സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ മോശം പ്രകടനം തുടരുന്നതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സിഡ്‌നിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐയിലെ ഉന്നതരും സെലക്ടർമാരും ഇക്കാര്യം രോഹിതുമായി സംസാരിച്ചതായാണ് വാർത്ത

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പ്രഖ്യാപനത്തിന്റെ കൃത്യസമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്‌നി ടെസ്റ്റിന് ശേഷം അത് സംഭവിക്കുമെന്നാണ് സൂചന. അതേസമയം ഏതേങ്കിലും സാഹചര്യത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയാൽ തന്നെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം രോഹിത് മുന്നിൽ വെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ ഇനി ഫൈനലിന് യോഗ്യത നേടാൻ സാധ്യത തീർത്തും കുറവാണ്. സിഡ്‌നിയിൽ ജയിക്കുന്നതിന് പുറമെ ശ്രീലങ്കയുമായുള്ള രണ്ട് ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ജയിക്കാതിരിക്കുകയും വേണം. മെൽബൺ ടെസ്റ്റിലെ പരാജയത്തിന് ശേഷം താൻ അസ്വസ്ഥനാണെന്ന് രോഹിത് പറഞ്ഞിരുന്നു. പരമ്പരയിലെ രോഹിതിന്റെ ക്യാപ്റ്റൻസിയെയും ബാറ്റിംഗിനെയും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു.

Exit mobile version