃഷയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സെയ്ഫ് അലിയെ കുത്തിയ പ്രതി ഷാരൂഖ് ഖാനെയും ലക്ഷ്യംവെച്ചു; അന്വേഷണത്തില്‍ ട്വിസ്റ്റ്

സെയ്ഫ് അലിയെ കുത്തിയ പ്രതി ഷാരൂഖ് ഖാനെയും ലക്ഷ്യംവെച്ചു; അന്വേഷണത്തില്‍ ട്വിസ്റ്റ്

17 Jan 2025
സെയ്‌ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; വ്യാപക തിരച്ചില്‍

സെയ്‌ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; വ്യാപക തിരച്ചില്‍

16 Jan 2025

ഐശ്വര്യ റായിക്ക് ഇനിയുമൊരു കുഞ്ഞുണ്ടാകുമോ..: ചോദ്യ കർത്താവിനെ കൊണ്ട് കാല് പിടിപ്പിച്ച് അഭിഷേക് ബച്ചൻ

09 Dec 2024

അപ്പോള്‍ വിവാഹ മോചനമില്ലേ…? ഐശ്വര്യ റായിയും അഭിഷേകും ഒന്നിച്ച് മകളുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

02 Dec 2024

45ാം വയസ്സില്‍ തടി കുറച്ചതെങ്ങനെ; വ്യായാമം ചെയ്തിട്ടില്ലെന്ന് വിദ്യാ ബാലന്‍

31 Oct 2024

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണത്തിനായി ഒരു കോടി നല്‍കി അക്ഷയ്കുമാര്‍

29 Oct 2024