ആദിദേവ്: PART 16

Share with your friends

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

“എനിക്ക് നാളെ ഒന്ന് കാണണം… ഇവിടെ വച്ച് വേണ്ട. ഞാൻ നാളെ രാവിലെ ബസ്റ്റോപ്പിൽ കാത്തു നിൽക്കാം. നമ്മുക്ക് ഒരു ഇടം വരെ പോവാം ”
എവിടെ ആണ്????
അത് സർപ്രൈസ്……
(സർപ്രൈസെന്നും പറഞ്ഞു പെണ്ണ് ഫോൺ കട്ട്‌ ചെയ്തോ )

ശ്യോ മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ടാണല്ലോ പെണ്ണ് പോയത്…

എന്നാലും എന്ത് സർപ്രൈസ് ആയിരിക്കും… ഹ്മ്മ് നാളെ നോക്കാം…

(എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു രാവിലെ തന്നെ റെഡിയായി നിന്നു… എന്റെ പെണ്ണ് ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ…. )

താഴേക്ക് ചെന്നപ്പോൾ കാണുന്നത് ആദി അനന്ദുവിന്റെ കൂടെ കോളേജിലേക്ക് പോവാൻ നിക്കുന്നതാണ്‌….

ഇവൾ ഇനി എന്നെ പറ്റിക്കാൻ പറഞ്ഞതാണോ…..

എന്നെ കണ്ടതും പെണ്ണ് ഒരു കള്ളച്ചിരിയോടെ അവിടെ കാണാം എന്ന് ആക്ഷൻ കാണിച്ചു…

അപ്പോൾ പറ്റിച്ചതല്ല….

*************************

ഇന്ന്‌ കോളേജിൽ പോവ്വുന്നില്ലെന്ന് പറഞ്ഞാൽ എല്ലാവരും കാരണം ചോദിക്കും…..

അത് കൊണ്ട് രാവിലെ തന്നെ എഴുനേറ്റു ഞാൻ അനന്ദുവിന്റെ അടുത്തേക്ക് പോയി…

അവിടെ ചെന്നപ്പോ ഉണ്ട് നമ്മുടെ ചെക്കൻ ചുന്ദരകുട്ടപ്പനായി ഇറങ്ങി വരുന്നു…

ഞാൻ ഒരു ചിരിയും കൊടുത്ത് അവിടെ കാണാമെന്നു പറഞ്ഞു അനന്ദുവിന്റെ കൂടെ ഇറങ്ങി..

************************

അനന്ദു :ഡി ആദി നീ ഇന്ന്‌ വലിയ സന്തോഷത്തിൽ ആണല്ലോ… എന്താ കാര്യം??

ഏയ് ഒന്നുല്ലടാ നിനക്ക് തോന്നുന്നതാവും…
ആഹ് പിന്നെ എന്നെ ആ ബസ് സ്റ്റോപ്പിൽ ഇറക്കിയേക്ക് എനിക്ക് ഒരാളെ കാണാനുണ്ട്..

ആരെ??

അതൊക്കെ ഉണ്ട് നീ എന്നെ അവിടെ ഇറക്കു…

ഹ്മ്മ് ശരി ശരി….. ഞാൻ കണ്ടു പിടിച്ചോളാം മോളുടെ ചുറ്റിക്കളി…

ഓഹ് ആയിക്കോട്ടെ….

(എന്നെയും ഇറക്കി അനന്ദു അവിടെന്ന് പോയി )

അവനു എന്തൊക്കെയോ ഡൌട്ട് ഉണ്ട്… ഹ്മ്മ് കണ്ടു പിടിക്കുന്നെങ്കിൽ പിടിക്കട്ടെ അല്ല പിന്നെ….

ഈ ചെക്കൻ ഇത് എവിടെ പോയി കാണുന്നില്ലല്ലോ….

മൊബൈൽ എടുത്ത് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ആൾ ദേ മുന്നിൽ എത്തി…

(ഞാൻ ഒന്ന് ചിരിച്ചിട്ട് വണ്ടിയിൽ കയറി )

അപ്പൊ എങ്ങനാ പോകുവല്ലേ…

അല്ല എങ്ങോട്ടാണെന്ന് നീ പറഞ്ഞില്ലല്ലോ….

മോൻ വണ്ടി വിട്ടോ എത്തേണ്ട സ്ഥലം ആവുമ്പോ ഞാൻ പറയാട്ടോ…

ഓഹോ എന്നാ ഓക്കേ…

(ചെക്കൻ വണ്ടിയുമായി ചീറി പാഞ്ഞു പോകുവാ… )

അതേയ് ഒന്ന് പയ്യേ പോകുവോ എനിക്ക് വഴി കറക്റ്റ് ആയിട്ട് അറിയില്ല..

ആഹാ കൊള്ളാല്ലോ വഴി അറിയാത്ത സ്ഥലത്തേക്ക് ആണോടി നീ എന്നേം കൊണ്ട് പോവുന്നെ….

ഓഹ് അല്ല ദേ എത്തി….
ആ കാണുന്ന വളവ് കഴിഞ്ഞാൽ ഉള്ള സ്ഥലം ആണ്…

ഹ്മ്മ്…

(അവൾ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി കേറ്റിയിട്ട് ഞങ്ങൾ ഇറങ്ങി… )

S & S സ്റ്റുഡിയോ…
ങേ ഇവൾ ഫോട്ടോ എടുക്കാൻ കൊണ്ടുവന്നതാണോ…

എന്താ മാഷേ ഇങ്ങനെ നോക്കുന്നത്…

ഇതെന്താ സ്റ്റുഡിയോയിൽ… നമ്മുടെ ഫോട്ടോ എടുക്കാൻ ആണോ ….

ഹിഹി ഇത് അതിനല്ല അതു വേറെ ഇത് വേറെ…
ബാ കേറൂ… ഇതെന്റെ ഫ്രണ്ടിന്റെ ചേട്ടന്റെ സ്റ്റുഡിയോ ആണ്…

എന്താ നടക്കുന്നതെന്ന് മനസിലാവാതെ ഞാൻ
അവളുടെ പുറകേ പോയി…

************************

ആഹ് ആദി കേറിവാ… നീ വരുമെന്ന് അച്ചു പറഞ്ഞിരുന്നു ….. ഇതാണോ ആള്…

(ഞാൻ ആണെന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടി )

ഹായ് ദേവൻ… ഞാൻ ജീവൻ ആദിയുടെ ഫ്രണ്ട് അശ്വതിയുടെ ചേട്ടനാണ് ..

ഹായ് ജീവൻ..

(ആദി ഇവിടെ എന്താ നടക്കുന്നത്.. ദേവ് ആദിയോടായി സ്വകാര്യമായി ചോദിച്ചു )

എന്ത് പറ്റി ആദി ആളോട് ഒന്നും പറയാതെ ആണോ കൊണ്ട് വന്നത്…

അതെ ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് വെച്ചു…

ഹഹ.. അത് കൊള്ളാം…. ദേവൻ ഇവിടെ ഇരുന്നൊള്ളു ഞാൻ ടൂൾസ് എടുത്തിട്ട് വരാം…

എന്തോന്നടി ഇത് നീ എന്നെ കൊല്ലാൻ കൊണ്ട് വന്നതാണോ…

ഹിഹി എന്റെ അസുരൻ ചെക്കൻ പേടിക്കണ്ടാട്ടൊ. കുറച്ചു ജീവൻ ബാക്കി വെച്ചേക്കാൻ ഞാൻ ജീവേട്ടനോട് പറയാം..

ഡി….

അലറണ്ട… ആരും കേൾക്കാനില്ല.. ഹിഹി… മോനു ഓർമ്മയുണ്ടോ എനിക്കിട്ടു ഒരു പണി തന്നത്…

(ഞാൻ എന്റെ മൂക്കുത്തിയിൽ തടവി അങ്ങനെ പറഞ്ഞു )

അതിന്???

അതിനെന്താന്നോ.. എന്റെ കള്ളത്താടിക്ക് അതിന് വേറെ ഒരു പണി വേണ്ടേ….

പണിയോ…. എന്ത്…??

ഒന്ന് വെയിറ്റ് ചെയ്യ് ചെക്കാ ജീവേട്ടൻ ഇപ്പൊ വരും…..

(അപ്പോഴേക്കും ജീവേട്ടനും വന്നു )

ആഹ് ദേവൻ അവിടെ ഇരിക്കൂ….

ആദി എവിടേ ആയിട്ടാണ്…

ലെഫ്റ്റ് സൈഡ് നെഞ്ചിൽ ആയിട്ട് മതി ചേട്ടാ…

ഓക്കേ.. ദേവൻ ആ ഷർട്ട്‌ ഒന്ന് അഴിക്കട്ടോ…

ഷർട്ട്‌ അഴിക്കാനോ എന്തിനു…

പിന്നെ അഴിക്കാതെ… ടാറ്റൂ അടിക്കണ്ടേ….

ടാറ്റുവോ….
(ദേവ് ആദിയെ രൂക്ഷമായി ഒന്ന് നോക്കി.. )

(ദേവൻ അപ്പോഴാണ് അവിടത്തെ ബോർഡ്‌ ശരിക്കും ശ്രദ്ധിക്കുന്നേ…. ടാറ്റൂ സ്റ്റുഡിയോ )

എന്താ ചെക്കാ നോക്കി പേടിപ്പിക്കുന്നെ… പേടിയാണോ.. ഹിഹി….

(അവളുടെ കളിയാക്കൽ കണ്ടിട്ട് ദേവ് വേഗം ഷർട്ട്‌ അഴിച്ചു അവിടെ ഇരുന്നു )

ആദി എന്ത് ഡിസൈൻ ആണ് വേണ്ടത്.. ??

ഡിസൈൻ അല്ല ജീവേട്ടാ… പേരാണ് വേണ്ടത്…

ഓക്കേ… ദേവൻ എന്ന് പോരെ..

അയ്യോ അങ്ങനെ അല്ല..

(ജീവൻ സംശയ രൂപേണ ആദിയെ നോക്കി )

(ദേവ് ആണെങ്കിൽ ഒന്നും പറയാതെ നിസ്സംഗ ഭാവത്തിൽ ഇരിക്കുവാണ്… )

പിന്നെ എന്താ എഴുതേണ്ടത്…??

(ആദി ദേവ് നെ നോക്കി ഒന്ന് ചിരിച്ചിട്ട് ജീവനോടായി പറഞ്ഞു ).

“ആദിദേവ് ”

ഇങ്ങനെ വേണം എഴുതാൻ..

(കേട്ടത് വിശ്വസിക്കാനാവാതെ ദേവ് ആദിയെ അത്ഭുതത്തോടെ നോക്കി )

ജീവൻ അവിടെ പണി തുടങ്ങിയതൊന്നും ദേവ് അറിഞ്ഞിട്ടില്ല… ഇടക്ക് കണ്ണിൽ നിന്നും കണ്ണുനീർ കൈയിലേക്ക് വീണപ്പോഴാണ് അവനു ബോധം വന്നത്….

നല്ല നീറ്റൽ ഉണ്ട് എന്നാൽ ഇതൊരു സുഖമുള്ളൊരു നീറ്റൽ ആണ്….

പെണ്ണിന്റെ കണ്ണും നിറഞ്ഞു തുളുമ്പിയിട്ടുണ്ട്….

ഞാൻ ഒന്നുമില്ലെന്ന രീതിയിൽ കണ്ണ് ചിമ്മി കാണിച്ചു….

അവളും എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു

തിരിച്ചു അവിടെ നിന്നും ഇറങ്ങി അവളുടെ നിർബന്ധ പ്രകാരം നേരെ പോയത് ബീച്ചിലേക്ക് ആണ്.

പൊതുവെ തിരക്ക് കുറവായിരുന്നു. അവിടെയും ഇവിടെയും ആയി കുറച്ചു പ്രണയ ജോടികളെയും കാണാം….

മനുഷ്യനെ ഈ സാധനം കുത്തിക്കാൻ ആയിരുന്നോ സർപ്രൈസ് എന്നു പറഞ്ഞു കൊണ്ട് വന്നത്. പക്ഷേ എനിക്ക് വേദനിച്ചപ്പോൾ പെണ്ണിന്റെ കണ്ണും നിറഞ്ഞു……..

ഇഷ്ടം ഉണ്ടെകിൽ പറയാൻ പാടില്ലേ കുരുപ്പിന്….. അത് എങ്ങനെയാ പറയില്ലല്ലോ. ഇഷ്ടം പറഞ്ഞ ഞാൻ മണ്ടൻ….ഹ്മ്മ്

ഓരോന്ന് ആലോചിച്ചു നോക്കിയപ്പോഴേക്കും പെണ്ണ് ചാടിതുള്ളി തിരമാലയിൽ കളിക്കാൻ പോയേക്കുന്നു….. ദുഷ്ടി……..

കരയെ ചുംബനം കൊണ്ട് പൊതിയുന്ന തിരമാലകളെ നോക്കി ഞാനും ഇരുന്നു….

അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നിയത് കൊണ്ട് തിരിഞ്ഞു നോക്കിയപ്പോ ദേ ഇരിക്കുന്നു കുരുപ്പ്….. ഇത് എപ്പോ വന്നു…… മനുഷ്യന്റെ കൺട്രോൾ കളയാൻ ആയി നോക്കി ഇരുന്നു ചിരിച്ചോണ്ട് ഇരിക്കെ..

“മ്മ് എന്തിനാ നോക്കുന്നെ…. മനുഷ്യനെ കൊണ്ട് പോയി കുത്തി വേദനിപ്പിച്ചതും പോരാ ഇരുന്നു ചിരിച്ചോണ്ട് ഇരിക്കുന്നു”

(അതും പറഞ്ഞു എണീറ്റു പോവാൻ ഒരുങ്ങിയതും പെണ്ണ് കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവളും എണീറ്റു എന്നോട് ചേർന്ന് നിന്നു )

“ഒരുപാട് വേദനിച്ചോ?
സോറി… ഈ നെഞ്ചിൽ എന്നും ഞാൻ മാത്രം മതി…..ഈ ദേവേട്ടൻ എന്റെയാ ഈ ആദിടെ ”

(എന്നും പറഞ്ഞു പോവാൻ തുടങ്ങിയ അവളെ ഒന്നുകൂടെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു )

“എന്താ…. ഇപ്പൊ പറഞ്ഞേ ഒന്നുകൂടെ പറഞ്ഞേ കേൾക്കട്ടെ ”

“എന്റെ മനുഷ്യാ നിങ്ങളുടെ ചെവി അടിച്ചു പോയോ എന്നാൽ കേട്ടോ ഈ ആദിക്ക് ഈ കള്ളത്താടിയെ ഒത്തിരി ഇഷ്ടം ആണ് എന്ന് …”

അതും പറഞ്ഞു അവന്റെ നെഞ്ചോട് ചേർന്ന് നിന്നു….പതിയെ ഷർട്ട്‌ മാറ്റി അവരുടെ പേര് എഴുതിയ സ്ഥലത്തു ചുണ്ട് ചേർത്തു……..

“ഇത്രക്ക് ഇഷ്ടം ഉണ്ടായിട്ട് ആണോ പെണ്ണെ ഇന്നലെ ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ മിണ്ടാതെ ഇരുന്നേ ”

അത് പിന്നെ എനിക്ക് ഇട്ട് കുറെ പണി തന്നതല്ലേ അതുകൊണ്ട് ഒരു പണി ഞാനും തരാം എന്നു വിചാരിച്ചു ……

എന്നും പറഞ്ഞു അവന്റെ താടിയിൽ ഒരു വലിയും കൊടുത്തു അവൾ ഓടി അവൾക്ക് പുറകെ അവനും . ഓടി തളർന്ന അവളെ അവൻ രണ്ടുകൈ കൊണ്ടും കോരി എടുത്തു..

“ദേ ദേവേട്ടാ വേണ്ടാട്ടോ….. എല്ലാരും കാണും താഴെ ഇറക്ക്…. ”

“പെടക്കാതെ ഇരിക്ക് പെണ്ണെ ഇല്ലെങ്കിൽ പിടിച്ചു കടലിൽ ഇടും പറഞ്ഞേക്കാം ”

എന്നു പറഞ്ഞു ദേവേട്ടന്റെ മുഖം എന്നിലേക്ക് അടിപ്പിച്ചു. അപ്പോഴാണ് അവിടെ മാറി ഇരിക്കുന്ന രണ്ടു പ്രണയജോഡികളെ കണ്ടത്.

“ദേവേട്ടാ… ദേ നോക്കിയേ ”

“ഓ എന്താ പെണ്ണെ ഞാൻ ഒന്ന് റൊമാന്റിക് ആയി വന്നതാ എല്ലാം നശിപ്പിച്ചു ”

“നിങ്ങളുടെ ഒരു റൊമാന്റിക് എന്നെ താഴെ നിർത്തിയിട്ടു അങ്ങോട്ടേക്ക് നോക്ക് മനുഷ്യാ”

അവൾ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കിയതും കണ്ടു. അനന്ദുവും കൂടെ ഒരു പെണ്ണും. ആരും കാണാതെ ഇരിക്കാൻ കുട ഒക്കെ ചൂടി ആണ് ഇരുപ്പ്…..

“ദേവേട്ടാ അതാണ് ഞങ്ങളുടെ ശ്രീ. രണ്ടു പേർക്കും ഇടയിൽ ഒരു ചുറ്റിക്കളി ഉണ്ടെന്നു അറിയാം. പക്ഷേ ഇത്രക്ക് ആയി എന്നു വിചാരിച്ചില്ല. അവനു ഈ ഏട്ടനോടും ഏട്ടത്തിനോടും ഒരു ബഹുമാനം ഇല്ല. നമ്മുക്ക് പോയി കുറച്ചു പഠിപ്പിച്ചു കൊടുത്താല്ലോ ബഹുമാനം ”

“പിന്നെ പഠിപ്പിക്കണ്ടേ….
നീ വാ…..
അവനു ഇന്നലെ കുറച്ചു നെഗള്ളിപ്പ് കൂടുതൽ ആയിരുന്നു…. കാണിച്ചു കൊടുക്കാം ”

എന്നും പറഞ്ഞു രണ്ടുകൂടി സ്‌ലോമോഷനിൽ അവരുടെ അടുത്തേക്ക് പാഞ്ഞു…. ഇത് ഒന്നും അറിയാതെ ശ്രീയും അനന്ദുവും അവരുടെ ശൃംഗാരം നടത്തി പോന്നു…….

“ഡാ ”

ദേവന്റെ വിളി കേട്ടുകൊണ്ടാണ് രണ്ടും ശൃംഗാരം നിർത്തിയത്. മുൻപിൽ ദേവനെയും ആദിയെയും കണ്ടതോടെ രണ്ടും നിന്ന് വിയർക്കാൻ തുടങ്ങി….

“നീ രാവിലെ ക്ലാസ്സിലേക്ക് എന്നു പറഞ്ഞു ഇറങ്ങിയത് അല്ലെ? പിന്നെ എന്താ ഇവിടെ അതും ഇവൾ ആയിട്ട്. നിന്റെ ചുറ്റിക്കളി വീട്ടിൽ പറഞ്ഞിട്ട് തന്നെ കാര്യം പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോണം അല്ലാതെ കണ്ടിടത്ത് കറങ്ങി നടക്കൽ അല്ല ”

“അയ്യോ ഏട്ടാ വീട്ടിൽ പറയല്ലേ ഇവൾ കടൽ കണ്ടിട്ടില്ല എന്നു പറഞ്ഞു കാണിക്കാൻ വേണ്ടി കൊണ്ടുവന്നതാ ”

(ഇതൊക്കെ എപ്പോ എന്ന രീതിയിൽ വാ പൊളിച്ചു നിൽപ്പാണ് ശ്രീ. അവളുടെ നിൽപ്പും അനന്ദുവിന്റെ സംസാരവും കേട്ട് വാ പൊത്തി ചിരിയാണ് ആദി…… )

ചേട്ടാ ആരോടും പറയല്ലേട്ടോ…. ഞാൻ ദേ ഇപ്പൊ തന്നെ പോയി….

അതും പറഞ്ഞു തിരിച്ചു നടന്ന അനന്ദു എന്തോ ഓർത്തിട്ട് എന്നപോലെ വീണ്ടും അവരുടെ അടുത്തേക്ക് വന്നു….

അവന്റെ പോക്ക് കണ്ടു ചിരിച്ചോണ്ട് ഇരുന്ന ആദിയും ദേവനും അവന്റെ വരവ് കണ്ടു വീണ്ടും കലിപ്പ് മൂഡ്‌ ഓൺ ആക്കി.

“അല്ല നിങ്ങൾ രണ്ടുപേരും എന്താ ഇവിടെ. ചേട്ടൻ ഇന്ന് ഓഫീസിൽ മീറ്റിംഗ് എന്നു പറഞ്ഞു നിന്നത് അല്ലെ. പിന്നെ രണ്ടുകൂടി എങ്ങനെ ഇവിടെ എത്തി.”

(ഈ തവണ പെട്ടത് ആദിയും ദേവനും ആയിരുന്നു. എന്ത് മറുപടി പറയണം എന്നു അറിയാതെ രണ്ടും കുഴങ്ങി….. )

“അത് ….ഞാൻ…. ഇവളെ…. ”

“കൂടുതൽ വിക്കി കുളം ആക്കണ്ട…. ഇന്നലെ തന്നെ ഏകദേശം എനിക്ക് കത്തിയതാ… ഇനിയും രണ്ടുകൂടി ഉരുണ്ട് കളിക്കണ്ടാ. ഓ എന്തൊക്കെ ആയിരുന്നു രണ്ടിന്റെയും പോര്. ”

“ആദി നിങ്ങൾ തമ്മിൽ സെറ്റ് ആയോ? ”
(ശ്രീ ആണ് )

എടി മണ്ടി! ഇത് കണ്ടിട്ട് പോലും നിനക്ക് മനസിലായില്ലേ. ഈ നിൽക്കുന്ന കുരുപ്പ് ഇനി എന്റെ ഏട്ടത്തിമ്മ ആയിട്ട് വരും. എന്റെ മാത്രം അല്ല നിന്റെയും…

(ശ്രീയുടെ തലക്ക് ഇട്ടു ഒരു കൊട്ട് കൊടുത്തു കൊണ്ടാണ് അനന്ദു അത് പറഞ്ഞത് )

“എന്തായാലും ഇങ്ങനെ ഒക്കെ ആയി.നിങ്ങളുടെ കാര്യം ഞാനും ദേവേട്ടനും ആരോടും പറയില്ല. അതുപോലെ ഞങ്ങളുടെ കാര്യവും ആരോടും പറയരുത് ”

“അതേ ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ. നീ എന്റെ പുന്നാര അനിയൻ അല്ലെ…….. ”

“അഹ് എന്റെയും കൂടി ആവശ്യം ആയി പോയില്ലേ..അതുകൊണ്ട് ഞാൻ ആയിട്ട് ആരോടും ഒന്നും പറയാൻ ഇല്ലേ…… ”

പിന്നെയും ഒരുപാട് നേരം അവിടെ ചിലവഴിച്ചു രണ്ടു പ്രണയജോഡികളും വീട്ടിലേക്ക് യാത്ര ആയി…..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!