Wednesday, 11 November 2026 About Us · Contact Us

ദുരന്തവിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു; നിർദേശങ്ങൾ പാലിച്ചില്ലെന്ന് പോലീസ്

പുഷ്പ 2 സിനിമയുടെ റീലീസ് ദിവസം തീയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നതായി പോലീസ്. യുവതി മരിച്ച വിവരം തീയറ്ററിൽ വെച്ച് അല്ലു അർജുനെ അറിയിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ തീയറ്ററിൽ നിന്ന് പോകാൻ താരം തയ്യാറായില്ല മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന പോലീസ് നിർദേശവും താരം തള്ളി. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു. ഇതിന് തെളിവായി തീയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഡിസംബർ 4ന് നടന്ന പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത് അല്ലു അർജുൻ സന്ധ്യ തീയറ്ററിലെത്തിയതോടെയാണ് ഇവിടെ തിക്കും തിരക്കുമുണ്ടായത്. പോലീസിന്റെ സന്ദേശം കൈമാറാൻ തീയറ്റർ മാനേജരോട് പറഞ്ഞെങ്കിലും ചെയ്തിതല്ല. താരത്തിന്റെ മാനേജരോട് ദുരന്തവിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമ പൂർത്തിയായേ മടങ്ങൂവെന്ന് താരം അറിയിച്ചു. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്ഥിരം ജാമ്യം തേടി അല്ലു അര്‍ജുന്‍; ഹരജി മൂന്നിലേക്ക് മാറ്റി

30 Dec 2024

പുഷ്പ 2 റിലീസ് ദിവസത്തെ ദുരന്തം: അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

27 Dec 2024

പുഷ്പ 2 മരണം: യുവതിയുടെ കുടുംബത്തിന് രണ്ട് കോടി നല്‍കുമെന്ന് അല്ലു അര്‍ജുന്റെ പിതാവ്

25 Dec 2024

പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അർജുൻ; തീയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ താരത്തിന് മുന്നിൽ പ്രദർശിപ്പിച്ചു

24 Dec 2024

പുഷ്പ 2 റിലീസ് ദിവസത്തിലെ ദുരന്തം: അല്ലു അർജുൻ ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് പോലീസ്

24 Dec 2024

മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: തക്കാളിയും കല്ലും എറിഞ്ഞു

22 Dec 2024