രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അതേയ്…. അലോഷിയുടെ രക്തത്തിൽ ഈ ഭൂമിയിലേക്ക് ഒരു പൈതൽ പിറവി കൊള്ളുന്നുണ്ടെങ്കിൽ അതിവിടെ ആയിരിക്കുമെന്നു….
പറയുന്നതിനൊപ്പം അവൻ തന്റെ കൈകൾ കൊണ്ട് അവളുടെ ആലില വയറിൽ മെല്ലെ അമർത്തി.
പൗർണമി ഒന്ന് തിരിയുവാൻ ശ്രമിച്ചതും, അതിനു സമ്മതിക്കാതെ അവന്റെ പിടുത്തം അല്പംകൂടി മുറുകി.
പറഞ്ഞെ പെണ്ണേ….. ഞാൻ അണിയിക്കുന്ന മിന്നു ഈ കഴുത്തിലേക്ക് കയറിയ ശേഷം പോരെ ബാക്കിയൊക്കെ,,, അതോ അതിനു മുന്നേ നിനക്ക് വേണോ, ഈ കഴിഞ്ഞ വർഷം അങ്ങനെ എന്തോ ഒരുസിനിമ ഇറങ്ങിയില്ലെടി..
ദേ….. വേണ്ടാത്ത വർത്താനങ്ങൾ ഇത്തിരി കൂടുന്നുണ്ട് കേട്ടോ…. അങ്ങോട്ട് മാറിയ്‌ക്കെ ഇച്ചായ.
ഹമ്.. കല്യാണമൊക്കെ കഴിഞ്ഞിട്ട് മതിയെന്നാണ് എന്റെ ആഗ്രഹം, പിന്നെ എല്ലാം നിന്റെ ഇഷ്ടം പോലെ കേട്ടോ.
ഇച്ചായ വെറുതെ ഓവറാക്കി ചളമാക്കരുത്..മാറുന്നുണ്ടോ വേഗം..
പള്ളിക്കാരും കുടുംബക്കാരും കൂട്ടക്കാരും ഒക്കെ എതിർത്തോട്ടെ,,,,, അലോഷി സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച അവളെ ആരൊക്കെ എതിർത്താലും, തടഞ്ഞാലും കൂടെ കൂട്ടിയിരിക്കും. അതിന് യാതൊരു മാറ്റവും ഇല്ല പെണ്ണെ… അക്കാര്യത്തിൽ എന്റെ പൗർണമി കൊച്ചിനെ യാതൊരു പേടിയും വേണ്ട.. നിന്നെ എനിക്ക് എങ്ങനെ സ്വന്തമാക്കി തരണമെന്ന്, ഞാനും എന്റെ കർത്താവും കൂടി ഗൂഢാലോചന നടത്തുകയാണ്.. അന്നേരമ നിന്റെ ഒരു ഓഞ്ഞ വർത്താനം…
അവളുടെ കാതിൽ മുഖം അടുപ്പിച്ചു കൊണ്ട് അലോഷി പറയുമ്പോൾ പൗർണമിയുടെ രോമകൂപങ്ങൾ പോലും എഴുന്നേറ്റു അവനെ സ്വാഗതം ചെയ്തു.
അവന്റെ സ്പർശനത്താൽ അവളുടെ ശ്വാസഗതി പിന്നെയും ഏറി വന്നു. അലോഷിയുടെ കൈകളിൽ തന്റെ കൈകൾ കൂടിവെച്ചു കൊണ്ട് അവനും അവൾ ഉറപ്പ് നൽകുകയായിരുന്നു, താൻ ഇച്ചായന്റെ സ്വന്തം ആണെന്ന്.
ക്ലോക്കിൽ മണി 9 അടിച്ചപ്പോൾ
പൗർണമി ഞെട്ടി തിരിഞ്ഞു.
ഇച്ചായ.. സമയം എത്ര അയീന്ന് കണ്ടോ.. ഇനി എപ്പോഴാ ഓഫീസിൽ എത്തുന്നത്.
പൗർണമി ദൃതി കാട്ടിയപ്പോൾ അലോഷി പിന്നിലേക്ക് ഒഴിഞ്ഞു മാറി.
***
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച ശേഷം,ഇരുവരും പെട്ടന്ന് ഓഫീസിൽ പോകാൻ റെഡി ആയി ഇറങ്ങി.
പൗർണമിയുടെ അഴിഞ്ഞുകിടന്ന കേശഭാരത്തിൽ അവനൊന്നു മുഖം പൂഴ്ത്തി. കാച്ചെണ്ണയുടെയും ഷാമ്പുവിന്റെയും സമ്മിശ്ര ഗന്ധം.. അത് അവളിൽ നിന്നും ഉതിർന്നു വന്നു..
മതി മതി വായിനോക്കി നിന്നത്,, ഇങ്ങോട്ട് ഇറങ്ങു ചെക്കാ..
അലോഷിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പൗർണമി പുറത്തേയ്ക്ക് ഇറങ്ങി.
ഇച്ചായന്റെ ആൻലിയ bday വിഷ് ചെയ്തില്ലേ..
കാറിൽ കയറിയ ശേഷം പൗമി അവനോട് ചോദിച്ചു..
പിന്നെ…. അവൾ അല്ല്യോടി ആദ്യം വിഷ് ചെയ്തേ. അത് കഴിഞ്ഞു പപ്പ,,,.
ചുമ്മാ, തള്ളല്ലേ.. ഇങ്ങനെയൊരു സാധനം.
പോടീ… ഞാൻ നുണ പറയുന്നത് ഒന്നുമല്ല.നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ വിശ്വസിച്ചാൽ മതി..
എനിയ്ക്ക് ഇഷ്ടമല്ല അവളെ.. ഒട്ടും ഇഷ്ട്ടമല്ല.
അതെന്താടി.. നല്ല മിടുക്കി കൊച്ചല്ലേ അവള്.
ഓഹ്.. മിടുക്കു കൂടുതൽ ആണ്. ഒന്ന് പോയെ മിണ്ടാതെ.
പൗർണമി അവനെ നോക്കി മുഖം വീർപ്പിച്ചു.
എന്റെ പൊന്നോ…. ഞാൻ വെറുതെ പറഞ്ഞതാ കൊച്ചേ. വിട്ടു പിടി..
അലോഷി അവളുടെ വലം കൈയിൽ ഒന്ന് തോണ്ടി.
അനിയത്തി കല്യാണം ആലോചിച്ചു വന്നപ്പോൾ എന്തൊരു ഇളക്കം ആയിരുന്നു.. എനിക്ക് അങ്ങോട്ട് വിറഞ്ഞു കേറി വന്നതാ..
പൗർണമി കടുപ്പത്തിൽ പറഞ്ഞപ്പോൾ അലോഷി പൊട്ടിചിരിച്ചു.
എടി.. ഞാൻ വെറുതെ ആക്ട് ചെയ്തതല്ലേ… അതൊക്കെ നീ സീരിയസ് ആയിട്ട് എടുത്തേന് എനിക്ക് എന്നാ ചെയ്യാൻ പറ്റും..
ഹമ്.. ഒരു ആക്ടിങ്.. എന്നിട്ട് അന്നകൊച്ചിന്റെ വിശേഷം ചോദിക്കാൻ കാത്തുന്റെ പിന്നാലെ ആയിരുന്നല്ലോ.
ഓഹ്.. അതൊക്കെ എന്റെ പൗമികൊച്ചിനെ കൊണ്ട് ഇച്ചായനോട് ലബ്ബാണെന്ന് പറയിക്കുവാൻ അല്ലായിരുന്നോടി..
ചിരിയോടെ അലോഷി പറയുമ്പോൾ പൗർണമി അവനെ ഒന്ന് ഗൗരവത്തിൽ നോക്കി.
ഓഫീസിലെ പാർക്കിങ്ങിൽ വണ്ടി നിർത്തിയ ശേഷം അലോഷി ഇറങ്ങി വന്നപ്പോൾ എൻട്രൻസിന്റെ അടുത്തേക്ക് സാർ ഒന്ന് വരാമോ എന്ന് സെക്യൂരിറ്റി വന്ന് ചോദിച്ചു..
എന്താണെന്നറിയാതെ അവൻ അയാളെ നോക്കിയപ്പോൾ അവിനാഴ് സാറാണ് പറഞ്ഞത് എന്ന് ആയിരുന്നു മറുപടി.
അലോഷി നെറ്റി ചുളിച്ചു കൊണ്ട് എൻട്രൻസ് ന്റെ അടുത്തേക്ക് പോയപ്പോൾ ഒരു ഗൂഢ സ്മിതത്തോടെ പൌമിയും അവന്റെ ഒപ്പം നടന്നു.
അകത്തേയ്ക്ക് കയറി വന്ന അലോഷി ഞെട്ടിപ്പോയ്.
സ്റ്റാഫ് മുഴുവനും ഉണ്ടായിരുന്നു.
ഹാപ്പി ബർത്തഡേ sir…
അവിനാശ് അവന്റെ അടുത്തേക്ക് കടും ചുവപ്പ് നിറമുള്ള റോസാപൂക്കൾ കൊണ്ട് അലംകൃതമായ ഒരു ബൊക്കെ കൈമാറി.
താങ്ക് യു…
അവൻ പുഞ്ചിരിയോടെ അവിനാശ് ന്റെ തോളിൽ തട്ടി.
സർ.. പ്ലീസ്.
റിസപ്ഷനിസ്റ്റ് ആയ കല്യാണി വന്നിട്ട് വിളിച്ചപ്പോൾ അലോഷി അവളെ ഒന്ന് നോക്കി..
ഗസ്റ്റ് റൂമിൽ ഒരു കേക്ക് ഒക്കെ മേടിച്ചു സെറ്റ് ചെയ്തിട്ടുണ്ട് അവർ എല്ലാവരും ചേർന്ന്.
അത്യാവശ്യം അടിപൊളി ആയിട്ട് അവിടമാകെ ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്.
ഇതെന്താ അവിനാശ്…. ഇതിന്റെ ഒക്കെ ആവശ്യമുണ്ടായിരുന്നോ?
സർ.. സത്യം പറഞ്ഞാൽ ഞാൻ മറന്നു പോയതായിരുന്നു.. പൗർണമി മാഡം ആണ് രാത്രിയിൽ മെസ്സേജ് ചെയ്ത് എല്ലാം റെഡി ആക്കിയത്..
അവിനാശ് പറഞ്ഞപ്പോൾ അലോഷി പൗർണമിയെ ഒന്ന് നോക്കി.
പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി നിൽക്കുമ്പോൾ അവളുടെ മുഖത്ത് ഒരായിരം പ്രണയവർണ്ണങ്ങൾ വിരിഞ്ഞു..
കേക്ക് കട്ട് ചെയ്തു അലോഷി ആദ്യം കൊടുത്തത് പൗർണമിയ്ക്ക് ആയിരുന്നു.
അത് കണ്ടതും പലരുടെയും മുഖത്ത് ചുളിവുകൾ വീണത് അവർ രണ്ടാളും അറിഞ്ഞതുമില്ല…തുടരും………