നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി തുറന്ന് പരിശോധിക്കുന്നത് തത്കാലം നിർത്തിവെച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ചിലരും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നീക്കം തത്കാലം നിർത്തിവെച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലർ സമാധി സ്ഥലം തുറക്കുന്നതിനെതിരെ രംഗത്തുവരികയായിരുന്നു. ഇതോടെ കല്ലറ തുറക്കണമെന്ന് പറയുന്നവരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ തർക്കമുണ്ടായി. സ്ഥലത്ത് സംഘാർഷാവസ്ഥ ഉടലെടുത്തതോടെയാണ് നടപടി നിർത്തിവെക്കാൻ സബ് കലക്ടർ തീരുമാനിച്ചത്
കല്ലറ പരിശോധിക്കാൻ പോലീസും ഫോറൻസിക് സംഘവും എത്തിയതോടെ നാടകീയ രംഗങ്ങളാണ് സ്ഥലത്ത് നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഗോപൻ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. പിന്നാലെയാണ് ഒരു വിഭാഗം ആളുകളും പ്രതിഷേധിച്ച് രംഗത്തുവന്നത്.