ദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കേ അവധി ആഘോഷിക്കാന്‍ ഖത്തറിന് പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് പാക്കേജ് പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാത്താവളം.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വാരാന്ത്യത്തിലേക്ക് മൂന്നു ദിവസംവരെയുള്ള പാര്‍ക്കിങ്ങിന് 250 റിയാലാണ് ഈടാക്കുക. നാലു മുതല്‍ ഏഴു ദിവസംവരെ 350, എട്ടു മുതല്‍ 14 ദിവസം വരെ 450 എന്നിങ്ങനെയാണ് പാക്കേജിലെ സ്‌പെഷല്‍ നിരക്ക്. https://www.mawaqifqatar.com/booking/site/hia എന്ന സൈറ്റിലാണ് പാര്‍ക്കിങ് ആവശ്യമുള്ളവര്‍ വാഹനം പ്രീബുക്ക് ചെയ്യേണ്ടത്. തങ്ങളുടെ വാഹനങ്ങള്‍ സുരക്ഷിതമായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പാര്‍ക്കുചെയ്യാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ്ങിനുള്ള ഇടം മുന്‍കൂട്ടി സൈറ്റിലൂടെ ബുക്കുചെയ്യാമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.