ദോഹ: ഖത്തറിലെ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ലൈവ് ഷോയുമായി പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക നേഹ കക്കര്‍ ഇന്ന് എത്തുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഏഷ്യന്‍ ടൗണിലെ ആംഫി തിയറ്ററില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30ന് ആരംഭിക്കും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തറിന് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്ന് നേഹ കക്കര്‍ പരിപാടിയുടെ മുന്നോടിയായി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വൈവിധ്യമാര്‍ന്ന ആള്‍ക്കൂട്ടത്തിന് മുന്നില്‍ പരിപാടി അവതരിപ്പിക്കുകയെന്നത് സന്തോഷകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.