പൗർണമി തിങ്കൾ: ഭാഗം 70

രചന: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

കാലത്തെ പൗർണമി ഉണരാൻ അല്പം വൈകി. കാരണം ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരിന്നു.

മുറിയിൽ വെളിച്ചം വീണപ്പോൾ ആയിരുന്നു പെണ്ണിന്റെ കണ്ണ് തുറന്നത്.

ദൈവമേ… സമയം ഒരുപാട് ആയോ ആവോ… ശോ എന്തൊരു ഉറക്കമായിരുന്നു  താൻ.

പെട്ടെന്ന് തന്നെ പൗർണമി എഴുന്നേറ്റു, നേരെ വാഷ് റൂമിലേക്ക് പോയി,,, ഫ്രഷായി ഇറങ്ങി വന്നു.

ക്ലോറിനുള്ള വെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നതിനാൽ ഒക്കെ ഒരു വകയായ്..
ഉണങ്ങിയ ഒരു ടവ്വൽ എടുത്ത് മുടി മുഴുവനായും ഉച്ചിയിൽ കെട്ടിവച്ചുകൊണ്ട് , മുറി തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ, വല്ലാത്തൊരു  കുളിരു വന്നു തന്നെ പൊതിയും പോലെ അവൾക്ക് തോന്നി…

അടുക്കളയിലേക്ക് ചെന്നപ്പോൾ ചെറിയ തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്. എന്തൊക്കെയോ പാചക പരീക്ഷണത്തിൽ ആയിരുന്നു അലോഷി.

ഇച്ചായാ…
പൗർണമി വിളിക്കുന്നത് കേട്ട് അലോഷി മുഖം തിരിച്ചു.

ആഹ് എന്നാടി മറിയാമ്മേ,, നീ ഇന്ന് എഴുന്നേൽക്കാൻ താമസിച്ചു പോയോ….

ചിരിയോടെ അവൻ തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

ഉറങ്ങിയത് ഒരുപാട് ലേറ്റ് ആയിട്ടല്ലേ. അതാണ്…

ഹമ്… സാരമില്ല, നീ ഇരിയ്ക്ക് പെണ്ണെ, ഞാനേ നല്ല അസലൊരു ചായ തരാം നിനക്ക്..

പറയുന്നതിനൊപ്പം തന്നെ അലോഷി പൗർണമിയുടെ ഇരു ചുമലിലും പിടിച്ച് അവളെ കസേരയിൽ ഇരുത്തി കഴിഞ്ഞിരുന്നു.

ഞാൻ എടുത്തോളാം ഇച്ചായാ,,

അവൾ എഴുന്നേൽക്കാൻ ഭവിച്ചതും അലോഷി തടഞ്ഞു

ഇത് ഇച്ചായന്റെ സ്പെഷ്യൽ ചായ ആണന്നെ.. നീ കുടിച്ചു നോക്കീട്ടു പറയു.

അലോഷി ഒരു ഗ്ലാസ്സിലേക്ക് ചായ ഒഴിച്ചുകൊണ്ട് വന്നു അവൾക്ക് കൊടുത്തു.

തലേ ദിവസം കട്ട്‌ ചെയ്ത കേക്ക് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. അതും കൂടി ഓരോ പീസ് എടുത്തിട്ട് അവൻ പൗർണമിയുടെ അരികിലായ് ഇരിന്നു.

സൂപ്പർ ആയിട്ടുണ്ട് ചായ..
ഇത്തിരി കുടിച്ചു നോക്കിയ ശേഷം വിടർന്ന മിഴികളാൽ
അവൾ അലോഷിയെ നോക്കി പറഞ്ഞു..

കൊള്ളാമോ….

ഹമ് സൂപ്പർ…. ഇതെങ്ങനേയാണ് ഇച്ചായൻ ഉണ്ടാക്കിയത്.

സാധാരണ പോലെ തന്നെയാടി..നിങ്ങളൊക്കെ ഉണ്ടാക്കുന്നത് പോലെ തന്നെ. പിന്നെ ചെറിയൊരു സീക്രറ്റ് കൂടി ഉണ്ടെന്ന് വെച്ചോ. അത് പക്ഷെ ആരോടും അലോഷി പറയില്ല

എന്നോട് സത്യം പറയുന്നുണ്ടോ ചെക്കാ..

പറയണോ..

ഹമ്… ഞാനും കൂടി കേൾക്കട്ടെ,
ആ വലിയ രഹസ്യം.

നീ ചായ കുടിച്ചു കഴിയട്ടെ.. എന്നിട്ട് പറയാം.. പോരെ.

ആഹ്… ഓക്കേ മതി മതി.
. പൗർണമി ചായ കുടിയ്ക്കുന്നത് നോക്കി അലോഷി അവളുടെ അരികിൽ ഇരുന്നു.

അവിനാശ് ന്റെ ഫോൺ കാൾ പതിവില്ലാതെ കാലത്തെ വന്നപ്പോൾ അലോഷി പിന്നെ ഫോണും എടുത്തു അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയ്.

പൗർണമി നോക്കിയപ്പോൾ അലോഷി ഉരുളക്കിഴങ്ങിന്റെ ഒക്കെ തൊലി കളഞ്ഞ്, ചെറുതായി നുറുക്കി വെച്ചിട്ടുണ്ട്.
രണ്ടു മുട്ടയും എടുത്ത് കൗണ്ടർ ടോപ്പിന്റെ മുകളിൽ വച്ചിട്ടുണ്ട്.. അടുപ്പത്ത് എന്തോ മൂടിവച്ചത് കണ്ടപ്പോൾ പൗമി അത് തുറന്നു നോക്കി. സേമിയ ഉപ്പുമാവ് ആയിരുന്നു.
ചോറും വെന്തു കഴിഞ്ഞു.
എല്ലാം സെറ്റ് ആയല്ലോ…
ഒരു പുഞ്ചിരിയോടെ പൗർണമി കിഴങ്ങ് മെഴുക്കുപുരട്ടി വെയ്ക്കുവാൻ വേണ്ടി ചട്ടി അടുപ്പത്തു വെച്ചു,, മുട്ട ഓംലറ്റ്ന് വേണ്ടി ചുവന്നുള്ളിയും പച്ച മുളകും ഒക്കെ കൂടി വെള്ളത്തിൽ ഇട്ടു വെച്ചു.

പൗർണമി… നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.

അലോഷി വിളിച്ചു പറഞ്ഞപ്പോൾ അവൾ റൂമിലേക്ക് ഓടി പ്പോയ്.
ഫോൺ എടുത്തു നോക്കി
അച്ഛൻ ആയിരുന്നു..

ഹലോ അച്ഛാ….

ആഹ് മോളെ… നീ തിരക്ക് ആയിരുന്നോ.

അല്ലച്ഛ ഞാൻ അടുക്കളയിലായിരുന്നു ഓഫീസിൽ പോകാൻ വേണ്ടിയുള്ള ഓരോ പണികൾ.

ഹമ്.. അലോഷി എവിടെ..

ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് ഹാളിൽ ഇരിപ്പുണ്ട്.. അച്ഛന് ഇത്ര ദൂരം യാത്ര ചെയ്തു വന്നിട്ട് ക്ഷീണം ഉണ്ടോ..

യാത്രയൊക്കെ മടുപ്പായിരുന്നു മോളെ,,, നിനക്കറിയാലോ അച്ഛന്റെ കാര്യം. വല്ലാത്ത തലവേദനയും,,, ഈ കാലാവസ്ഥ ഒക്കെ മാറിയതിന്റെ ആവും…

അച്ഛൻ ഇന്ന് സ്റ്റാൻഡിൽ പോയോ.

ഹമ്.. സ്റ്റാൻഡിൽ ആണ്.. ഡിസംബർ ഒന്നാം തീയതി ആയതിനാൽ, കുറച്ച് ഓട്ടം ഉണ്ടായിരുന്നു. പള്ളിയിലേക്ക് ആളുകളെക്കൊണ്ട് പോയതാണ് മോളെ..

ക്ഷീണം ആണെങ്കിൽ ഇന്നൊരു ദിവസത്തേക്ക് റസ്റ്റ് എടുത്തു കൂടായിരുന്നോ… ഇനി തലവേദന കൂടിയാലോ അച്ഛാ.

അതൊന്നും സാരമില്ല മോളെ, കുറച്ചു കഴിയുമ്പോൾ തലവേദന മാറും..

എന്നാലും സൂക്ഷിക്കണേ അച്ഛാ.

ആഹ്… എന്നാൽപ്പിനെ മോള് ഫോൺ വെച്ചോളു. അച്ചൻ വെറുതെ വിളിച്ചതാ കെട്ടോ.

മ്മ്.. ശരി..വൈകുന്നേരം വിളിക്കാം.
അവൾ ഫോൺ കട്ട്‌ ചെയ്ത് അടുക്കളയിലേക്ക് പോയപ്പോൾ അലോഷി ബ്രേക്ക്‌ഫാസ്റ്റ് വിളമ്പികൊണ്ട് വരുന്നുണ്ട്.

ഇച്ചായാ…..

എന്നാടികൊച്ചേ…

മീനൊന്നും ഇല്ല കേട്ടോ. ഇച്ചായനു ഉച്ചത്തേയ്ക്ക് മുട്ട വെച്ചു അഡ്ജസ്റ്റ് ചെയ്യണേ.

ഇനി 25ദിവസത്തേക്ക് നോയമ്പ് അല്ലെടി.. എനിക്ക് ഇറച്ചിയും മീനും ഒന്നും വേണ്ട..

ഇച്ചായൻ നോയമ്പൊക്കെ എടുക്കുമോ.

പിന്നെ…. എല്ലാം വർഷോ 25നോയമ്പ് കൃത്യമായിട്ട് എടുക്കും…പള്ളിയും പ്രാർത്ഥനയും വിട്ടിട്ട് നമ്മുക്കൊരു കളിയുമില്ല കൊച്ചേ..

അതേയ്.. അങ്ങനെയാണെങ്കിൽ ഈ നസ്രാണി ചെക്കൻ എങ്ങനാ പിന്നെ ഹിന്ദുപ്പെണ്ണിനെ വിവാഹം കഴിക്കുന്നത്.. സഭ അറിഞ്ഞാൽ നാണക്കേടാ കേട്ടോ.. അച്ഛൻമാരും കന്യാസ്ത്രീയും ഒക്കെയുള്ള വലിയ തറവാട് അല്ലേ.

പൗർണമി അവനെ നോക്കി പാതി കളിയായും പാതി കാര്യമായും ചോദിച്ചു.

എല്ലാരും എതിർക്കും കൊച്ചേ, പപ്പ നിന്നോട് പറഞ്ഞ കാര്യമല്ലേ അത്,, നിന്റെ വീട്ടുകാരെക്കാൾ കൂടുതൽ എതിർപ്പ് വരുന്നത് എന്റെ കുടുംബത്തിൽ ആയിരിക്കും..

പിന്നെന്ത് ചെയ്യും.. എല്ലാവരുടെയും എതിർപ്പ് സമ്പാദിച്ച്, നമുക്ക് കല്യാണം കഴിക്കണോ ഇച്ചായ..

അത്രയും നേരം കുറുമ്പോട് കൂടി അവനോട് സംസാരിച്ചുകൊണ്ട്  നിന്ന് പൗർണമിയുടെ ശബ്ദം പെട്ടന്ന് മാറി.
അത് അവന് മനസ്സിലാക്കുകയും ചെയ്തു.

കല്യാണം കഴിക്കണോ വേണ്ടയോ എന്നൊക്കെ നീ തീരുമാനിച്ചോ, എങ്ങനെയൊക്കെ ആയാലും ശരി, എനിക്കൊരു കുഞ്ഞി പെണ്ണിനെ വേണം, ദേ, ഇതുപോലെ വിടർന്ന മിഴികളും, നിറയെ മുടിയും, നീണ്ട മൂക്കും ഒക്കെയുള്ള കുഞ്ഞിപൗമിയെ.

എന്താ….. എന്താ ഇപ്പൊ പറഞ്ഞെ, എനിക്കൊന്നും മനസിലാകുന്നില്ലല്ലോ.
അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

പെട്ടന്ന് അലോഷി അവളെ തിരിച്ചു നിറുത്തി എന്നിട്ട് പിന്നിലൂടെ അവളെ തന്റെ ഇരു കൈകൾ കൊണ്ടും ബന്ധിച്ചു.

അതേയ്…. അലോഷിയുടെ രക്തത്തിൽ ഈ ഭൂമിയിലേക്ക് ഒരു പൈതൽ പിറവി കൊള്ളുന്നുണ്ടെങ്കിൽ അതിവിടെ ആയിരിക്കുമെന്നു….
പറയുന്നതിനൊപ്പം അവൻ തന്റെ കൈകൾ കൊണ്ട് അവളുടെ ആലില വയറിൽ മെല്ലെ അമർത്തി….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version