213 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്
Kerala PSC സാമ്പത്തികശാസ്ത്രം (പഞ്ചവത്സര പദ്ധതികൾ, ബാങ്കിംഗ്, RBI, ബജറ്റ്) വിഷയത്തിൽ സമീപകാല PSC പരീക്ഷകളിൽ ചോദിച്ച യഥാർത്ഥ ചോദ്യങ്ങൾ, പുതിയ പരീക്ഷ ആദ്യം. ഓരോ ചോദ്യത്തിനും താഴെ ഏത് പരീക്ഷയിലാണ് വന്നതെന്നും PSC നൽകിയ ഉത്തരവും കാണാം. ഇതേ ചോദ്യങ്ങൾ ടിക്ക് ചെയ്ത് മാർക്ക് നോക്കി പഠിക്കാൻ താഴെയുള്ള ബട്ടൺ അമർത്തുക.
1. ആസൂത്രണ കമ്മീഷൻ, NITI ആയോഗ് എന്നിവയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
(i) പാർലമെന്റ് നിയമപ്രകാരം രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമായിരുന്നു ആസൂത്രണ കമ്മീഷൻ.
(ii) ആസൂത്രണ കമ്മീഷനെപ്പോലെ, സംസ്ഥാനങ്ങൾക്ക് പദ്ധതി ഫണ്ട് അനുവദിക്കാനുള്ള അധികാരം NITI ആയോഗിനുമുണ്ട്.
(iii) NITI ആയോഗ് നിയമപരമായതോ ഭരണഘടനാപരമായതോ അല്ലാത്ത ഒരു സ്ഥാപനമാണ്.
(A)(i) & (ii) മാത്രം
(B)(i) & (iii) മാത്രം
(C)(ii) & (iii) മാത്രം
(D)(i), (ii) & (iii)
ഉത്തരം കാണുക(A) (i) & (ii) മാത്രം ആസൂത്രണ കമ്മീഷൻ (1950) ക്യാബിനറ്റ് പ്രമേയത്തിലൂടെ രൂപീകരിച്ചതാണ്, നിയമപരമല്ല; NITI ആയോഗിന് ഫണ്ട് അനുവദിക്കാനുള്ള അധികാരമില്ല. അതിനാൽ (i), (ii) തെറ്റ്.
2. ഇന്ത്യയിലെ ആസൂത്രണത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയായത്?
(i) ഒന്നാം പഞ്ചവത്സര പദ്ധതി വൻകിട വ്യവസായങ്ങളിലൂടെയുള്ള ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന് ഉയർന്ന മുൻഗണന നൽകി.
(ii) അഞ്ചാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടതായിരുന്നു.
(iii) വേഗതയേറിയതും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാനാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത്.
3. ഇന്ത്യയിലെ ഹരിത വിപ്ലവത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.
(i) രാജ്യത്തെ എല്ലാ കാർഷിക മേഖലകളിലും ഹരിതവിപ്ലവം വിജയിച്ചു.
(ii) ഹരിതവിപ്ലവം രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു.
(iii) ഹരിതവിപ്ലവം പരിസ്ഥിതിക്ക് ദോഷകരമായ ഫലങ്ങളൊന്നും ഉണ്ടാക്കിയില്ല.
4. ഇന്ത്യയിലെ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) GDPയിലെ വിഹിതത്തേക്കാൾ സാവധാനത്തിലാണ് കാർഷിക തൊഴിൽ മേഖലയിലെ വിഹിതം കുറഞ്ഞത്.
(ii) തൊഴിൽ സേനയുടെ വലിയൊരു ഭാഗം കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള അനൗദ്യോഗിക മേഖലകളിൽ തുടരുന്നു.
(iii) 1991 മുതൽ തൊഴിൽ മേഖലയിൽ നിർമ്മാണ മേഖലയുടെ വിഹിതം സ്ഥിരമായി 25%-ൽ കൂടുതലാണ്.
5. 1991-ലെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) 1991-ലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി, വ്യാപാര ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തീരുവ നിരക്കുകൾ ഘട്ടംഘട്ടമായി കുറച്ചു.
(ii) എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു.
(iii) പൊതുമേഖലയ്ക്കായി മാത്രം സംവരണം ചെയ്തിരുന്ന വ്യവസായങ്ങളുടെ എണ്ണം 17-ൽ നിന്ന് 8-ആയി കുറച്ചു.
6. താഴെ പറയുന്നവയിൽ ശരിയായി യോജിപ്പിച്ചിരിക്കുന്നത് ഏതെല്ലാം? (പദ്ധതി – ലക്ഷ്യം)
(i) പ്രധാൻ മന്ത്രി ഉജ്ജ്വല യോജന – അർഹരായ കുടുംബങ്ങൾക്ക് LPG കണക്ഷനുകൾ നൽകുക
(ii) പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ – അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുക
(iii) പ്രധാൻ മന്ത്രി മുദ്ര യോജന – ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പാ സഹായം നൽകുക
(iv) സുകന്യ സമൃദ്ധി യോജന – പെൺകുട്ടികൾക്കായുള്ള സമ്പാദ്യ പദ്ധതി
7. ജനസംഖ്യാ ഘടനയിലെ മാറ്റങ്ങളുടെ പ്രക്രിയയിൽ (demographic transition) മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് കേരളം എന്ന് വിശേഷിപ്പിക്കാറുണ്ട്; കുറഞ്ഞ ജനന-മരണ നിരക്കുകളിലും പ്രായമായവരുടെ എണ്ണം കൂടുതലായുള്ള ജനസംഖ്യാ ഘടനയിലും ഇത് പ്രതിഫലിക്കുന്നു. ജനസംഖ്യാ ഘടനയിലെ ഈ അവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന സുപ്രധാനമായ ഭരണപരവും നയപരവുമായ ഒരു പ്രത്യാഘാതത്തെ താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നത്?
(A)ആരോഗ്യപരിപാലനത്തിനായുള്ള പൊതുചെലവ് കുറയേണ്ടതിന്റെ ആവശ്യം; കാരണം, യുവജനസംഖ്യയെ അപേക്ഷിച്ച് പ്രായമായവരുടെ ജനസംഖ്യയ്ക്ക് കുറഞ്ഞ ആരോഗ്യ സേവനങ്ങൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
(B)മറ്റ് ജനവിഭാഗങ്ങൾക്കുള്ള സേവനങ്ങൾ തുടരുന്നതിനൊപ്പം തന്നെ, വയോജന ആരോഗ്യപരിപാലനം, വയോജന സാമൂഹിക സുരക്ഷ, വയോജന സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണപരമായ ആസൂത്രണം ആവശ്യമായി വരുന്നു.
(C)മൊത്തം ജനസംഖ്യയിൽ തൊഴിലെടുക്കാൻ പ്രാപ്തിയുള്ള പ്രായത്തിലുള്ളവരുടെ അനുപാതത്തിൽ സ്വാഭാവികമായ വർദ്ധനവ് ഉണ്ടാകുന്നു, അതിനാൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ നയപരമായ ശ്രദ്ധ ആവശ്യമില്ല.
(D)വരും ദശകങ്ങളിൽ സംസ്ഥാനത്തെ മൊത്തം ജനസംഖ്യ അതിവേഗം വർദ്ധിക്കുമെന്ന ഉറപ്പ്, അതിനാൽ വലിയ തോതിലുള്ള പുതിയ വാസസ്ഥല ആസൂത്രണം ആവശ്യമായി വരുന്നു.
ഉത്തരം കാണുക(B) മറ്റ് ജനവിഭാഗങ്ങൾക്കുള്ള സേവനങ്ങൾ തുടരുന്നതിനൊപ്പം തന്നെ, വയോജന ആരോഗ്യപരിപാലനം, വയോജന സാമൂഹിക സുരക്ഷ, വയോജന സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണപരമായ ആസൂത്രണം ആവശ്യമായി വരുന്നു.
14. കേരള സംസ്ഥാന ആസൂത്രണ ബോർഡിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
(1) സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിക്കുന്നതിന് മുമ്പ്, 1958-ൽ ആണ് ആദ്യത്തെ വാർഷിക സാമ്പത്തിക അവലോകനം പ്രസിദ്ധീകരിച്ചത്.
(2) ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസ് ആണ് ആദ്യത്തെ റിപ്പോർട്ട് (വാർഷിക സാമ്പത്തിക അവലോകനം) തയ്യാറാക്കിയത്.
(3) 1967 സെപ്റ്റംബറിലാണ് സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത്; അന്നുമുതൽ ബോർഡ് തന്നെയാണ് സാമ്പത്തിക അവലോകനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.
15. പട്ടിക I-ലെ ഇനങ്ങളെ (പദ്ധതികൾ/പ്രോജക്റ്റുകൾ/SPV) പട്ടിക II-ലെ ഇനങ്ങളുമായി (അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ) യോജിപ്പിക്കുക, താഴെ നൽകിയിട്ടുള്ള കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പട്ടിക I (പദ്ധതികൾ/പ്രോജക്റ്റുകൾ/ SPV) – പട്ടിക II (പ്രഖ്യാപിത ലക്ഷ്യങ്ങൾ)
(i) IMPACT KERALA – (a) ദാരിദ്ര്യ ലഘൂകരണ തന്ത്രത്തിന്റെ ഭാഗമായി, ബന്ധിപ്പിക്കപ്പെടാത്ത വാസസ്ഥലങ്ങളിലേക്ക് ഗതാഗത സൗകര്യം ഒരുക്കൽ
(ii) ഹരിത കേരള മിഷൻ – (b) ഒരു സാമ്പത്തിക വർഷത്തിൽ നഗരപ്രദേശത്തെ ഒരു കുടുംബത്തിന് നൂറ് ദിവസത്തെ, നൈപുണ്യം ആവശ്യമില്ലാത്ത വേതന തൊഴിൽ ഉറപ്പാക്കൽ
(iii) AUEGS – (c) ജലസംരക്ഷണം, കാർഷിക വിപുലീകരണം തുടങ്ങിയവ
(iv) PMGSY – (d) നഗര-മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ "എല്ലാവർക്കും വീട്" .
(v) PMGAY(U) – (e) സുസ്ഥിര വികസനം ലക്ഷ്യമിട്ട് മുനിസിപ്പൽ-പഞ്ചായത്ത് പ്രദേശങ്ങളിൽ ആസ്തികൾ സൃഷ്ടിക്കുക.
കോഡുകൾ :
16. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് (Economic growth rate) കണക്കാക്കുന്നതിനുള്ള ശരിയായ സൂത്രവാക്യം ഏതാണ്?
സാമ്പത്തിക വളർച്ചാനിരക്ക് =
(A)(നടപ്പുവർഷത്തെ GDP − മുൻവർഷത്തെ GDP) ÷ മുൻവർഷത്തെ GDP × 100
(B)(നടപ്പുവർഷത്തെ GDP × മുൻവർഷത്തെ GDP) ÷ മുൻവർഷത്തെ GDP × 100
(C)നടപ്പുവർഷത്തെ GDP ÷ ജനസംഖ്യ × 100
(D)(നടപ്പുവർഷത്തെ GDP + മുൻവർഷത്തെ GDP) ÷ മുൻവർഷത്തെ GDP × 100
ഉത്തരം കാണുക(A) (നടപ്പുവർഷത്തെ GDP − മുൻവർഷത്തെ GDP) ÷ മുൻവർഷത്തെ GDP × 100 വളർച്ചാനിരക്ക് = (ഈ വർഷത്തെ GDP − കഴിഞ്ഞ വർഷത്തെ GDP) ÷ കഴിഞ്ഞ വർഷത്തെ GDP × 100.
18. താഴെ പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിന്റെ (RBI) പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(A)കറൻസി നോട്ടുകൾ പുറത്തിറക്കൽ
(B)ഗവൺമെന്റിന്റെ ബാങ്കറായി പ്രവർത്തിക്കൽ
(C)വിദേശവിനിമയനിരക്ക് നിയന്ത്രിക്കൽ
(D)പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കൽ
ഉത്തരം കാണുക(D) പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കൽ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വാണിജ്യ ബാങ്കുകളാണ്. RBI നോട്ട് ഇറക്കുന്നു, സർക്കാരിന്റെ ബാങ്കറാണ്, വിദേശവിനിമയം നിയന്ത്രിക്കുന്നു.
19. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കാർഷികമേഖലയിൽ സമത്വം കൈവരിക്കുന്നതിനായി നടപ്പിലാക്കിയ ഭൂപരിധി നയം (Land ceiling) സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(i) ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്
(ii) ഭൂഉടമസ്ഥത കുറച്ചു പേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം
(A)പ്രസ്താവന (i) ശരിയാണ്
(B)പ്രസ്താവന (ii) ശരിയാണ്
(C)പ്രസ്താവന (i), (ii) ശരിയാണ്
(D)പ്രസ്താവന (i), (ii) തെറ്റാണ്
ഉത്തരം കാണുക(C) പ്രസ്താവന (i), (ii) ശരിയാണ് ഭൂപരിധി: ഒരാൾക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി; ലക്ഷ്യം ഭൂമി കുറച്ചുപേരിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കൽ. രണ്ട് പ്രസ്താവനയും ശരി.
26. താഴെ കൊടുത്തിരിക്കുന്നവയിൽ 'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ?
(i) 1935-ൽ സ്ഥാപിതമായി
(ii) വായ്പകളുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
(iii) 'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നു
(iv) 'വിദേശ വിനിമയത്തിന്റെ സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നു
27. ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതൊക്കെ?
(i) വ്യവസായ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി
(ii) കാർഷികമേഖലയുടെ വളർച്ചയായിരുന്നു പ്രധാന ലക്ഷ്യം
(iii) 1950-55-ൽ നടപ്പിലാക്കി
(iv) 1951-56 വരെയായിരുന്നു കാലയളവ്
31. ഇന്ത്യയിലെ ചരക്ക് സേവന നികുതി (GST) ഘടനയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) GST കൗൺസിലിന് ഭരണഘടനാപരമായ സ്ഥാനം ഉള്ളതിനാൽ, അതിന്റെ തീരുമാനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണ്.
(ii) അന്തർ-സംസ്ഥാന വിതരണങ്ങൾക്ക് (inter-state supplies) IGST (Integrated GST) ചുമത്തുകയും കേന്ദ്ര സർക്കാർ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു; എന്നാൽ ഇതിൽ നിന്നുള്ള വരുമാനം കേന്ദ്രവും ചരക്ക്/സേവനം എത്തിച്ചേരുന്ന സംസ്ഥാനവും തമ്മിൽ പങ്കിടുന്നു.
(iii) GST-യിലേക്കുള്ള മാറ്റം മൂലം സംസ്ഥാനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള വരുമാന നഷ്ടം നികത്തുന്നതിനായി അഞ്ച് വർഷത്തേക്ക് 'കോമ്പൻസേഷൻ സെസ്' (Compensation Cess) ഏർപ്പെടുത്തി.
32. ഇന്ത്യയിലെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളെ (NBFCs) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?
(i) വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, NBFC-കൾക്ക് 'ഡിമാൻഡ് ഡെപ്പോസിറ്റുകൾ' (ആവശ്യപ്പെടുമ്പോൾ പിൻവലിക്കാവുന്ന നിക്ഷേപങ്ങൾ) സ്വീകരിക്കാൻ കഴിയില്ല.
(ii) NBFC-കൾ പേയ്മെന്റ്-സെറ്റിൽമെന്റ് സംവിധാനത്തിന്റെ ഭാഗമല്ല, മാത്രമല്ല അവയ്ക്ക് സ്വന്തം പേരിൽ ചെക്കുകൾ പുറപ്പെടുവിക്കാനും കഴിയില്ല.
(iii) എല്ലാ NBFC-കളിലെയും നിക്ഷേപകർക്ക് 'ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ' (DICGC) നിക്ഷേപ ഇൻഷുറൻസ് സൗകര്യം ലഭ്യമാണ്.
33. ഈ ചോദ്യത്തിൽ, 'പ്രസ്താവന' (Assertion - A) എന്നും 'കാരണം' (Reason - R) എന്നും അടയാളപ്പെടുത്തിയ രണ്ട് പ്രസ്താവനകളുണ്ട്. താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉത്തരം അടയാളപ്പെടുത്തുക :
പ്രസ്താവന [A] : ഇന്ത്യയിലെ പ്രാദേശിക അസമത്വങ്ങൾ വർദ്ധിപ്പിക്കാൻ ഹരിതവിപ്ലവം കാരണമായി; ഇതിന്റെ പ്രയോജനങ്ങൾ പ്രധാനമായും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നു.
കാരണം [R]: ഉറപ്പായ ജലസേചന സൗകര്യങ്ങളും ഉയർന്ന മൂലധന നിക്ഷേപവും ആവശ്യമായിരുന്ന ഈ പുതിയ സാങ്കേതികവിദ്യ, മികച്ച അടിസ്ഥാന സൗകര്യങ്ങളും വലിയ ഭൂവുടമസ്ഥതയുമുള്ള പ്രദേശങ്ങളിൽ മാത്രമേ സാമ്പത്തികമായി പ്രായോഗികമായിരുന്നുള്ളൂ.
കോഡുകൾ :
(A)[A], [R] എന്നിവ ശരിയാണ്, [R] എന്നത് [A]-യുടെ ശരിയായ വിശദീകരണമാണ്
(B)[A], [R] എന്നിവ ശരിയാണ്, എന്നാൽ [R] എന്നത് [A]-യുടെ ശരിയായ വിശദീകരണമല്ല
(C)[A] ശരിയാണ്, എന്നാൽ [R] തെറ്റാണ്
(D)[A] തെറ്റാണ്, എന്നാൽ [R] ശരിയാണ്
ഉത്തരം കാണുക(A) [A], [R] എന്നിവ ശരിയാണ്, [R] എന്നത് [A]-യുടെ ശരിയായ വിശദീകരണമാണ്
36. ഇന്ത്യാ സർക്കാർ അടുത്തിടെ ലിഥിയത്തെ "ക്രിട്ടിക്കൽ ആൻഡ് സ്ട്രാറ്റജിക് മിനറൽസ്" പട്ടികയിൽ ഉൾപ്പെടുത്തി. ഈ വർഗ്ഗീകരണത്തിനുള്ള പ്രാഥമിക സാമ്പത്തിക യുക്തി എന്താണ്?
(A)കാർഷിക മേഖലയിൽ പരമ്പരാഗത വളമായി അതിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്
(B)EV ബാറ്ററി നിർമ്മാണത്തിൽ ആഭ്യന്തര ഉപയോഗത്തിനായി അതിന്റെ ലേലവും പര്യവേക്ഷണവും സുഗമമാക്കുന്നതിന്
(C)കറന്റ് അക്കൗണ്ട് കമ്മി സന്തുലിതമാക്കുന്നതിന് അതിന്റെ കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുന്നതിന്
(D)പ്രതിരോധവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളിൽ മാത്രം അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്
ഉത്തരം കാണുക(B) EV ബാറ്ററി നിർമ്മാണത്തിൽ ആഭ്യന്തര ഉപയോഗത്തിനായി അതിന്റെ ലേലവും പര്യവേക്ഷണവും സുഗമമാക്കുന്നതിന്
37. പ്രസ്താവന [A]: തൊഴിൽ നൽകുക, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയായിരുന്നു JRY-യുടെ ലക്ഷ്യം.
കാരണം [R]: തൊഴിൽ, ഗ്രാമീണ ആസ്തി വികസനം എന്നിവ JRY ലക്ഷ്യമിട്ടിരുന്നതായി കേരള സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ട് ചെയ്തു.
താഴെ പറയുന്നവയിൽ ഏതാണ് ശരി?
(A)[A], [R] എന്നിവ ശരിയാണ്, [R] എന്നത് [A]-യെ ശരിയായി വിശദീകരിക്കുന്നു
(B)[A], [R] എന്നിവ ശരിയാണ്, എന്നാൽ [R] എന്നത് [A]-യെ ശരിയായി വിശദീകരിക്കുന്നില്ല
(C)[A] ശരിയാണ്, എന്നാൽ [R] തെറ്റാണ്
(D)[A] തെറ്റാണ്, എന്നാൽ [R] ശരിയാണ്
ഉത്തരം കാണുക(A) [A], [R] എന്നിവ ശരിയാണ്, [R] എന്നത് [A]-യെ ശരിയായി വിശദീകരിക്കുന്നു
38. കേരള സംസ്ഥാന ആസൂത്രണ ബോർഡിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?
(A)കേരളത്തിലെ ധനകാര്യമന്ത്രിയാണ് ബോർഡിന്റെ അധ്യക്ഷൻ
(B)ഒരു പ്രത്യേക 'വികേന്ദ്രീകരണ സെൽ' (Decentralisation Cell) വഴി വികേന്ദ്രീകൃത ആസൂത്രണം ഏകോപിപ്പിക്കുക എന്നത് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്
(C)സംസ്ഥാനത്തിന്റെ വാർഷിക സാമ്പത്തിക അവലോകനം (Economic Review) തയ്യാറാക്കുന്നതിൽ ബോർഡിന് യാതൊരു പങ്കുമില്ല
(D)സംസ്ഥാന സർക്കാരിന്റെ കാലാവധി പരിഗണിക്കാതെ, ബോർഡിന്റെ കാലാവധി പത്ത് വർഷമായി നിശ്ചയിച്ചിരിക്കുന്നു
ഉത്തരം കാണുക(B) ഒരു പ്രത്യേക 'വികേന്ദ്രീകരണ സെൽ' (Decentralisation Cell) വഴി വികേന്ദ്രീകൃത ആസൂത്രണം ഏകോപിപ്പിക്കുക എന്നത് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്
44. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക.
(a) ആധുനികവൽക്കരണം - തൊഴിലവസരങ്ങളുടെ വർധനവ്
(b) ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും
(c) മാനവശേഷി വികസനം
(d) മൂലധന നിക്ഷേപം വർധിപ്പിക്കുക