Metro Journal › PSC › ചോദ്യപേപ്പറുകൾ › ശാസ്ത്രം

ശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ

507 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

Kerala PSC ശാസ്ത്രം (ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം, ആരോഗ്യം) വിഷയത്തിൽ സമീപകാല PSC പരീക്ഷകളിൽ ചോദിച്ച യഥാർത്ഥ ചോദ്യങ്ങൾ, പുതിയ പരീക്ഷ ആദ്യം. ഓരോ ചോദ്യത്തിനും താഴെ ഏത് പരീക്ഷയിലാണ് വന്നതെന്നും PSC നൽകിയ ഉത്തരവും കാണാം. ഇതേ ചോദ്യങ്ങൾ ടിക്ക് ചെയ്ത് മാർക്ക് നോക്കി പഠിക്കാൻ താഴെയുള്ള ബട്ടൺ അമർത്തുക.

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

1. ബിഗ് ബാങ് സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചത്തിന്റെ നിരീക്ഷിക്കപ്പെട്ട വികാസത്തെ ഏറ്റവും കൃത്യമായി വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:

  1. (A)പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലുള്ള ഒരു നിശ്ചിത ബിന്ദുവിൽ നിന്ന് ഗാലക്സികൾ അകന്നുപോകുന്നു
  2. (B)അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള പ്രാരംഭ അവസ്ഥയിൽ നിന്ന് പ്രപഞ്ചം വികസിക്കുന്നു
  3. (C)സൗരോർജ്ജ വികിരണം വർദ്ധിക്കുന്നതിനെത്തുടർന്ന് സൗരയൂഥം വികസിക്കുന്നു
  4. (D)പ്രപഞ്ചത്തിന്റെ പുറം അതിർത്തിയിൽ പുതിയ ഗാലക്സികൾ നിരന്തരം രൂപപ്പെടുന്നു
ഉത്തരം കാണുക(B) അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള പ്രാരംഭ അവസ്ഥയിൽ നിന്ന് പ്രപഞ്ചം വികസിക്കുന്നു
ബിഗ് ബാങ് സിദ്ധാന്തപ്രകാരം അതിതീവ്രമായ ചൂടും സാന്ദ്രതയുമുള്ള ഒരു തുടക്കാവസ്ഥയിൽ നിന്ന് പ്രപഞ്ചം മുഴുവനായി വികസിക്കുന്നു; ഒരു കേന്ദ്രബിന്ദുവില്ല.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

2. പേശീസങ്കോചം ആരംഭിക്കുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ്? (i) ഒരു ആക്ഷൻ പൊട്ടൻഷ്യൽ മോട്ടോർ നാഡിയിലൂടെ സഞ്ചരിച്ച് പേശീനാരുകളിലെ അതിന്റെ അറ്റത്തെത്തുന്നു; അവിടെ നാഡി അസറ്റൈൽക്കോളിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ പദാർത്ഥം ചെറിയ അളവിൽ പുറത്തുവിടുന്നു. (ii) അസറ്റൈൽക്കോളിൻ പേശീനാരു-സ്തരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് പ്രവർത്തിക്കുകയും, സ്തരത്തിൽ സ്ഥിതിചെയ്യുന്ന പ്രോട്ടീൻ തന്മാത്രകളിലൂടെ ‘അസറ്റൈൽക്കോളിൻ-ഗേറ്റഡ് കാറ്റയോൺ ചാനലുകൾ’ തുറക്കാൻ കാരണമാവുകയും ചെയ്യുന്നു. (iii) അസറ്റൈൽക്കോളിൻ-ഗേറ്റഡ് ചാനലുകൾ തുറക്കുന്നത് വലിയ അളവിൽ സോഡിയം അയോണുകൾ പേശീനാരു-സ്തരത്തിന്റെ പുറത്തേക്ക് നീങ്ങാൻ അനുവദിക്കുന്നു. ഇത് ഒരു പ്രാദേശിക ഡീപോലറൈസേഷൻ ഉണ്ടാക്കുന്നു; തുടർന്ന് ഇത് വോൾട്ടേജ്-ഗേറ്റഡ് സോഡിയം ചാനലുകൾ തുറക്കുന്നതിനും സ്തരത്തിൽ ഒരു ആക്ഷൻ പൊട്ടൻഷ്യൽ ആരംഭിക്കുന്നതിനും കാരണമാകുന്നു.

  1. (A)(ii) & (iii) മാത്രം
  2. (B)(i) & (ii) മാത്രം
  3. (C)(i) & (iii) മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം (i), (ii) & (iii)
ഉത്തരം കാണുക(B) (i) & (ii) മാത്രം

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

3. എല്ലാ പ്രോവിറ്റാമിൻ D-കളുടെയും അത്യന്താപേക്ഷിതമായ ഘടനാപരമായ സവിശേഷതകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ആണ്? (i) മൂന്നാമത്തെ കാർബണിൽ (C3) ഒരു OH ഗ്രൂപ്പിന്റെ സാന്നിധ്യം. (ii) C5-C6, C7-C8 എന്നിവയ്ക്കിടയിൽ രണ്ട് കോൺജുഗേറ്റഡ് ഡബിൾ ബോണ്ടുകളുടെ സാന്നിധ്യം. (iii) പതിനഞ്ചാമത്തെ കാർബണിൽ (C15) ഒരു ഹൈഡ്രോകാർബൺ ശൃംഖലയുടെ സാന്നിധ്യം.

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(i) & (iii) മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം (i), (ii) & (iii)
ഉത്തരം കാണുക(A) (i) & (ii) മാത്രം

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

4. Column A-യിലുള്ള സൂക്ഷ്മാണുക്കളെ ‘Column B’-യിലുള്ള അവയുടെ പ്രാഥമിക/സാധ്യമായ പകരുന്ന രീതികളുമായി യോജിപ്പിക്കുക: (i) കൊറോണ വൈറസ് – (a) വെർട്ടിക്കൽ (ii) പോളിയോ വൈറസ് – (b) ഫോമൈറ്റ് (iii) HIV – (c) എന്ററിക്

  1. (A)(i)-(b), (ii)-(c), (iii)-(a)
  2. (B)(i)-(c), (ii)-(a), (iii)-(b)
  3. (C)(i)-(a), (ii)-(b), (iii)-(c)
  4. (D)(i)-(b), (ii)-(a), (iii)-(c)
ഉത്തരം കാണുക(A) (i)-(b), (ii)-(c), (iii)-(a)

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

5. ഒരു നാനോമീറ്റർ എന്നത് ഇതിന് തുല്യമാണ്:

  1. (A)10⁻⁶ m
  2. (B)10⁻⁹ m
  3. (C)10⁻¹² m
  4. (D)10⁻³ m
ഉത്തരം കാണുക(B) 10⁻⁹ m
1 നാനോമീറ്റർ = 10⁻⁹ മീറ്റർ.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

6. പ്രൊജക്റ്റൈൽ മോഷനിൽ (വായുവിന്റെ പ്രതിരോധം അവഗണിച്ചുകൊണ്ട്), സഞ്ചാരപാതയിലുടനീളം സ്ഥിരമായി നിലനിൽക്കുന്ന അളവ് ഏതാണ്?

  1. (A)ലംബദിശയിലുള്ള വേഗത
  2. (B)തിരശ്ചീനദിശയിലുള്ള വേഗത
  3. (C)തിരശ്ചീനദിശയിലുള്ള ത്വരണം
  4. (D)ആകെ വേഗത
ഉത്തരം കാണുക(B) തിരശ്ചീനദിശയിലുള്ള വേഗത
വായുപ്രതിരോധമില്ലെങ്കിൽ തിരശ്ചീനദിശയിൽ ബലമില്ല; അതിനാൽ തിരശ്ചീന പ്രവേഗം മാറുന്നില്ല.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

7. ഒരു ഇടുങ്ങിയ കുഴലിൽ ദ്രാവകം ഉയരുന്നതിന് (കാപ്പിലറി റൈസ്) കാരണമാകുന്നത്:

  1. (A)സ്നിഗ്ധതാ ബലം
  2. (B)പ്ലവക്ഷമതാ ബലം
  3. (C)ഉപരിതല ബലം
  4. (D)ഗുരുത്വാകർഷണ ബലം
ഉത്തരം കാണുക(C) ഉപരിതല ബലം
കാപ്പിലറി ഉയർച്ചയ്ക്ക് കാരണം ഉപരിതല ബലം (പ്രതലബലം).

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

8. 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്ക് നൽകിയത് എന്തിനാണ്?

  1. (A)ഹിഗ്സ് ബോസോൺ കണ്ടെത്തൽ
  2. (B)ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തൽ
  3. (C)ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടെത്തൽ
  4. (D)നീല LED-കളുടെ വികസനം
ഉത്തരം കാണുക(B) ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തൽ
2025 ഭൗതികശാസ്ത്ര നോബൽ: വൈദ്യുത സർക്യൂട്ടിൽ മാക്രോസ്കോപ്പിക് ക്വാണ്ടം ടണലിംഗും ഊർജ്ജ ക്വാണ്ടീകരണവും കണ്ടെത്തിയതിന്.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

9. ആവർത്തനപ്പട്ടികയിൽ നാലാമത്തെ പിരീഡിലും രണ്ടാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുന്ന മൂലകം ഏതാണ്?

  1. (A)Ar
  2. (B)Ca
  3. (C)K
  4. (D)Sr
ഉത്തരം കാണുക(B) Ca
നാലാം പിരീഡ്, രണ്ടാം ഗ്രൂപ്പ് – കാത്സ്യം (Ca).

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

10. പൊട്ടാസ്യം അസറ്റേറ്റിന്റെ ജലലായനി ഏതു സ്വഭാവമുള്ളതായിരിക്കും?

  1. (A)ക്ഷാരഗുണമുള്ളത്
  2. (B)അമ്ലഗുണമുള്ളത്
  3. (C)തടസ്ഥഗുണമില്ലാത്തത്
  4. (D)ഇവയിലൊന്നുമല്ല
ഉത്തരം കാണുക(A) ക്ഷാരഗുണമുള്ളത്
ദുർബല അമ്ലവും (അസറ്റിക് ആസിഡ്) ശക്ത ക്ഷാരവും (KOH) ചേർന്ന ലവണം; ജലലായനി ക്ഷാരഗുണമുള്ളത്.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

11. ഒരു മൂലകത്തിന്റെ അലോട്രോപ്പുകൾക്ക് (രൂപഭേദങ്ങൾക്ക്) സാധാരണയായി ഉണ്ടായിരിക്കുന്നത്:

  1. (A)തികച്ചും സമാനമായ ഭൗതിക ഗുണങ്ങൾ
  2. (B)വ്യത്യസ്തമായ ഘടനകളും ഭൗതിക ഗുണങ്ങളും
  3. (C)വ്യത്യസ്തമായ അറ്റോമിക് നമ്പറുകൾ
  4. (D)വ്യത്യസ്ത എണ്ണം ഇലക്ട്രോണുകൾ
ഉത്തരം കാണുക(B) വ്യത്യസ്തമായ ഘടനകളും ഭൗതിക ഗുണങ്ങളും
രൂപാന്തരങ്ങൾക്ക് (ഉദാ: വജ്രം, ഗ്രാഫൈറ്റ്) ആറ്റങ്ങളുടെ ക്രമീകരണവും ഭൗതിക ഗുണങ്ങളും വ്യത്യസ്തം.

PSC 096/2026-M · എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) – എക്സൈസ് വകുപ്പ് (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

12. ആന്റഗണിസ്റ്റിക് പേശികളെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ശരിയെന്ന് കണ്ടെത്തുക (i) അവ ഒരേ സന്ധിയിൽ വിപരീത ചലനങ്ങൾ ഉണ്ടാക്കുന്നു. (ii) ഒരു ചലനസമയത്ത്, ഒരു പേശി ചുരുങ്ങുകയും അതിനെതിരായി പ്രവർത്തിക്കുന്ന പേശി അയയുകയും ചെയ്യുന്നു. (iii) സുഗമവും ഏകോപിതവുമായ ശരീര ചലനങ്ങൾക്ക് ആന്റഗണിസ്റ്റിക് പേശികൾ സഹായിക്കുന്നു. (iv) ആന്റഗണിസ്റ്റിക് പേശികൾ ഒരു അസ്ഥിയുടെ ഒരേ വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്, അവ എപ്പോഴും ഒരേ ദിശയിൽ ചലനം ഉണ്ടാക്കുന്നു. ഓപ്ഷനുകൾ :

  1. (A)(i), (ii), (iii) മാത്രം
  2. (B)(i), (ii) മാത്രം
  3. (C)(ii), (iii), (iv) മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(A) (i), (ii), (iii) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

13. ബോഡി മാസ് ഇൻഡക്സ് (BMI), ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് ശാസ്ത്രീയമായി ശരി? (i) മെറ്റബോളിക് സിൻഡ്രോം നിർണ്ണയിക്കാൻ BMI മാത്രം മതിയാകും. (ii) ഹൃദയ സംബന്ധമായ രോഗസാധ്യതയുടെ പ്രധാന സൂചകമാണ് സെൻട്രൽ ഒബിസിറ്റി (iii) പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. (iv) പക്ഷാഘാതത്തിനുള്ള പ്രധാന അപകടഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം ഓപ്ഷനുകൾ :

  1. (A)(i), (ii) മാത്രം
  2. (B)(iii) മാത്രം
  3. (C)(ii), (iii), (iv) മാത്രം
  4. (D)എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം കാണുക(C) (ii), (iii), (iv) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

14. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന രോഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഗ്രൂപ്പ് ഏതെന്ന് കണ്ടെത്തുക? രോഗകാരി – രോഗം (i) വിബ്രിയോ കോളറേ – കോളറ (ii) ഹെപ്പറ്റൈറ്റിസ് ബി വൈറസ് – ഹെപ്പറ്റൈറ്റിസ് ബി (iii) എന്റമീബ ഹിസ്റ്റോലിറ്റിക്ക – അമീബിയാസിസ് (iv) ലീഷ്മാനിയ ഡോണോവാനി – കലാ-അസർ ഓപ്ഷനുകൾ :

  1. (A)(i), (iii), (iv)
  2. (B)(ii), (iv) മാത്രം
  3. (C)(i), (ii), (iii)
  4. (D)(i), (iii) മാത്രം
ഉത്തരം കാണുക(D) (i), (iii) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

15. നഗരപ്രദേശങ്ങളിൽ ആരോഗ്യപരിപാലന സേവനങ്ങളുടെ ലഭ്യത മെച്ചപ്പെട്ടിട്ടും അമിതവണ്ണമുള്ളവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ നിരീക്ഷണത്തെ ഏറ്റവും യുക്തിസഹമായി വിശദീകരിക്കുന്ന ഘടകങ്ങളുടെ സംയോജനം ഏതാണ്? (i) ശാരീരിക അധ്വാനം കുറഞ്ഞ തൊഴിൽ രീതികൾ (ii) അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വർദ്ധിച്ച ഉപഭോഗം (iii) മെച്ചപ്പെട്ട വാക്സിനേഷൻ കവറേജ് (iv) ദീർഘകാല മാനസിക സമ്മർദ്ദം ഓപ്ഷനുകൾ :

  1. (A)(i), (ii), (iv) മാത്രം
  2. (B)(ii), (iii) മാത്രം
  3. (C)മുകളിൽ പറഞ്ഞവയെല്ലാം
  4. (D)(i), (ii) മാത്രം
ഉത്തരം കാണുക(A) (i), (ii), (iv) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

16. X, Y എന്നീ രണ്ട് ലോഹങ്ങൾക്ക് യഥാക്രമം fₓ, fᵧ ത്രെഷോൾഡ് ആവൃത്തികളുണ്ട്, ഇവിടെ (fₓ > fᵧ) ആണ്. ആവൃത്തിയുടെ മോണോക്രോമാറ്റിക് ലൈറ്റ് (f), (fᵧ < f < fₓ) നെ തൃപ്തിപ്പെടുത്തുന്നുവെങ്കിൽ, അപ്പോൾ,

  1. (A)X, Y എന്നിവ രണ്ടും ഫോട്ടോഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു
  2. (B)X മാത്രം ഫോട്ടോഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു
  3. (C)Y മാത്രം ഫോട്ടോഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു
  4. (D)രണ്ടും ഫോട്ടോഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നില്ല
ഉത്തരം കാണുക(C) Y മാത്രം ഫോട്ടോഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

17. എസ്കേപ്പ് വെലോസിറ്റിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ് തെറ്റായത്? (i) ഇത് പ്രൊജക്റ്റൈലിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു (ii) ഇത് ഗ്രഹത്തിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു (iii) വസ്തു എറിയുന്ന ദിശയെ ഇത് ആശ്രയിച്ചിരിക്കുന്നു (iv) ഗുരുത്വാകർഷണ മണ്ഡലത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വേഗതയാണിത്

  1. (A)(i), (ii) മാത്രം
  2. (B)(i), (iii) മാത്രം
  3. (C)(ii), (iii) മാത്രം
  4. (D)(ii), (iv) മാത്രം
ഉത്തരം കാണുക(B) (i), (iii) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

18. ഒരു കണിക കേന്ദ്രാഭിമുഖ ബലത്തിന്റെ സ്വാധീനത്തിൽ ഏകതാനമായ വൃത്തപാതയിൽ ചലിക്കുന്നു. ഒരു പൂർണ്ണ ഭ്രമണത്തിൽ കേന്ദ്രാഭിമുഖ ബലം ചെയ്യുന്ന പ്രവൃത്തി എത്രയാണ്?

  1. (A)പോസറ്റീവ്
  2. (B)നെഗറ്റീവ്
  3. (C)പൂജ്യം
  4. (D)വേഗതയെ ആശ്രയിച്ചിരിക്കുന്നു
ഉത്തരം കാണുക(C) പൂജ്യം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

19. ലൂയിസ് ബേസിന് ഒരു ഉദാഹരണം (i) NH₃ (ii) Cl⁻ (iii) R-O-H (iv) CN⁻ ഓപ്ഷനുകൾ :

  1. (A)മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii), (iv))
  2. (B)(i), (ii) മാത്രം
  3. (C)(ii), (iii) മാത്രം
  4. (D)ഇവയിലൊന്നുമല്ല
ഉത്തരം കാണുക(A) മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii), (iv))

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

20. ഫീനോൾ-ജല മിശ്രിതത്തിലേക്ക് സോഡിയം ഒലിയേറ്റ് ചേർക്കുമ്പോൾ എന്ത് സംഭവിക്കുന്നു? (i) ക്രിട്ടിക്കൽ സൊല്യൂഷൻ താപനില കുറയ്ക്കുകയും പരസ്പര ലേയത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു (ii) ക്രിട്ടിക്കൽ സൊല്യൂഷൻ താപനിലയും പരസ്പര ലേയത്വവും വർദ്ധിപ്പിക്കുന്നു (iii) പരസ്പര ലേയത്വം കുറയ്ക്കുകയും ക്രിട്ടിക്കൽ സൊല്യൂഷൻ താപനില ഉയർത്തുകയും ചെയ്യുന്നു (iv) ക്രിട്ടിക്കൽ സൊല്യൂഷൻ താപനിലയിലും പരസ്പര ലേയത്വത്തിലും മാറ്റമൊന്നുമില്ല ഓപ്ഷനുകൾ :

  1. (A)(ii)
  2. (B)(i)
  3. (C)(iii)
  4. (D)(iv)
ഉത്തരം കാണുക(B) (i)

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

21. ഒരു മൂലകത്തിന്റെ അയോണീകരണ ഊർജ്ജത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി? (i) ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് പോകുന്തോറും അയോണീകരണ ഊർജ്ജം വർദ്ധിക്കുന്നു. (ii) ഒരു പീരിയഡിൽ ഇടതുനിന്ന് വലതോട്ട് നീങ്ങുമ്പോൾ അയോണീകരണ ഊർജ്ജം വർദ്ധിക്കുന്നു. (iii) നൈട്രജനേക്കാൾ കുറവാണ് ഓക്സിജന്റെ അയോണീകരണ ഊർജ്ജം. ഓപ്ഷനുകൾ :

  1. (A)മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
  2. (B)ഇവയിലൊന്നുമല്ല
  3. (C)(ii) മാത്രം
  4. (D)(ii), (iii) മാത്രം
ഉത്തരം കാണുക(D) (ii), (iii) മാത്രം

PSC 095/2026-M · Assistant Jailor Grade I/superintendent Sub Jail Etc..- Prisons And Correctional Services (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

22. ജീവകം B1-ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :

  1. (A)കണ
  2. (B)ബെറി ബെറി
  3. (C)നിശാന്ധത
  4. (D)സ്കർവി
ഉത്തരം കാണുക(B) ബെറി ബെറി
ബെറിബെറി – ജീവകം B1 (തയാമിൻ). കണ – ജീവകം D, നിശാന്ധത – ജീവകം A, സ്കർവി – ജീവകം C.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

23. എയ്ഡ്സിന് (AIDS) കാരണമായ രോഗകാരി :

  1. (A)HIV (എച്ച്.ഐ.വി.)
  2. (B)HBV (എച്ച്.ബി.വി.)
  3. (C)HCV (എച്ച്.സി.വി.)
  4. (D)റൈനോവൈറസ്
ഉത്തരം കാണുക(A) HIV (എച്ച്.ഐ.വി.)
AIDS-ന് കാരണം HIV (Human Immunodeficiency Virus). HBV, HCV – ഹെപ്പറ്റൈറ്റിസ്; റൈനോവൈറസ് – ജലദോഷം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

24. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം :

  1. (A)കരൾ
  2. (B)ഹൃദയം
  3. (C)ത്വക്ക്
  4. (D)ശ്വാസകോശം
ഉത്തരം കാണുക(C) ത്വക്ക്
ത്വക്ക് ആണ് ഏറ്റവും വലിയ അവയവം. ഏറ്റവും വലിയ ആന്തരാവയവം കരൾ.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

25. അമിതവണ്ണം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സൂചിക :

  1. (A)ECG (ഇ.സി.ജി.)
  2. (B)BMI (ബി.എം.ഐ.)
  3. (C)EEG (ഇ.ഇ.ജി.)
  4. (D)FBS (എഫ്.ബി.എസ്.)
ഉത്തരം കാണുക(B) BMI (ബി.എം.ഐ.)
BMI = ശരീരഭാരം (kg) ÷ ഉയരം (m)². 30-ന് മുകളിൽ അമിതവണ്ണം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

26. ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം :

  1. (A)ഓക്സിജൻ
  2. (B)നൈട്രജൻ
  3. (C)ഹൈഡ്രജൻ
  4. (D)കാർബൺ ഡയോക്സൈഡ്
ഉത്തരം കാണുക(D) കാർബൺ ഡയോക്സൈഡ്
ആഗോളതാപനത്തിന് പ്രധാന കാരണം ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സൈഡ്.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

27. മരുഭൂമിയിൽ കൂടി നടക്കുന്ന ആൾ കുറച്ചു ദൂരെ പച്ചപ്പ് കാണുന്നു. 'മരീചിക' എന്ന ഈ പ്രതിഭാസത്തിനു കാരണം പ്രകാശത്തിനു സംഭവിക്കുന്ന ______ ആണ്.

  1. (A)പ്രതിഫലനം
  2. (B)അപവർത്തനം
  3. (C)പൂർണ്ണ ആന്തരിക പ്രതിഫലനം
  4. (D)വിഭംഗനം
ഉത്തരം കാണുക(C) പൂർണ്ണ ആന്തരിക പ്രതിഫലനം
മരീചിക: ചൂടായ വായു പാളികളിലൂടെ വരുന്ന പ്രകാശത്തിന് പൂർണ്ണ ആന്തരിക പ്രതിഫലനം സംഭവിക്കുന്നു.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

28. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടുപിടിക്കുക : (i) നിശ്ചലമായിരിക്കുന്ന ചാർജ്ജുകൾ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഉണ്ടാക്കും (ii) ഇ.എം. തരംഗങ്ങളുടെ മാധ്യമത്തിലൂടെ ഉള്ള വേഗത, V = 1/√(μ∈) ആയിരിക്കും. (iii) പ്രകാശം ഒരു ഇ.എം. തരംഗമാണ് (iv) പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത അതിന്റെ തരംഗദൈർഘ്യം, ആവർത്തി എന്നിവ അനുസരിച്ച് മാറ്റി എടുക്കാം

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(iii) & (iv)
  4. (D)(i), (ii), (iv)
ഉത്തരം കാണുക(B) (ii) & (iii)
(ii) ഇ.എം. തരംഗ വേഗത v = 1/√(μ∈), (iii) പ്രകാശം ഇ.എം. തരംഗം – ശരി. നിശ്ചല ചാർജ് തരംഗം ഉണ്ടാക്കില്ല; ശൂന്യതയിലെ പ്രകാശവേഗം എല്ലാ തരംഗദൈർഘ്യത്തിനും ഒന്നുതന്നെ.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

29. ശബ്ദ, പ്രകാശ തരംഗങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക : (i) രണ്ടുതരം തരംഗങ്ങൾക്കും ശൂന്യത (സ്പേസ്) യിൽക്കൂടി സഞ്ചരിക്കാൻ കഴിയും (ii) വ്യതികരണം (ഇന്റർഫറൻസ്), വിഭംഗനം (ഡിഫ്രാക്ഷൻ) മുതലായവ രണ്ടിനും സംഭവിക്കുന്നു (iii) ധ്രുവീകരണം (പോളറൈസേഷൻ) പ്രകാശത്തിനു മാത്രം സംഭവിക്കുന്ന ഒന്നാണ് (iv) പ്രകാശം അനുപ്രസ്ഥ (ട്രാൻസ്വേഴ്സ്) തരംഗവും ശബ്ദം അനുദൈർഘ്യ (ലോങ്ജിറ്റ്യൂഡിനൽ) തരംഗവുമാണ്

  1. (A)(i), (ii), (iii)
  2. (B)(ii), (iii), (iv)
  3. (C)(i), (ii), (iii), (iv)
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(B) (ii), (iii), (iv)
ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാനാകില്ല, അതിനാൽ (i) തെറ്റ്. (ii), (iii), (iv) ശരി.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

30. രാസലഹരിയായ MDMA യുടെ രാസനാമം :

  1. (A)3, 4 – മെത്തിലീൻ ഡയോക്സി മെത്താംഫെറ്റാമൈൻ
  2. (B)3, 4 – മെത്തിലീൻ ഡയമീൻ മെത്താംഫെറ്റാമൈൻ
  3. (C)3, 4 – മീഥൈൽ ഡയോക്സി മെത്താംഫെറ്റാമൈൻ
  4. (D)3, 4 – മീഥൈൽ ഡയമീൻ മെത്താംഫെറ്റാമൈൻ
ഉത്തരം കാണുക(A) 3, 4 – മെത്തിലീൻ ഡയോക്സി മെത്താംഫെറ്റാമൈൻ
MDMA = 3,4-methylenedioxymethamphetamine.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

31. വെങ്കലത്തിലുള്ള d block മൂലകം :

  1. (A)അലൂമിനിയം
  2. (B)ചെമ്പ്
  3. (C)ഈയം
  4. (D)ഇരുമ്പ്
ഉത്തരം കാണുക(B) ചെമ്പ്
വെങ്കലം = ചെമ്പ് + ടിൻ. ഇതിൽ ചെമ്പ് d-ബ്ലോക്ക് മൂലകം.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

32. മനുഷ്യ രക്തത്തിന്റെ pH മൂല്യം ആകാവുന്നത് ഏത്?

  1. (A)6.25
  2. (B)8.32
  3. (C)7.42
  4. (D)10.25
ഉത്തരം കാണുക(C) 7.42
മനുഷ്യരക്തത്തിന്റെ pH ഏകദേശം 7.35 – 7.45 (നേരിയ ക്ഷാരഗുണം).

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

33. സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിന്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?

  1. (A)4
  2. (B)2
  3. (C)8
  4. (D)6
ഉത്തരം കാണുക(A) 4
ബോയിൽ നിയമം: P₁V₁ = P₂V₂ → 2 × 4 = P × 2 → P = 4 atm.

PSC 092/2026-M · വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് – റവന്യൂ വകുപ്പ് (ALP, KTM, TSR, KKD, KZD) (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

34. ആവാസവ്യവസ്ഥക്ക് പുറത്ത് ജീവികളെ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണമാണ് : (i) ജീൻബാങ്കുകൾ (ii) കമ്മ്യൂണിറ്റി റിസെർവുകൾ (iii) അക്വാറിയം (iv) ഇക്കോളജിക്കൽ ഹോട് സ്പോട്സ്

  1. (A)(i) & (ii)
  2. (B)(ii) & (iv)
  3. (C)(i) & (iii)
  4. (D)(i) & (iv)
ഉത്തരം കാണുക(C) (i) & (iii)

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

35. ഒരാളുടെ രോഗ പ്രതിരോധശേഷി അയാളെ തന്നെ പ്രതികൂലമായി ബാധിക്കുന്നതുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയാണ് :

  1. (A)പേശീ ക്ലമം
  2. (B)ഓസ്റ്റിയോപോറോസിസ്
  3. (C)പേശീ ക്ഷയം
  4. (D)റുമറ്റോയ്ഡ് ആർത്രൈറ്റിസ്
ഉത്തരം കാണുക(D) റുമറ്റോയ്ഡ് ആർത്രൈറ്റിസ്

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

36. നവജാത ശിശുക്കൾക്ക് ജനനസമയത് നൽകുന്ന പ്രധാന പ്രതിരോധ വാക്സിനുകൾ : (i) ബി സി ജി (ii) ഓ.പി.വി. (സീറോ ഡോസ്) (iii) ഹെപ്പറ്റൈറ്റിസ് ബി (iv) ഓ.പി.വി.-1

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(iii) & (iv)
  4. (D)(i), (ii) & (iii)
ഉത്തരം കാണുക(D) (i), (ii) & (iii)

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

37. മനുഷ്യരക്തത്തെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായത് ഏത്? (i) A ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ A കാണപ്പെടുന്നു (ii) Rh ഘടകം ഉള്ള രക്തമാണ് +ve രക്തം (iii) AB ഗ്രൂപ്പിനെ സാർവിക ദാതാവ് എന്നറിയപ്പെടുന്നു (iv) B-ഗ്രൂപ്പ് രക്തത്തിൽ ആന്റിബോഡി B കാണപ്പെടുന്നു

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(iii) & (iv)
  4. (D)(ii) & (iv)
ഉത്തരം കാണുക(A) (i) & (ii)

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

38. സിങ്കിന്റെ അഭാവം മൂലം ശരീരത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ് :

  1. (A)ഇരുമ്പിന്റെ ആഗിരണം കുറയുന്നു
  2. (B)രോഗപ്രതിരോഗശേഷി കുറയുന്നു, മുടികൊഴിച്ചിലിനു കാരണമാകുന്നു
  3. (C)പേശീപ്രവർത്തനവും എല്ലുകളുടെ ആരോഗ്യവും കുറയുന്നു
  4. (D)ഇവ എല്ലാമാണ്
ഉത്തരം കാണുക(B) രോഗപ്രതിരോഗശേഷി കുറയുന്നു, മുടികൊഴിച്ചിലിനു കാരണമാകുന്നു

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

39. കാൽസിഫെറോൾ എന്നറിയപ്പെടുന്നത് :

  1. (A)വിറ്റാമിൻ-എ
  2. (B)വിറ്റാമിൻ-ബി
  3. (C)വിറ്റാമിൻ-സി
  4. (D)വിറ്റാമിൻ-ഡി
ഉത്തരം കാണുക(D) വിറ്റാമിൻ-ഡി

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

40. താഴെ തന്നിരിക്കുന്നവയിൽ ഏത് ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത്?

  1. (A)3 Hz
  2. (B)300 kHz
  3. (C)60 kHz
  4. (D)2000 Hz
ഉത്തരം കാണുക(D) 2000 Hz

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

41. ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ് :

  1. (A)അപവർത്തനം
  2. (B)ടിന്റൽ പ്രഭാവം
  3. (C)പ്രതിഫലനം
  4. (D)അനുരണനം
ഉത്തരം കാണുക(B) ടിന്റൽ പ്രഭാവം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

42. ഭൂമിയിൽ ഒരു വസ്തുവിന്റെ പലായനപ്രവേഗം :

  1. (A)വസ്തുവിന്റെ പിണ്ഡം കൂടുമ്പോൾ കൂടുന്നു
  2. (B)വസ്തുവിന്റെ പിണ്ഡം കുറയുമ്പോൾ കൂടുന്നു
  3. (C)വസ്തുവിന്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല
  4. (D)ഭൂമിയുടെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല
ഉത്തരം കാണുക(C) വസ്തുവിന്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

43. ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് :

  1. (A)വിക്രം-എസ്
  2. (B)ആർ.എൽ.വി.
  3. (C)ഏരിയൻ സ്പേസ്
  4. (D)എൽ.വി.എം. 3
ഉത്തരം കാണുക(A) വിക്രം-എസ്

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

44. സെമി കണ്ടക്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപലോഹം ഏത്?

  1. (A)ചെമ്പ്
  2. (B)സിലിക്കൺ
  3. (C)സോഡിയം
  4. (D)കാർബൺ
ഉത്തരം കാണുക(B) സിലിക്കൺ

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

45. താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത്? Assertion (A) : ആർഗോണിന്റെ ആറ്റോമിസിറ്റി ഒന്നും, ഓസോണിന്റേത് മൂന്നും ആണ് Reason (R) : ആർഗോൺ ഏക ആറ്റോമിക തന്മാത്രയും ഓസോൺ ത്രി ആറ്റോമിക തന്മാത്രയുമാണ്

  1. (A)(A) യും (R) ഉം ശരിയാണ്, (R) ആണ് (A) യുടെ ശരിയായ വിശദീകരണം
  2. (B)(A) ശരിയാണ്. പക്ഷെ (R) തെറ്റാണ്
  3. (C)(A) തെറ്റാണ്. പക്ഷെ (R) ശരിയാണ്
  4. (D)(A) യും (R) ഉം ശരിയാണ്, പക്ഷെ '(R)', (A) യുടെ ശരിയായ വിശദീകരണം അല്ല
ഉത്തരം കാണുക(A) (A) യും (R) ഉം ശരിയാണ്, (R) ആണ് (A) യുടെ ശരിയായ വിശദീകരണം

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

46. താഴെ പറയുന്നവയിൽ ഏതാണ് അസമതാന (Heterogeneous) മിശ്രിതം?

  1. (A)മണലും വെള്ളവും
  2. (B)പഞ്ചസാര ലായനി
  3. (C)വായു
  4. (D)ബ്രാസ്
ഉത്തരം കാണുക(A) മണലും വെള്ളവും

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

47. താഴെപ്പറയുന്നവയിൽ ദ്രവ്യത്തിന്റെ അഞ്ചാം അവസ്ഥ ഏതാണ്?

  1. (A)പ്ലാസ്മ
  2. (B)ക്വാർക്ക്-ഗ്ലൂവൺ പ്ലാസ്മ
  3. (C)ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
  4. (D)കൊളോയ്ഡ്
ഉത്തരം കാണുക(C) ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

48. താഴെപ്പറയുന്നവയിൽ ഏതാണ് യഥാർത്ഥ ലായനിയുടെ ഒരു ഗുണം അല്ലാത്തത്?

  1. (A)കണങ്ങളുടെ വലുപ്പം 1 nm ൽ കുറവാണ്
  2. (B)ടിന്റൽ എഫക്ട് കാണിക്കുന്നു
  3. (C)ഫിൽട്ടർ പേപ്പറിലൂടെ കടന്നുപോകുന്നു
  4. (D)കണങ്ങൾ അടിഞ്ഞു കൂടുന്നു
ഉത്തരം കാണുക(B) ടിന്റൽ എഫക്ട് കാണിക്കുന്നു

PSC 088/2026-M · Clerk, Amenities Assistant,sales Assistant,worker/plant Attender Grade Iii Etc- Various Dept (2026), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

49. ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്നത് ആരെയാണ്?

  1. (A)ഡോ. എ.പി.ജെ. അബ്ദുൾ കലാം
  2. (B)ഡോ. സി.വി. രാമൻ
  3. (C)ഡോ. ഹോമി ജെ. ഭാഭ
  4. (D)വിക്രം സാരാഭായി
ഉത്തരം കാണുക(A) ഡോ. എ.പി.ജെ. അബ്ദുൾ കലാം

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

50. ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ഏത് ഭാഗത്താണ് സോഫ്റ്റ് ലാന്റിംഗ് നടത്തിയത്?

  1. (A)ഉത്തരധ്രുവം
  2. (B)ദക്ഷിണധ്രുവം
  3. (C)കാന്തിക ദക്ഷിണധ്രുവം
  4. (D)കാന്തിക ഉത്തരധ്രുവം
ഉത്തരം കാണുക(B) ദക്ഷിണധ്രുവം

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567891011

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം