കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്; പവർ ഗ്രൂപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്ന് ഷമ്മി തിലകൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാർഥ്യമാണ്. സിനിമയിലെ ലൈംഗിക ചൂഷണം കാലങ്ങളായി നടക്കുന്നതാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് നേരത്തെയും പലരും പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്നും ഷമ്മി തിലകൻ പറഞ്ഞു തന്റെ അച്ഛൻ പറഞ്ഞത് തന്നെയാണ് ഹേമ കമ്മിറ്റിയും പറഞ്ഞത്. അമ്മയുടെ അധികാരം എന്തെന്ന് അവർക്കറിയില്ല. പഴയ സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവിൽ സൗകര്യങ്ങളുണ്ട്. പോക്സോ കുറ്റകൃത്യമുൾപ്പെടെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിൽ ഹേമ കമ്മിറ്റി തന്നെ പ്രതിസ്ഥാനത്ത് വരുമെന്നും ഷമ്മി തിലകൻ പറഞ്ഞു
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്റ്

മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
