കഞ്ചാവുമായി പ്രതിഭാ എം എല്‍ എയുടെ മകന്‍ കനിവ് എന്ന 21കാരന്‍ അറസ്റ്റിലായെന്ന വാര്‍ത്ത പിന്‍വലിച്ച് മാധ്യമങ്ങള്‍. വാര്‍ത്ത വ്യാജമാണെന്നും അസ്വാഭാവികമായ രീതിയില്‍ കൂട്ടം കൂടി നിന്ന തന്റെ മകന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുക മാത്രമാണുണ്ടായിരുന്നതെന്നും പറഞ്ഞ് എം എല്‍ എ ഫേസ്ബുക്ക് ലൈവിലും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലുമെത്തിയതോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി കനിവിനെ എക്‌സൈസ് പിടികൂടിയെന്നും അളവ് കുറവായതിനാല്‍ പിന്നീട് വിട്ടയക്കുകയുമായിരുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, വാര്‍ത്ത വ്യാജമാണെന്നും വാര്‍ത്ത പിന്‍വലിച്ച് മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും പ്രതിഭാ എം എല്‍ എ വ്യക്തമാക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ട്വന്റി ഫോര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു പ്രതിഭാ എം എല്‍ എയുടെ പ്രസ്താവന. മാധ്യമങ്ങള്‍ മനുഷ്യമാംസം കൊത്തിവലിച്ച് ആസ്വാദനം കണ്ടെത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ പ്രതികണമാണ് വരുന്നത്. കേസ് മുക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെ ചോദ്യം ചെയ്ത സംഘത്തില്‍ നിന്ന് കഞ്ചാവ് പിടികൂടിയെന്നും കുറഞ്ഞ അളവില്‍ നിന്നുള്ള കഞ്ചാവ് ലഭിച്ചത് എം എല്‍ എയുടെ മകനില്‍ നിന്നുമായിരുന്നുവെന്നുമാണ് മാധ്യമങ്ങള്‍ക്ക് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമെന്നും റിപോര്‍ട്ടുണ്ട്.