Metro Journal › PSC › ചോദ്യപേപ്പറുകൾ › ഗണിതം, മാനസികശേഷി

ഗണിതം, മാനസികശേഷി – PSC ചോദ്യങ്ങൾ ഉത്തരത്തോടെ

409 ചോദ്യം · 33 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

Kerala PSC ഗണിതം, മാനസികശേഷി (ലഘുഗണിതം, ശതമാനം, അനുപാതം, മാനസികശേഷി) വിഷയത്തിൽ സമീപകാല PSC പരീക്ഷകളിൽ ചോദിച്ച യഥാർത്ഥ ചോദ്യങ്ങൾ, പുതിയ പരീക്ഷ ആദ്യം. ഓരോ ചോദ്യത്തിനും താഴെ ഏത് പരീക്ഷയിലാണ് വന്നതെന്നും PSC നൽകിയ ഉത്തരവും കാണാം. ഇതേ ചോദ്യങ്ങൾ ടിക്ക് ചെയ്ത് മാർക്ക് നോക്കി പഠിക്കാൻ താഴെയുള്ള ബട്ടൺ അമർത്തുക.

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

1. 2026 ജൂൺ 15-ന് മുമ്പ്, ഒരു KSRTC ഓർഡിനറി ബസ്സിലെ സ്ത്രീ യാത്രക്കാരുടെ നിരക്ക് 40% ആയിരുന്നു. ജൂൺ 15-ന് ശേഷം സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60% വർദ്ധനവും പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ 20% കുറവും ഉണ്ടായി. ജൂൺ 15-ന് ശേഷമുള്ള സ്ത്രീ യാത്രക്കാരുടെ ഏകദേശ ശതമാനം എത്രയാണ്? (ബസ്സിൽ പുരുഷന്മാരും സ്ത്രീകളും മാത്രമാണ് യാത്രക്കാർ എന്ന് കരുതുക)

  1. (A)57.1
  2. (B)58.1
  3. (C)60
  4. (D)64
ഉത്തരം കാണുക(A) 57.1
സ്ത്രീകൾ 40, പുരുഷന്മാർ 60 എന്നെടുത്താൽ: സ്ത്രീകൾ 64, പുരുഷന്മാർ 48; 64/112 × 100 ≈ 57.1%.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. 10% പലിശ നിരക്കിൽ 10,000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശയും ലളിത പലിശയും തമ്മിലുള്ള വ്യത്യാസം എത്രയാണ്?

  1. (A)100
  2. (B)210
  3. (C)300
  4. (D)310
ഉത്തരം കാണുക(D) 310
കൂട്ടുപലിശ 3,310, ലളിതപലിശ 3,000; വ്യത്യാസം 310.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. A-യ്ക്ക് ഒരു കെട്ടിടത്തിന്റെ അടിത്തറ 20 ദിവസം കൊണ്ട് നിർമ്മിക്കാൻ കഴിയും. B-യ്ക്ക് അതേ ജോലി 30 ദിവസം കൊണ്ടും C-യ്ക്ക് 60 ദിവസം കൊണ്ടും ചെയ്യാൻ കഴിയും. ആദ്യത്തെ 2 ദിവസം A-യും B-യും ചേർന്ന് ജോലി ചെയ്തു. അടുത്ത 4 ദിവസം B-യും C-യും ചേർന്ന് ജോലി ചെയ്തു. അതിനുശേഷം A-യും C-യും ചേർന്ന് 6 ദിവസം ജോലി ചെയ്തു. എങ്കിൽ, ബാക്കിയുള്ള ജോലിയുടെ ഭാഗം (fraction) എത്രയാണ്?

  1. (A)7/20
  2. (B)7/30
  3. (C)14/30
  4. (D)16/60
ഉത്തരം കാണുക(B) 7/30
ഒരു ദിവസത്തെ ജോലി: A 3/60, B 2/60, C 1/60. ചെയ്തത് 2×5 + 4×3 + 6×4 = 46/60; ബാക്കി 14/60 = 7/30.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. 6 cm ആരമുള്ള ഒരു ഖര ലോഹ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു സിലിണ്ടർ ഉണ്ടാക്കുന്നു. സിലിണ്ടറിന്റെ ഉയരം (cm-ൽ) എത്രയാണ്?

  1. (A)4
  2. (B)6
  3. (C)8
  4. (D)9
ഉത്തരം കാണുക(C) 8
(4/3)πr³ = πr²h ⇒ h = 4r/3 = 8 cm.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. ഒരു സമാന്തര ശ്രേണിയിലെ (arithmetic progression) എട്ടാമത്തെ പദം 24 ആണെങ്കിൽ, ആ ശ്രേണിയിലെ ആദ്യത്തെ 15 പദങ്ങളുടെ തുക എത്രയാണ്?

  1. (A)348
  2. (B)332
  3. (C)360
  4. (D)വിവരങ്ങൾ അപര്യാപ്തമാണ്
ഉത്തരം കാണുക(C) 360
ആദ്യത്തെ 15 പദങ്ങളുടെ തുക = 15 × എട്ടാം പദം = 15 × 24 = 360.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. കണക്കാക്കുക: √[(343 + 441 + 189 + 27) / √(49 + 42 + 9)]

  1. (A)11.753
  2. (B)10
  3. (C)97.53
  4. (D)117.53
ഉത്തരം കാണുക(B) 10
343+441+189+27 = 1000; √(49+42+9) = 10; √(1000/10) = √100 = 10.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. 5776 : 76 :: 9216 : ____ ?

  1. (A)96
  2. (B)26
  3. (C)36
  4. (D)86
ഉത്തരം കാണുക(A) 96
76² = 5776; അതുപോലെ 96² = 9216.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. APPLE എന്നതിനെ BRSPJ എന്ന് കോഡ് ചെയ്യുകയാണെങ്കിൽ, GRAPE എന്നതിന്റെ കോഡ് എന്താണ്?

  1. (A)HTDTJ
  2. (B)HTBSJ
  3. (C)FSDAJ
  4. (D)HTDRJ
ഉത്തരം കാണുക(A) HTDTJ
ഓരോ അക്ഷരവും 1, 2, 3, 4, 5 സ്ഥാനം മുന്നോട്ട്: G→H, R→T, A→D, P→T, E→J = HTDTJ.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. + എന്നത് ÷ എന്നും, – എന്നത് + എന്നും, × എന്നത് – എന്നും, ÷ എന്നത് × എന്നും സൂചിപ്പിക്കുന്നുവെങ്കിൽ, 35 + (5 × 3 + 3 ÷ 12) എന്നതിന്റെ കേവല മൂല്യം (absolute value) കാണുക.

  1. (A)–5
  2. (B)30
  3. (C)45
  4. (D)5
ഉത്തരം കാണുക(D) 5
മാറ്റിയെഴുതുമ്പോൾ 35 ÷ (5 − 3 ÷ 3 × 12) = 35 ÷ (5 − 12) = −5; കേവലമൂല്യം 5.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. 12 മണിക്കൂർ അനലോഗ് ക്ലോക്കിൽ സമയം 9.32 ആകുമ്പോൾ, മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ (ഡിഗ്രിയിൽ) എത്രയാണ്?

  1. (A)86
  2. (B)90
  3. (C)94
  4. (D)106
ഉത്തരം കാണുക(C) 94
കോൺ = |30 × 9 − 5.5 × 32| = |270 − 176| = 94°.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. THOMAS എന്നതിനെ UJRQFY എന്ന് കോഡ് ചെയ്യുകയാണെങ്കിൽ, JERARD-നെ എങ്ങനെ കോഡ് ചെയ്യാം?

  1. (A)KFSBSE
  2. (B)FTCTGL
  3. (C)KGUEWJ
  4. (D)KFTCTF
ഉത്തരം കാണുക(C) KGUEWJ

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. രവി 1978 ഫെബ്രുവരി 5-നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തായ ജയൻ 1979 ഓഗസ്റ്റ് 6-ന് (ഞായറാഴ്ച) ജനിച്ചു. രവി ഏത് ദിവസമാണ് ജനിച്ചത്?

  1. (A)ഞായറാഴ്ച
  2. (B)ശനിയാഴ്ച
  3. (C)തിങ്കളാഴ്ച
  4. (D)വെള്ളിയാഴ്ച
ഉത്തരം കാണുക(C) തിങ്കളാഴ്ച

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. – എന്നത് + ആയും, + എന്നത് – ആയും, ÷ എന്നത് × ആയും, × എന്നത് ÷ ആയും കണക്കാക്കിയാൽ, 10 × 2 ÷ 5 – 20 + 8 =

  1. (A)8
  2. (B)–8
  3. (C)–12
  4. (D)37
ഉത്തരം കാണുക(D) 37

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. രാവിലെ 8 മണിക്ക് സൂര്യന് അഭിമുഖമായി രോഹിത് 100 മീറ്റർ നടക്കുന്നു. അവൻ ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 100 മീറ്റർ നടക്കുന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 75 മീറ്റർ നടക്കുന്നു. അപ്പോൾ അവൻ തുടങ്ങിയ സ്ഥലത്ത് നിന്ന് അവന്റെ സ്ഥാനം എവിടെയാണ്?

  1. (A)125 മീറ്റർ വടക്ക്
  2. (B)75 മീറ്റർ വടക്ക്
  3. (C)75 മീറ്റർ തെക്ക്
  4. (D)125 മീറ്റർ തെക്ക്
ഉത്തരം കാണുക(A) 125 മീറ്റർ വടക്ക്

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. A തന്റെ സഹോദരൻ B-യോട് C തന്റെ മകനാണെന്ന് പറയുകയും, E, A-യുടെ മകളാണെന്ന് പറയുകയും ചെയ്യുന്നു. എങ്കിൽ E, C-യുടെ ആരാണ്?

  1. (A)അച്ഛൻ
  2. (B)മുത്തച്ഛൻ
  3. (C)പേരൻ
  4. (D)പേരക്കുട്ടി
ഉത്തരം കാണുക(B) മുത്തച്ഛൻ

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 55

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. √(12 + √(12 + √(12 + ⋯))) =

  1. (A)12
  2. (B)144
  3. (C)4
  4. (D)3
ഉത്തരം കാണുക(C) 4

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. രണ്ട് സ്ഥാനാർത്ഥികൾ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിൽ, 55% വോട്ടുകൾ നേടി A വിജയിക്കുന്നു. പരാജയപ്പെട്ട B-യേക്കാൾ 3400 വോട്ടുകൾ അധികം A-ക്ക് ലഭിച്ചു. 7% വോട്ടർമാർ വോട്ട് ചെയ്തില്ല എന്ന് കാണാൻ കഴിഞ്ഞു. A-ക്ക് എത്ര വോട്ടുകൾ ലഭിച്ചു?

  1. (A)20000
  2. (B)34000
  3. (C)14000
  4. (D)11000
ഉത്തരം കാണുക(D) 11000

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. 6 അംഗങ്ങളുള്ള ഒരു കമ്മിറ്റിയുടെ ശരാശരി പ്രായം 48 ആണ്. അവരിൽ ഒരാളായ ഷിജുവിന് 36 വയസ്സുണ്ട്. 30 വയസ്സുള്ള തോമസ് കമ്മിറ്റിയിൽ ചേരുകയും ഷിജു അതിൽ നിന്ന് പുറത്തുപോവുകയും ചെയ്യുന്നു. പുതിയ ശരാശരി എത്രയാണ്?

  1. (A)47
  2. (B)49
  3. (C)48
  4. (D)46
ഉത്തരം കാണുക(A) 47

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ഒരു ബാക്ടീരിയയുടെ എണ്ണം ഓരോ മണിക്കൂറിലും 5 മടങ്ങ് എന്ന നിരക്കിൽ വർദ്ധിക്കുന്നു. തുടക്കത്തിൽ 2500 എണ്ണം ഉണ്ടായിരുന്ന ബാക്ടീരിയയുടെ എണ്ണം പിന്നീട് 390000 ആയി വർദ്ധിച്ചെങ്കിൽ, എത്ര മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്?

  1. (A)39
  2. (B)3
  3. (C)1.5
  4. (D)4
ഉത്തരം കാണുക(D) 4

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. (3⁰·¹⁶ × 27⁰·¹⁶ × 9⁰·¹⁸)/(64⁰·¹⁰ × 4⁰·⁵⁰ × 16⁰·¹⁰) =

  1. (A)4/3
  2. (B)3/4
  3. (C)1/2
  4. (D)1/8
ഉത്തരം കാണുക(B) 3/4

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഒരു മേശ 600 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി. മേശയുടെ വാങ്ങിയ വില എത്ര?

  1. (A)600
  2. (B)650
  3. (C)700
  4. (D)750
ഉത്തരം കാണുക(D) 750
വിറ്റ വില = വാങ്ങിയ വിലയുടെ 80%. വാങ്ങിയ വില = 600 × 100 ÷ 80 = 750.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. 3/4, 5/6, 2/3 ഇവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്?

  1. (A)3/4
  2. (B)5/6
  3. (C)2/3
  4. (D)എല്ലാം തുല്യം
ഉത്തരം കാണുക(B) 5/6
3/4 = 0.75, 5/6 ≈ 0.83, 2/3 ≈ 0.67 → ഏറ്റവും വലുത് 5/6.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. 6,000 രൂപയ്ക്ക് 10% വാർഷിക നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശ എത്ര?

  1. (A)1,200
  2. (B)1,000
  3. (C)1,500
  4. (D)2,000
ഉത്തരം കാണുക(A) 1,200
സാധാരണ പലിശ = 6000 × 10 × 2 ÷ 100 = 1,200.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. ഒരു സംഖ്യയുടെ 30% എന്നത് 60 ആയാൽ ആ സംഖ്യയുടെ 20% എത്ര?

  1. (A)120
  2. (B)40
  3. (C)180
  4. (D)50
ഉത്തരം കാണുക(B) 40
സംഖ്യ = 60 ÷ 30% = 200. അതിന്റെ 20% = 40.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. ആദ്യത്തെ 7 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?

  1. (A)4
  2. (B)3.5
  3. (C)2
  4. (D)3
ഉത്തരം കാണുക(A) 4
(1 + 2 + … + 7) ÷ 7 = 28 ÷ 7 = 4.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. വിട്ടുപോയ സംഖ്യ കണ്ടെത്തുക : 2, 4, 8, 16, 32, ____

  1. (A)40
  2. (B)48
  3. (C)64
  4. (D)50
ഉത്തരം കാണുക(C) 64
ഓരോന്നും ഇരട്ടിക്കുന്നു: 32 × 2 = 64.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. താഴെ തന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

  1. (A)ജനുവരി
  2. (B)മാർച്ച്
  3. (C)ഏപ്രിൽ
  4. (D)മെയ്
ഉത്തരം കാണുക(C) ഏപ്രിൽ
ഏപ്രിലിൽ 30 ദിവസം; ജനുവരി, മാർച്ച്, മെയ് – 31 ദിവസം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഒരു രഹസ്യഭാഷയിൽ 'BAG' എന്നത് 'CBH' എന്ന് കോഡ് ചെയ്താൽ 'BOOK' എന്നത് എങ്ങനെ കോഡു ചെയ്യാം?

  1. (A)PLCP
  2. (B)PCCL
  3. (C)LCCP
  4. (D)CPPL
ഉത്തരം കാണുക(D) CPPL
ഓരോ അക്ഷരവും അടുത്ത അക്ഷരമാകുന്നു: B→C, O→P, O→P, K→L = CPPL.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. ശ്രേണി പൂർത്തിയാക്കുക : B, D, F, H, ____

  1. (A)I
  2. (B)J
  3. (C)K
  4. (D)L
ഉത്തരം കാണുക(B) J
ഒരക്ഷരം വിട്ട്: B, D, F, H, J.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. പക്ഷി : ആകാശം : : മത്സ്യം : ________

  1. (A)കാട്
  2. (B)വെള്ളം
  3. (C)കൂട്
  4. (D)ഭൂമി
ഉത്തരം കാണുക(B) വെള്ളം
പക്ഷി ആകാശത്തിൽ; മത്സ്യം വെള്ളത്തിൽ.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. തുടർച്ചയായ 2 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 15 ആയാൽ സംഖ്യകൾ ഏവ?

  1. (A)5, 6
  2. (B)6, 7
  3. (C)7, 8
  4. (D)8, 9
ഉത്തരം കാണുക(C) 7, 8

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദിവസം കൊണ്ടും ചെയ്യുന്നു. A യും B യും കൂടി അതേ ജോലി തീർക്കാൻ എത്ര ദിവസം വേണം?

  1. (A)5 ദിവസം
  2. (B)6 ദിവസം
  3. (C)7 ദിവസം
  4. (D)8 ദിവസം
ഉത്തരം കാണുക(B) 6 ദിവസം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. അടുത്ത സംഖ്യ ഏത്? 1, 2, 11, 38, _____

  1. (A)99
  2. (B)100
  3. (C)102
  4. (D)64
ഉത്തരം കാണുക(C) 102

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. 30 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിലെ ശരാശരി വയസ്സ് 15. ടീച്ചറുടെ വയസ്സ് കൂടി ചേർന്നപ്പോൾ വയസ്സ് 16 ആയി എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?

  1. (A)40
  2. (B)46
  3. (C)50
  4. (D)35
ഉത്തരം കാണുക(B) 46

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. 2, 4, 6, 8, .... 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?

  1. (A)1000
  2. (B)5050
  3. (C)1275
  4. (D)1500
ഉത്തരം കാണുക(C) 1275

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. 12, 15, 18 എന്നീ സംഖ്യകൾകൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ചെറിയ സംഖ്യ ഏത്?

  1. (A)180
  2. (B)120
  3. (C)123
  4. (D)183
ഉത്തരം കാണുക(D) 183

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. കൂട്ടത്തിൽ ചേരാത്തത് ഏത്? 28, 30, 32, 36, 40

  1. (A)20
  2. (B)30
  3. (C)36
  4. (D)40
ഉത്തരം കാണുക(B) 30

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. ഒരാളുടെ ശമ്പളം 5% വർദ്ധിച്ചപ്പോൾ 8505 രൂപ ആയി. അയാളുടെ നേരത്തെയുള്ള ശമ്പളം എത്ര?

  1. (A)8,000
  2. (B)8,100
  3. (C)7,500
  4. (D)7,000
ഉത്തരം കാണുക(B) 8,100

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. ഒരു ക്ലോക്കിലെ സമയം 12.20 ആണെങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര?

  1. (A)11.20
  2. (B)11.40
  3. (C)11.10
  4. (D)11.50
ഉത്തരം കാണുക(B) 11.40

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. ഒരാൾ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 15-ാമതും പിറകിൽ നിന്ന് 10-ാമതും ആണെങ്കിൽ ക്യൂവിൽ ആകെ എത്ര പേർ?

  1. (A)25
  2. (B)23
  3. (C)30
  4. (D)24
ഉത്തരം കാണുക(D) 24

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. (1−1/2)×(1−1/3)×(1−1/4) × ..... × (1−1/100) =

  1. (A)1/100
  2. (B)99/100
  3. (C)1/50
  4. (D)1/2
ഉത്തരം കാണുക(A) 1/100

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. (√x − 1)(√x + 1) = 3 ആയാൽ 'x' ന്റെ വില എത്ര?

  1. (A)9
  2. (B)16
  3. (C)2
  4. (D)4
ഉത്തരം കാണുക(D) 4

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?

  1. (A)15
  2. (B)30
  3. (C)60
  4. (D)64
ഉത്തരം കാണുക(C) 60

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ഒരു കടക്കാരൻ ഒരു സാധനം 20% നഷ്ടത്തിൽ വിറ്റു. 60 രൂപ കൂട്ടി വിറ്റിരുന്നുവെങ്കിൽ 5% ലാഭം കിട്ടുമായിരുന്നു. എങ്കിൽ വാങ്ങിയ വില എത്ര?

  1. (A)300
  2. (B)250
  3. (C)200
  4. (D)240
ഉത്തരം കാണുക(D) 240

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. √0.09 + √0.81 + √1.44 എത്ര?

  1. (A)2.4
  2. (B)2.1
  3. (C)2.7
  4. (D)3
ഉത്തരം കാണുക(A) 2.4

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. (1.25)² − (0.75)² ന്റെ വില എത്ര?

  1. (A)0.5
  2. (B)1
  3. (C)1.5
  4. (D)2
ഉത്തരം കാണുക(B) 1

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. 392 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ പൂർണ്ണവർഗ്ഗം ലഭിക്കും?

  1. (A)7
  2. (B)3
  3. (C)2
  4. (D)4
ഉത്തരം കാണുക(C) 2

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. (45−5) ÷ 2 × 4 − 2 ന്റെ വില :

  1. (A)3
  2. (B)10
  3. (C)78
  4. (D)40
ഉത്തരം കാണുക(C) 78

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 88

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. 1 − 1/(1 + 1/2) ന്റെ വ്യുൽക്രമം എത്ര?

  1. (A)1/3
  2. (B)2/3
  3. (C)3/2
  4. (D)3
ഉത്തരം കാണുക(D) 3

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 89

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. 20 സംഖ്യകളുടെ ശരാശരി 35 ആണ്. ആദ്യത്തെ 10 സംഖ്യകളിൽ ഓരോന്നിനോടും 5 കൂട്ടി. അടുത്ത 10 സംഖ്യകളിൽ ഓരോന്നിനോടും 3 കുറച്ചാൽ പുതിയ ശരാശരി എത്ര?

  1. (A)35
  2. (B)36
  3. (C)34
  4. (D)37
ഉത്തരം കാണുക(B) 36

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 90

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ഗണിതം, മാനസികശേഷി ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (33 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം