Metro Journal › PSC › ചോദ്യപേപ്പറുകൾ › കല, സാഹിത്യം

കല, സാഹിത്യം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

107 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. "താരിതു മാമകഹൃദയം, വീണിതു ചേരട്ടെ നിൻ തൃച്ചേവടിയിൽ പാപശിലാകൂടത്തിനുമുയിരാം കാരുണ്യത്തിൻ തൃച്ചേവടിയിൽ" ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.

  1. (A)വൈലോപ്പിള്ളി ശ്രീധരമേനോൻ, വിട
  2. (B)വൈലോപ്പിള്ളി ശ്രീധരമേനോൻ, കടൽക്കാക്കകൾ
  3. (C)സുഗതകുമാരി, ഇരുൾച്ചിറകുകൾ
  4. (D)സുഗതകുമാരി, പാവം മാനവഹൃദയം
ഉത്തരം കാണുക(C) സുഗതകുമാരി, ഇരുൾച്ചിറകുകൾ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. 2023-ലെ 'സരസ്വതി സമ്മാൻ' പുരസ്കാരത്തിന് അർഹമായ 'രൗദ്രസാത്വിക'ത്തിന്റെ കർത്താവാര്?

  1. (A)പ്രഭാവർമ്മ
  2. (B)എം.ടി. വാസുദേവൻ നായർ
  3. (C)എം. മുകുന്ദൻ
  4. (D)സക്കറിയ
ഉത്തരം കാണുക(A) പ്രഭാവർമ്മ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?

  1. (A)രാജാ രവിവർമ്മ
  2. (B)അബനീന്ദ്രനാഥ ടാഗോർ
  3. (C)നന്ദലാൽ ബോസ്
  4. (D)അമൃതാ ഷേർഗിൽ
ഉത്തരം കാണുക(C) നന്ദലാൽ ബോസ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. മലയാളസാഹിത്യത്തിലെ ജ്ഞാനപീഠപുരസ്കാരം നേടിയ എഴുത്തുകാരെ ലഭിച്ച കാലമനുസരിച്ച് ക്രമപ്പെടുത്തുക :

  1. (A)എം.ടി. വാസുദേവൻ, എസ്.കെ. പൊറ്റക്കാട്, ജി. ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള
  2. (B)തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, ജി. ശങ്കരക്കുറുപ്പ്
  3. (C)ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ
  4. (D)എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, ജി. ശങ്കരക്കുറുപ്പ്, എം.ടി. വാസുദേവൻ നായർ
ഉത്തരം കാണുക(C) ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. യൂറോപ്യൻ ഓപ്പറയോട് സാദൃശ്യമുള്ള കേരളീയ കലാരൂപം :

  1. (A)ചവിട്ടുനാടകം
  2. (B)യക്ഷഗാനം
  3. (C)തെയ്യം
  4. (D)മുടിയേറ്റ്
ഉത്തരം കാണുക(A) ചവിട്ടുനാടകം

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. കഥകളിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ഒരു ജനകീയ കലയാണ് (ii) ഒരു ദൃശ്യകലയാണ് (iii) പ്രധാന വാദ്യോപകരണം മിഴാവാണ് (iv) പച്ച, കരി, കത്തി, താടി എന്നീ വിവിധ വേഷവിധാനങ്ങളുണ്ട്

  1. (A)(i), (iv)
  2. (B)(ii), (iv)
  3. (C)(iii), (iv)
  4. (D)(i), (iii)
ഉത്തരം കാണുക(B) (ii), (iv)

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക : (i) ആഷാ മേനോൻ - കെ. ശ്രീകുമാർ (ii) ആനന്ദ് - എം.കെ. മേനോൻ (iii) ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി (iv) വിലാസിനി - പി. സച്ചിദാനന്ദ്

  1. (A)(i), (iii)
  2. (B)(ii), (iv)
  3. (C)(i), (ii)
  4. (D)(ii), (i)
ഉത്തരം കാണുക(A) (i), (iii)

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC കല, സാഹിത്യം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം