ആദിദേവ്: ഭാഗം 15
നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ
പാത്രത്തിന്റെ മൂടി തുറന്നു പപ്പടം മുഴവൻ താഴെ വീണു കിടക്കുന്ന ആദിയുടെയും ദേവന്റെയും മേലേക്ക് വീണു……..
രണ്ടുപേരും പപ്പടത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടു അവിടെ ഒരാൾ അന്തം വിട്ടു നിൽപ്പുണ്ടായിരുന്നു..
“നിങ്ങൾ എന്താ പപ്പടത്തിൽ കിടന്നു റൊമാൻസ് കളിക്കുവാണോ ”
ശബ്ദം കേട്ടു നോക്കിയ ആദിയും ദേവനും കണ്ടത് ചിരിച്ചോണ്ട് ഇരിക്കുന്ന അനന്തുവിനെ ആണ്…..
അപ്പോഴാണ് ദേവന്റെ മേലെ ആണ് താൻ കിടക്കുന്നത് എന്ന ബോധം ആദിക്ക് ഉണ്ടായത്……
വേഗം തന്നെ അവന്റെ മേലേ നിന്നും ചാടി എണീറ്റു. അവൾക്ക് പുറകെ അവനും…..
അവരുടെ ചുറ്റും പപ്പടം ചിതറി കിടക്കുന്നു. അവരുടെ തലയിലും മേത്തും പപ്പടത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു……
“നീ ഇപ്പൊ എന്ത് മാങ്ങ ഉണ്ടാക്കാനാ ഇങ്ങോട്ടു വന്നേ ”
(അല്പം ദേഷ്യത്തോടെ തന്നെ ആയിരുന്നു ദേവന്റെ ചോദ്യം. ആദി അപ്പോഴും ഡ്രെസ്സിലും തലയിലും ആയ പപ്പടം തട്ടി കളയുന്നതിന്റെ തിരക്കിൽ ആയിരുന്നു )
ആഹാ ഏട്ടൻ എന്തിനാ എന്നോട് ചൂടാവുന്നേ?
നിങ്ങളെ കാണാഞ്ഞിട്ട് അമ്മമാർ പറഞ്ഞു വിട്ടതാ എന്നെ…. അല്ല ഇത്രയും ദേഷ്യപെടാൻ മാത്രം എന്തായിരുന്നു രണ്ടും കൂടെ??
എന്തോ എവിടെയോ ചീഞ്ഞു നാറുന്ന പോലെ…….
“നിനക്ക് അങ്ങനെ പലതും തോന്നും പ്രായത്തിന്റെ ആണ് ”
“ഞാൻ കണ്ടു പിടിച്ചോളം….. മ്മ്മ് മ്മ് ”
“ഒഞ്ഞു പോടാ ”
(എന്നും പറഞ്ഞു നടന്നു പോവാൻ തുടങ്ങിയ ദേവൻ കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അമ്മമാരെ ആണ്. അവരുടെ നോട്ടം മുഴുവൻ താഴെ വീണു കിടക്കുന്ന പപ്പടത്തിൽ ആണ് )
പപ്പടം തട്ടി കളയുന്നതിന്റെ തിരക്കിൽ അവർ വന്നതൊന്നും ആദി കണ്ടില്ല. അവൾ അവളുടെ പണി നല്ല രീതിയിൽ തുടർന്നു കൊണ്ട് ഇരുന്നു. ചെവിയിൽ ഒരു വേദന വന്നപ്പോൾ ആണ് ആദി തല ഉയർത്തി നോക്കുന്നത്…….
“ആഹാ അമ്മേ വിട് വേദനിക്കുന്നു……. പതുക്കെ… ”
“പപ്പടം എടുക്കാൻ പറഞ്ഞിട്ട് രണ്ടുംകൂടി വഴക്കിട്ടു ഇതൊക്കെ നശിപ്പിച്ചു കളഞ്ഞിട്ട് നിന്നെ പിന്നെ എന്താ ചെയ്യണ്ടേ. നിന്നെ ഒക്കെ ഏല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ ”
“അമ്മേ ഞാൻ അല്ല ദേവേട്ടനാ……. ”
എന്റെ ദൈവമേ ഈ പെണ്ണ് എല്ലാം കുളം ആക്കും എന്ന് തോന്നുന്നു. ഞാൻ ഉമ്മ വെച്ച കാര്യം വല്ലതും പറഞ്ഞാൽ… ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല……
“ആന്റി അവളെ ഒന്നും ചെയ്യണ്ട… അവൾ എടുത്തോണ്ട് ഇരുന്നപ്പോ ഞാൻ പുറകിൽ കൂടെ വന്നു പേടിപ്പിച്ചു അപ്പൊ ബാലൻസ് തെറ്റി വീണു പോയതാ ആന്റി സോറി ”
രാധ :എനിക്ക് അപ്പോഴേ തോന്നി നീ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവും എന്ന്….
(എന്നും പറഞ്ഞു രാധ അവന്റെ ചെവിയിൽ പിടുത്തം ഇട്ടു. )
ദേവേട്ടൻ കുറ്റം ഏറ്റെടുത്തത് കൊണ്ട് എന്റെ ചെവിക്ക് അല്പം റസ്റ്റ് കിട്ടി. ദേവേട്ടനെ നോക്കിയപ്പോ എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാ കള്ളതാടി.
ഞാൻ ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ സൈറ്റ് അടിച്ചു കാണിക്കുന്നു . അറിയാതെ ആണെകിലും ഞാനും ചിരിച്ചു പോയി…..
ഞങ്ങൾ രണ്ടുപേരോടും ഡ്രസ്സ് മാറിയിട്ടു വരാൻ പറഞ്ഞു അമ്മമാർ പോയി. ഒരുത്തൻ ഇവിടെ ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്……
“ഇനി നിനക്ക് എന്താ വേണ്ടേ? ”
“എനിക്ക് ഒന്നും വേണ്ട ആദി വാ പോവാം ”
അനന്ദുവിന്റെ കൂടെ പോവാൻ പോയ എന്റെ കൈയിൽ ദേവേട്ടൻ പിടുത്തം ഇട്ടു….
“അവൾ വന്നോളും നീ വേണമെങ്കിൽ പോവാൻ നോക്ക് ”
“മ്മ് മ്മ് നടക്കട്ടെ നടക്കട്ടെ നമ്മൾ ഇല്ലേ കട്ടുറുമ്പ് ആവാൻ ”
എന്നും പറഞ്ഞു അനന്ദു സ്ഥലം വിട്ടു…..അവൻ പോയതും വീണ്ടും എന്നെ വലിച്ചു ചുവരിൽ ചേർത്തു നിർത്തി എനിക്ക് മുന്നിൽ ആയി രണ്ടു കൈയും എന്റെ ഇരുവശതായി ചേർത്തു ദേവേട്ടനും നിന്നു. കഴിഞ്ഞു പോയ സംഭവം ഓർമ വന്നതും ദേവേട്ടനെ നോക്കാൻ എന്തോ ചമ്മൽ പോലെ…… പക്ഷേ പെട്ടന്നു തന്നെ തോറ്റു കൊടുക്കാൻ തോന്നിയില്ല. അതുകൊണ്ട് ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു ഞാൻ ദേവേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…….
“ദേ നോക്കിയേ എന്റെ ചെവി രാധമ്മ ഒരു പരുവം ആക്കി. നോക്കിയേ”
(കുഞ്ഞിപിള്ളേർ കൊഞ്ചി പറയുന്ന പോലെ പറഞ്ഞിട്ട് രാധമ്മ പിടിച്ച ചെവിയിൽ കൈ പിടിച്ചു നിൽക്കുന്ന ദേവേട്ടനെ കണ്ടപ്പോ ചിരി വന്നുവെങ്കിലും ഞാൻ അത് മറച്ചു പിടിച്ചു… )
“ഓ പിന്നെ….. എന്റെ അമ്മ എന്നെ ഇവിടെ സ്നേഹിക്കുവായിരുന്നല്ലോ ”
(അപ്പോഴാണ് ദേവ് അവളുടെ ചെവി ശ്രദ്ധിക്കുന്നത്… നന്നായിട്ട് ചുവന്നിട്ടുണ്ട് )
വേദന ഉണ്ടോ പെണ്ണേ…
ഏയ് ഒട്ടും ഇല്ല നല്ല സുഖല്ലേ….
ഉവ്വോ എന്നാ ഒന്ന് പിടിച്ചുനോക്കട്ടെ…
എടാ അസുരാ വിടടാ എനിക്ക് വേദനിക്കുന്നു…
അയ്യോടാ ചേട്ടന്റെ മോൾക്ക് വേദനിച്ചോ…
മ്മ്മ്..
എന്നാലേ വേദന ഇപ്പൊ മാറ്റി തരാട്ടോ..
(അതും പറഞ്ഞു ദേവ് അവളുടെ ചെവിയിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു )
(ആദി വേഗം തന്നെ അവനെ തള്ളി മാറ്റിയിട്ടു അവിടെന്ന് പോവാൻ നിന്നു )
നിനക്ക് ഒരു മാറ്റവും ഇല്ലല്ലോടാ കള്ളതാടി… .
ഹിഹി…. നിന്നെ ഞാൻ എടുത്തൊള്ളാടി…
(ആദി വേഗം തന്നെ അവിടെന്ന് പുറത്തേക്ക് ഇറങ്ങി… ചെക്കന്റെ വീട്ടുക്കാർ ഒക്കെ കഴിച്ചു കഴിഞ്ഞു…)
വൈശാഖ് ചേട്ടൻ അവിടെ മാറിനിന്നു ചേച്ചി ആയിട്ട് നല്ല സംസാരം ആണ്.. അമ്മമാർ അവിടെ ചേട്ടന്റെ വീട്ടുകാർ ആയിട്ട് സംസാരിക്കുന്നു…
വിശപ്പിന്റെ വിളി വന്ന് തുടങ്ങി.. ഞാൻ നോക്കുമ്പോ നമ്മുടെ വാലുകൾ ഒക്കെ എന്നെ കൂട്ടാതെ കഴിക്കാൻ ഇരിക്കുന്നു… ബ്ലഡി ഫുൾസ്…
അനന്ദു എന്നെ വിളിച്ചു അവന്റെ അടുത്ത സീറ്റിൽ ഇരുത്തി… വിശന്നിട്ടാണെങ്കിൽ എന്റെ ക്ഷമ നശിച്ചു ഇരിക്കുവാ. എവിടെ ഫുഡ് എവിടെ…
എന്റെ ആദി നീ ഒന്ന് ക്ഷമിക്ക് അവരൊന്നു വിളമ്പി വരട്ടെ…
(എന്റെ മനസ്സ് മനസിലാക്കിയെന്ന പോലെ അനന്ദു അവിടെ ഇരുന്നു പറഞ്ഞു )
അവനെ നോക്കി ഒരു ഇളിയും പാസ്സാക്കി ഞാൻ വിളമ്പുന്ന ചേട്ടനെയും വായിനോക്കി ഇരുന്നു….
(പെട്ടെന്ന് എന്റെ അടുത്ത് ആരോ വന്നു ഇരിക്കുന്ന പോലെ തോന്നിയതും കണ്ടത് എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുന്ന അസുരനെ ആണ് )
അപ്പോഴേക്കും ഫുഡ് വന്നു… പിന്നെ ഞാൻ ആ കോന്തനെ നോക്കാനേ പോയില്ല… എന്തോ ഒരു ചമ്മൽ.. ഞാൻ വേഗം ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യാൻ തുടങ്ങി…
ഇടക്ക് കാലു കൊണ്ട് തട്ടി എന്റെ കോൺസെൻട്രേഷൻ കളയാൻ നോക്കുന്നുണ്ട് അസുരൻ.. .ഹ്മ്മ്
ഞാൻ വിട്ട് കൊടുക്കോ കാലിനിട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു… പിന്നെ ശല്യം ഒന്നും ഉണ്ടായില്ല….
അങ്ങനെ വൈശാഖ് ചേട്ടന്റെ വീട്ടുകാർ ഒക്കെ പോവാൻ ഇറങ്ങി… ഇവിടെ ഒരാൾ ആണെങ്കിൽ വിഷമിച്ചു ഇരിക്കുന്നുണ്ട്…
എന്റെ മാളു ചേച്ചിയെ ഇപ്പൊ സങ്കടപെടണ്ട നമുക്ക് പിന്നെ പോവ്വാട്ടോ ചേട്ടന്റെ കൂടെ…
ഒന്ന് പോടീ….
(ഹിഹി ചേച്ചികുട്ടിക്ക് നാണം വന്ന് )
അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ഞാൻ എന്റെ വാലുകളെയും കൊണ്ട് ഇവിടെ ഒക്കെ ചുറ്റികറങ്ങാൻ പോയി……
തിരിച്ചു എത്തിയപ്പോ ദേവേട്ടനെ അവിടെ ഒന്നും കണ്ടില്ല….
അങ്ങനെ ഇന്നത്തെ ദിവസം അടിപൊളി ആയി ഇനി ചേച്ചി കുട്ടിയുടെ കല്യാണ ദിവസത്തിന് ആണ് കട്ട വെയ്റ്റിംഗ്….
*******************************************
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ നിറയെ ദേവേട്ടൻ ആയിരുന്നു. ദേവേട്ടന്റെ ചുണ്ട് പതിഞ്ഞ കണ്ണിലും മൂക്കിലും ചെവിയിലും തലോടി ഇരുന്നു………
എന്റെ മനസിലെ ഇഷ്ടം ഇനിയും പറയാതെ ഇരിക്കാൻ വയ്യ…… ഇന്ന് എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന അവസ്ഥ ആയി പോയി.
ഞാൻ കേൾക്കാൻ ഏറെ കൊതിച്ച വാക്കുകൾ….. അപ്പൊ തന്നെ കെട്ടിപിടിച്ചു തിരിച്ചും ഇഷ്ടം ആണ് എന്ന് പറയണം എന്ന് വിചാരിച്ചതാ. പക്ഷേ എന്നെ കുറെ പൊട്ടൻ കളിപ്പിച്ചതല്ലേ പെട്ടന്നു പറയാൻ പറ്റോ….
ഒരു പണി തന്നിട്ടേ ഈ ആദി ഇഷ്ടം പറയൂ…..
മേശ പുറത്ത് ഇരുന്ന ഫോൺ കൈയിൽ എടുത്തു കൊണ്ട് അതിൽ ഉണ്ടായിരുന്ന ദേവന്റെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് അവൾ കിടന്നു……
“കള്ളതാടി……. പേടിക്കണ്ടാട്ടൊ അധികം വൈകാതെ തന്നെ ആദി തിരിച്ചും ഇഷ്ടം പറയും …. ”
പതിയെ അതിലേക്ക് ചുണ്ട് ചേർത്തു. പിന്നീട് എന്തോ ആലോചിച്ചിട്ട് എന്നപോലെ അവന്റെ നമ്പറിലേക്ക് കാൾ ചെയ്തു…..
ഇതേ സമയം ആദിടെ ഓർമകളിൽ മുഴുകി ഇരികുമ്പോൾ ആയിരുന്നു അവനെ തേടി അവളുടെ കാൾ വരുന്നത്. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു…..
കുറെ നേരം രണ്ടുപേർക്കും ഇടയിൽ മൗനം നിറഞ്ഞു നിന്നു.
ഈശ്വര ഇവൾ ഫോൺ വിളിച്ചോണ്ട് ഉറങ്ങിപ്പോയോ അതോ ഉറക്കത്തിൽ തട്ടി അറിയാതെ കാൾ വന്നതാണോ.ഹ്മ്മ് എന്തായാലും നോക്കാം..
“ഹലോ ആരാ? മനസിലായില്ലലോ ”
ദുഷ്ടൻ പറഞ്ഞത് കേട്ടില്ലേ മനസിലായില്ല പോലും…..
“ഹലോ ചോദിച്ചത് കേട്ടില്ലേ ആരാ എന്ന് ”
“തന്റെ കെട്ടിയോള് അല്ല പിന്നെ…… ജാട തെണ്ടി ”
“അയ്യോടാ ചേട്ടന്റെ ആദി മോൾ ആയിരുന്നോ അല്ല ഇപ്പൊ എന്തിനാ വിളിച്ചേ. എന്നെ ഈ സമയത്ത് ആണ് കാതറിൻ വിളിക്കുന്നത്. ഫോൺ ബിസി ആയാൽ അവള് പിണങ്ങും. സൊ വേഗം കാര്യം പറഞ്ഞോ !”
(ആഹാ എന്തൊരു സന്തോഷം ഇപ്പൊ വേണമെങ്കിൽ പെണ്ണിന്റെ മുഖം ഒന്നരകൊട്ട ഉണ്ടാവും…… ഹി ഹി )
“കാതറിനോ അവൾ എന്തിനാ മനുഷ്യാ നിങ്ങളെ വിളിക്കുന്നെ. അങ്ങനെ ഇപ്പൊ അവളോട് ഒലിപ്പിക്കണ്ടാ…. ”
“നിനക്ക് ഭയകര ജാട അല്ലെ. ഇന്ന് ഇഷ്ടം പറഞ്ഞിട്ട് തിരിച്ചു ഒരുവാക്ക് പറയാൻ തോന്നിയില്ലലോ. അവൾക്ക് ആകുമ്പോ ഒരു ജാടയും ഇല്ല…”
ഈശ്വര അനക്കം ഒന്നുമില്ലല്ലോ ഫോൺ വെച്ചു പോയോ…. ഏയ് ഇല്ല… കാൾ കണക്ട് തന്നെ ആണ്….
(അങ്ങനെ ഇപ്പൊ ഒരുത്തിക്കും വിട്ടു കൊടുക്കാൻ ഇപ്പൊ മനസില്ല………. നാളെ തന്നെ എന്റെ ഇഷ്ടം പറയും……. )
“എനിക്ക് നാളെ ഒന്ന് കാണണം. ഇവിടെ വച്ച് വേണ്ട. ഞാൻ നാളെ രാവിലെ ബസ്റ്റോപ്പിൽ കാത്തു നിൽക്കാം. നമ്മുക്ക് ഒരു ഇടം വരെ പോവാം ”
എവിടെ ആണ്????
അത് സർപ്രൈസ്
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…