Metro Journal › PSC › ചോദ്യപേപ്പറുകൾ › മലയാളം

മലയാളം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ

261 ചോദ്യം · 25 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

Kerala PSC മലയാളം (വ്യാകരണം, പദശുദ്ധി, ശൈലികൾ, പര്യായം) വിഷയത്തിൽ സമീപകാല PSC പരീക്ഷകളിൽ ചോദിച്ച യഥാർത്ഥ ചോദ്യങ്ങൾ, പുതിയ പരീക്ഷ ആദ്യം. ഓരോ ചോദ്യത്തിനും താഴെ ഏത് പരീക്ഷയിലാണ് വന്നതെന്നും PSC നൽകിയ ഉത്തരവും കാണാം. ഇതേ ചോദ്യങ്ങൾ ടിക്ക് ചെയ്ത് മാർക്ക് നോക്കി പഠിക്കാൻ താഴെയുള്ള ബട്ടൺ അമർത്തുക.

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദമേത്?

  1. (A)അസ്ഥിവാരം
  2. (B)യാദൃച്ഛികം
  3. (C)ഐതീഹ്യം
  4. (D)അനന്തിരവൻ
ഉത്തരം കാണുക(B) യാദൃച്ഛികം
ശരിയായ രൂപങ്ങൾ: യാദൃച്ഛികം, അസ്തിവാരം, ഐതിഹ്യം, അനന്തരവൻ.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. ശരിയായ വാക്യമേത്?

  1. (A)മറ്റു ഗത്യന്തരമില്ലാതെ അവൾ ജോലിയുപേക്ഷിച്ചു.
  2. (B)വിശിഷ്ടാതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു.
  3. (C)പോലീസുകാരന്റെ സഹായത്തോടെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു.
  4. (D)ശാരികയും വനജയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.
ഉത്തരം കാണുക(B) വിശിഷ്ടാതിഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്തു.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. ‘Just around the corner’ എന്നതിന്റെ പരിഭാഷയേത്?

  1. (A)അടുത്തുണ്ടെങ്കിലും തിരഞ്ഞാൽ കിട്ടാത്തത്
  2. (B)ശുഭകാര്യങ്ങൾക്കായി കാത്തിരിക്കുന്നത്
  3. (C)മൂലയ്ക്കിരിക്കുന്നതിനെ തിരയുന്നത്
  4. (D)പെട്ടെന്നു നടക്കാൻ സാധ്യതയുള്ളത്
ഉത്തരം കാണുക(D) പെട്ടെന്നു നടക്കാൻ സാധ്യതയുള്ളത്
‘Just around the corner’ – ഉടൻ സംഭവിക്കാൻ പോകുന്നത്.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. ‘അയയ്ക്കപ്പെട്ടവൻ’ എന്നതിന്റെ ഒറ്റപ്പദമേത്?

  1. (A)പ്രേഷിതൻ
  2. (B)പ്രേക്ഷിതൻ
  3. (C)പ്രേഷകൻ
  4. (D)പ്രേക്ഷകൻ
ഉത്തരം കാണുക(A) പ്രേഷിതൻ
അയയ്ക്കപ്പെട്ടവൻ – പ്രേഷിതൻ.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. നൽകിയിട്ടുള്ളതിൽ ആനയുടെ പര്യായമല്ലാത്തതേത്?

  1. (A)ഹസ്തി
  2. (B)ഇഭം
  3. (C)സിന്ധുരം
  4. (D)വാരജം
ഉത്തരം കാണുക(D) വാരജം
ഹസ്തി, ഇഭം, സിന്ധുരം – ആന; വാരജം – താമര.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. താഴെ തന്നിട്ടുള്ളവയിൽ ത്യാജ്യത്തിന്റെ വിപരീതപദമേത്?

  1. (A)നീചം
  2. (B)വർജ്ജ്യം
  3. (C)ഗ്രാഹ്യം
  4. (D)അഗർഹ്യം
ഉത്തരം കാണുക(C) ഗ്രാഹ്യം
ത്യാജ്യം (ഉപേക്ഷിക്കേണ്ടത്) × ഗ്രാഹ്യം (സ്വീകരിക്കേണ്ടത്).

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ‘രാവും പകലും’ എന്നതിന്റെ സമാനപദം കണ്ടെത്തുക.

  1. (A)അന്വിതം
  2. (B)അന്വഹം
  3. (C)അന്വയം
  4. (D)അന്വഥം
ഉത്തരം കാണുക(B) അന്വഹം
അന്വഹം – എന്നും, രാവും പകലും.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. സ + ഉദാഹരണം എന്നത് ചേർത്തെഴുതിയാൽ ലഭിക്കുന്ന പദമേത്?

  1. (A)സോദാഹരണം
  2. (B)സോദോഹരണം
  3. (C)സാദോഹരണം
  4. (D)സാദ്യോഹരണം
ഉത്തരം കാണുക(A) സോദാഹരണം
സ + ഉദാഹരണം = സോദാഹരണം (അ + ഉ = ഓ).

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ‘കണ്ണിൽ പൊടിയിടുക’ എന്ന ശൈലിയുടെ അർത്ഥം?

  1. (A)ഉപദ്രവിക്കുക
  2. (B)നീരസമുണ്ടാക്കുക
  3. (C)കബളിപ്പിക്കുക
  4. (D)മറയ്ക്കുക
ഉത്തരം കാണുക(C) കബളിപ്പിക്കുക
കണ്ണിൽ പൊടിയിടുക – കബളിപ്പിക്കുക.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. ‘കവി’ എന്ന പദത്തിന്റെ സ്ത്രീലിംഗമേത്?

  1. (A)കവയത്രി
  2. (B)കവിയത്രി
  3. (C)കവിയിത്രി
  4. (D)കവയിത്രി
ഉത്തരം കാണുക(D) കവയിത്രി
കവി – കവയിത്രി.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. പാദത്തിൽ സരിക്കുന്നത് എന്നർത്ഥം വരുന്ന ശരിയായ രൂപമേത്?

  1. (A)പാദസ്വരം
  2. (B)പാദസ്സ്വരം
  3. (C)പാദസ്സരം
  4. (D)പാദസരം
ഉത്തരം കാണുക(D) പാദസരം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ഏറ്റവും ശരിയായ വാക്യം ഏത്?

  1. (A)ജാഥയിൽ ഏകദേശം ആയിരത്തോളം ആൾ ഉണ്ട്
  2. (B)ഇരുപതിനടുത്ത് വീടുകൾ അവിടെ ഉണ്ട്
  3. (C)ഏറെക്കുറെ അമ്പതിലധികം വണ്ടികൾ കണ്ടു
  4. (D)പത്തഞ്ഞൂറ് വർഷത്തോളമായി ഈ ക്ഷേത്രം പണിതിട്ട്
ഉത്തരം കാണുക(B) ഇരുപതിനടുത്ത് വീടുകൾ അവിടെ ഉണ്ട്

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. Aforesaid - ഏറ്റവും ഉചിതമായ പരിഭാഷ ഏത്?

  1. (A)ആരോ പറഞ്ഞ
  2. (B)ആരും പറയാത്ത
  3. (C)മേൽപ്പറഞ്ഞ
  4. (D)താഴെപ്പറഞ്ഞ
ഉത്തരം കാണുക(C) മേൽപ്പറഞ്ഞ

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. മാതൃകം എന്ന ഒറ്റപ്പദത്തിന്റെ അർത്ഥം ഏത്?

  1. (A)മാതാവിനെ സംബന്ധിച്ച
  2. (B)മാതുലനെ സംബന്ധിച്ച
  3. (C)മാതൃഭാഷയായ
  4. (D)മാതുലനിൽ നിന്നുണ്ടായ
ഉത്തരം കാണുക(A) മാതാവിനെ സംബന്ധിച്ച

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. കൂട്ടത്തിൽപ്പെടാത്തത് ഏത്?

  1. (A)ധരിത്രി
  2. (B)ക്ഷോണി
  3. (C)ഗമനം
  4. (D)വസുമതി
ഉത്തരം കാണുക(C) ഗമനം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. ശരിയായ വിപരീതപദം ഉൾക്കൊള്ളുന്നത് എടുത്തെഴുതുക

  1. (A)പക്വം × നവ്യം
  2. (B)ഉന്നതം × നിമ്നം
  3. (C)വിരളം × സരളം
  4. (D)ഭക്തി × ശക്തി
ഉത്തരം കാണുക(B) ഉന്നതം × നിമ്നം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. തൊഴുത്തിൽക്കുത്ത് - ഏതു വിഭാഗത്തിൽപ്പെടുന്നു?

  1. (A)പഴഞ്ചൊല്ല്
  2. (B)പേരെച്ചം
  3. (C)വിനയച്ചെം
  4. (D)ശൈലി
ഉത്തരം കാണുക(D) ശൈലി

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ചേർത്തെഴുതിയ രൂപങ്ങളിൽ ഒറ്റപ്പെട്ടു നിൽക്കുന്നത് ഏത്?

  1. (A)കടക്കണ്ണ്
  2. (B)തിരുവോണം
  3. (C)വാഴയില
  4. (D)മരവുരി
ഉത്തരം കാണുക(A) കടക്കണ്ണ്

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. സിംഹം പുല്ലിംഗമാകുമ്പോൾ അതിന്റെ സ്ത്രീലിംഗരൂപം

  1. (A)സിംഹിനി
  2. (B)സിംഹി
  3. (C)സിംഹ
  4. (D)സിംഹ്യ
ഉത്തരം കാണുക(B) സിംഹി

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. മിടുക്കികൾ - ഏതു വചനവിഭാഗമാണ്?

  1. (A)ഏകവചനം
  2. (B)അലിംഗബഹുവചനം
  3. (C)ദ്വിവചനം
  4. (D)സലിംഗബഹുവചനം
ഉത്തരം കാണുക(D) സലിംഗബഹുവചനം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഒരാളെ വല്ലാതെ ബുദ്ധിമുട്ടിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏതാണ്?

  1. (A)തൂക്കിലേറ്റുക
  2. (B)വെള്ളം കുടിപ്പിക്കുക
  3. (C)കൈമലർത്തുക
  4. (D)ഇടങ്കോലിടുക
ഉത്തരം കാണുക(B) വെള്ളം കുടിപ്പിക്കുക
'വെള്ളം കുടിപ്പിക്കുക' = വല്ലാതെ ബുദ്ധിമുട്ടിക്കുക.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. താഴെ തന്നിരിക്കുന്നവയിൽ നിന്നും 'ലോകാവസാനം വരെ' എന്നതിന് ഒറ്റപ്പദം കണ്ടെത്തുക :

  1. (A)കല്പാന്തകാലം
  2. (B)ആജീവനാന്തം
  3. (C)വിപലകാലം
  4. (D)കാലാന്തരം
ഉത്തരം കാണുക(A) കല്പാന്തകാലം
കല്പാന്തകാലം = ലോകാവസാനം വരെ.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. വ്യക്തിയെന്നോ വർഗ്ഗമെന്നോ ജാതിവ്യത്യാസമില്ലാത്ത നാമവിഭാഗം ഏത്?

  1. (A)സംജ്ഞാനാമം
  2. (B)സാമാന്യനാമം
  3. (C)മേയനാമം
  4. (D)സർവ്വനാമം
ഉത്തരം കാണുക(C) മേയനാമം

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം എടുത്തെഴുതുക :

  1. (A)തിക്ദാനുഭവം
  2. (B)തിക്ഥാനുഭവം
  3. (C)തിക്ധാനുഭവം
  4. (D)തിക്താനുഭവം
ഉത്തരം കാണുക(D) തിക്താനുഭവം
തിക്തം (കയ്പ്) + അനുഭവം = തിക്താനുഭവം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. പ്രതിഗ്രാഹിക വിഭക്തി എന്തിനെ കുറിക്കുന്നു?

  1. (A)ക്രിയ
  2. (B)കർമ്മം
  3. (C)നാമം
  4. (D)അർത്ഥം
ഉത്തരം കാണുക(B) കർമ്മം
പ്രതിഗ്രാഹിക വിഭക്തി ('എ' പ്രത്യയം) കർമ്മത്തെ കുറിക്കുന്നു.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. താഴെ കൊടുത്തിട്ടുള്ളവയിൽ പുറംകാഴ്ച കൊണ്ട് മാത്രം ഒരു കാര്യത്തിൽ വിധിയെഴുതരുത് എന്ന് അർത്ഥം തരുന്ന പഴഞ്ചൊല്ലുകൾ ഏവ? (i) ഏറെ ചിത്രം ഓട്ടപ്പാത്രം (ii) അഴകുള്ള ചക്കയിൽ ചുളയില്ല (iii) മിന്നുന്നതെല്ലാം പൊന്നല്ല (iv) പുഴുക്കുത്തുള്ള വിത്തിന് പുറം മിനുക്കെന്തിന്?

  1. (A)(i), (ii) എന്നിവ
  2. (B)(i), (iii) എന്നിവ
  3. (C)(ii), (iv) എന്നിവ
  4. (D)തന്നിരിക്കുന്നവയെല്ലാം
ഉത്തരം കാണുക(D) തന്നിരിക്കുന്നവയെല്ലാം
നാല് പഴഞ്ചൊല്ലുകൾക്കും 'പുറംകാഴ്ച കൊണ്ട് മാത്രം വിധിയെഴുതരുത്' എന്ന അർത്ഥം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. __________ പ്രത്യയം ചേരുമ്പോഴാണ് പദം ഉണ്ടാകുന്നത്.

  1. (A)സ്വരവുമായി
  2. (B)വർണ്ണവുമായി
  3. (C)പ്രകൃതിയുമായി
  4. (D)വ്യഞ്ജനവുമായി
ഉത്തരം കാണുക(C) പ്രകൃതിയുമായി

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. ഉപകാരം എന്നതിന്റെ വിപരീത പദമെഴുതുക :

  1. (A)ഉപദ്രവം
  2. (B)അപകാരം
  3. (C)ഉദ്ഗ്രഥനം
  4. (D)നിഗ്രഹം
ഉത്തരം കാണുക(B) അപകാരം
ഉപകാരം × അപകാരം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. അവൾ - പിരിച്ചെഴുതുക :

  1. (A)അ + വൾ
  2. (B)അ + അൾ
  3. (C)പിരിച്ചെഴുതാൻ കഴിയില്ല
  4. (D)അ + ആൾ
ഉത്തരം കാണുക(B) അ + അൾ
അ + അൾ = അവൾ (ഇടയിൽ 'വ' വരുന്നു – ആഗമസന്ധി).

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. താഴെ തന്നിരിക്കുന്നവയിൽ ഇഷ്ടം എന്ന വാക്കിന്റെ പര്യായപദങ്ങൾ ഏതെല്ലാം? (i) ഹിതം (ii) പ്രിയം (iii) ചിത്തം (iv) അഭീഷ്ടം

  1. (A)(i), (ii) എന്നിവ
  2. (B)(i), (ii), (iii) എന്നിവ
  3. (C)(i), (ii), (iv) എന്നിവ
  4. (D)തന്നിരിക്കുന്നവ എല്ലാം
ഉത്തരം കാണുക(C) (i), (ii), (iv) എന്നിവ
ഹിതം, പ്രിയം, അഭീഷ്ടം – ഇഷ്ടം എന്ന അർത്ഥം. ചിത്തം = മനസ്സ്.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദമേത്?

  1. (A)കണ്ടുപിടുത്തം
  2. (B)പാദസ്വരം
  3. (C)അനുഗൃഹീതൻ
  4. (D)ഉത്ഘാടനം
ഉത്തരം കാണുക(C) അനുഗൃഹീതൻ

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. തെറ്റായ വാക്യപ്രയോഗം ഏത്?

  1. (A)നിങ്ങളത് പറയാൻവേണ്ടി തയ്യാറാകണം
  2. (B)അവർക്ക് വേണ്ടത്ര പോഷകാഹാരം ലഭിച്ചിരിക്കണം
  3. (C)ഉദ്ദേശം ഇരുപത് കടകൾ അവിടെയുണ്ട്
  4. (D)ഇവിടത്തെ ചർച്ചാവിഷയം വളരെ പ്രധാനമാണ്
ഉത്തരം കാണുക(A) നിങ്ങളത് പറയാൻവേണ്ടി തയ്യാറാകണം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. 'നല്ലപോലെ അറിയപ്പെട്ടത്' എന്നയർത്ഥത്തിൽ പ്രയോഗിക്കുന്ന പദമേത്?

  1. (A)പ്രക്ഷേപം
  2. (B)പ്രഖ്യാതം
  3. (C)പ്രഗുണം
  4. (D)പ്രഘാതം
ഉത്തരം കാണുക(B) പ്രഖ്യാതം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. 'മിന്നാമിനുങ്ങ്' എന്നർത്ഥം വരുന്ന പദജോഡി ഏത്?

  1. (A)സാരമേയം-ശാവ്
  2. (B)ശുകം-കീരം
  3. (C)ഖദ്യോതം-തൈജസ കീടം
  4. (D)വമ്രി-പിപീലിക
ഉത്തരം കാണുക(C) ഖദ്യോതം-തൈജസ കീടം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. 'ആർജ്ജവം' എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. (A)തീക്ഷ്ണം
  2. (B)ശുഷ്കം
  3. (C)പരിഷ്കൃതം
  4. (D)കൗടില്യം
ഉത്തരം കാണുക(D) കൗടില്യം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. 'അനുയോജ്യമായ സമയമെത്തുക' എന്നയർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി യേത്?

  1. (A)കാലമാവുക
  2. (B)കാലമടയുക
  3. (C)കാകതാലീയം
  4. (D)കലാശം ചവിട്ടുക
ഉത്തരം കാണുക(A) കാലമാവുക

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. ചേർത്തെഴുതുക : ആയുസ് + ദൈർഘ്യം =

  1. (A)ആയുസ്ദൈർഘ്യം
  2. (B)ആയുർദൈർഘ്യം
  3. (C)ആയുഃദൈർഘ്യം
  4. (D)ആയുൻദൈർഘ്യം
ഉത്തരം കാണുക(B) ആയുർദൈർഘ്യം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. പൂജകബഹുവചനത്തിന് ഉദാഹരണമല്ലാത്തതേത്?

  1. (A)കാരണവർ
  2. (B)വൈദ്യർ
  3. (C)കണിയാർ
  4. (D)സേവകർ
ഉത്തരം കാണുക(D) സേവകർ

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. Authoritative Opinion എന്നതിന്റെ ശരിയായ പരിഭാഷയേത്?

  1. (A)അധികാരഭാഷ
  2. (B)അധികാരപ്രമത്തത
  3. (C)ആധികാരികനിർദ്ദേശം
  4. (D)ആധികാരികാഭിപ്രായം
ഉത്തരം കാണുക(D) ആധികാരികാഭിപ്രായം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. 'ഇംഗാലം' എന്ന പദത്തിന്റെ അർത്ഥം :

  1. (A)കരി
  2. (B)ഇല
  3. (C)കല്ല്
  4. (D)ജലം
ഉത്തരം കാണുക(A) കരി

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദമേത്?

  1. (A)സ്യഷ്ടാവ്
  2. (B)അനുഗ്യഹീതൻ
  3. (C)ഹാർദ്ദവം
  4. (D)വഴിച്ചിലവ്
ഉത്തരം കാണുക(B) അനുഗ്യഹീതൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. ശരിയായ വാക്യമേത്?

  1. (A)ഇരുട്ടത്തു കണ്ണുകാണാൻ പ്രയാസമാണ്
  2. (B)വീടില്ലാത്തവർക്ക് അലഞ്ഞുതിരിയുകയല്ലാതെ വേറെ ഗത്യന്തരമില്ല
  3. (C)ഓരോ ആളിന്റെയും ഇഷ്ടം നോക്കി ഭക്ഷണമുണ്ടാക്കാൻ പ്രയാസമാണ്
  4. (D)സുന്ദരിയായ രാജാവിന്റെ മകൾക്ക് മനോജ് യോജിച്ചവനല്ല
ഉത്തരം കാണുക(C) ഓരോ ആളിന്റെയും ഇഷ്ടം നോക്കി ഭക്ഷണമുണ്ടാക്കാൻ പ്രയാസമാണ്

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. Where there is a will, there is a way എന്നതിനു സമാനമായ മലയാളപരിഭാഷയേത്?

  1. (A)വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  2. (B)ഇണങ്ങിയാൽ നക്കിക്കൊല്ലും. പിണങ്ങിയാൽ കുത്തിക്കൊല്ലും
  3. (C)ഏട്ടിലെ പശു പുല്ലു തിന്നില്ല
  4. (D)അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്
ഉത്തരം കാണുക(A) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :

  1. (A)പരിവ്രാജകൻ
  2. (B)പരിവാദകൻ
  3. (C)അപവാദകൻ
  4. (D)പ്രതിവാദകൻ
ഉത്തരം കാണുക(B) പരിവാദകൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. താഴെ തന്നിരിക്കുന്നവയിൽ അഗ്നിയുടെ പര്യായമേത്?

  1. (A)ലംബിക
  2. (B)ദർപ്പം
  3. (C)രോചിനി
  4. (D)ശിഖി
ഉത്തരം കാണുക(D) ശിഖി

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. തന്നിട്ടുള്ള പദത്തിന്റെ വിപരീതമെന്ത്? ബദ്ധൻ

  1. (A)ദത്തൻ
  2. (B)മുക്തൻ
  3. (C)ലുബ്ധൻ
  4. (D)ശക്തൻ
ഉത്തരം കാണുക(B) മുക്തൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. 'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?

  1. (A)സാവധാനത്തിൽ ഭക്ഷണം കഴിക്കുക
  2. (B)ശ്ലോകം ചൊല്ലിക്കൊണ്ടു നടക്കുക
  3. (C)ചുരുക്കിപ്പറയുക
  4. (D)കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക
ഉത്തരം കാണുക(C) ചുരുക്കിപ്പറയുക

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. സമാനപദം കണ്ടെത്തുക - കാറ്റ് :

  1. (A)അനിലൻ
  2. (B)അനലൻ
  3. (C)വയസ്യൻ
  4. (D)കൊണ്ടൽ
ഉത്തരം കാണുക(A) അനിലൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. ചേർത്തെഴുതുക - അധഃ + പതനം :

  1. (A)അധപ്പതനം
  2. (B)അധഃപ്പതനം
  3. (C)അധംപതനം
  4. (D)അധഃപതനം
ഉത്തരം കാണുക(D) അധഃപതനം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. സ്ത്രീലിംഗ ശബ്ദമേത്? പ്രഭു

  1. (A)പ്രഭ
  2. (B)പ്രഭ്വി
  3. (C)പ്രേയസ്വി
  4. (D)പ്രേയാൻ
ഉത്തരം കാണുക(B) പ്രഭ്വി

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC മലയാളം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (25 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം