ക്ഷേത്രത്തില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്ന തന്റെ വാദത്തിനെതിരെ രംഗത്തെത്തിയ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി സച്ചിദാനന്ദ.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സുകുമാരന്‍ നായര്‍ പറയുന്നത് പഴയ ആചാരങ്ങള്‍ അതുപോലെ നിലനിര്‍ത്തണമെന്നാണ്. മന്നത്ത് പത്മനാഭന്റെ അഭിപ്രായത്തിന് വിപരീതമായാണ് സുകുമാരന്‍ നായര്‍ പറയുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠം പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അല്ല. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പിന്തുടരുന്നതാണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും ശിവഗിരി മഠം ഉള്‍ക്കൊള്ളുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. സന്യാസി എന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താനും പറയുന്നു. സുകുമാരന്‍ നായര്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
തന്നെ അയാള്‍ എന്ന് വിളിച്ചത് സുകുമാരന്‍ നായരുടെ സംസ്‌കാരമാണെന്നും അതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തില്‍ മേല്‍ മുണ്ട് ധരിക്കാതെ കേറുന്നതിനെതിരായ മുഖ്യമന്ത്രിയുടെയും ശിവഗിരി മഠത്തിന്റെയും നിലപാടിനെതിരെ ഇന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. മന്നംജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് ക്ഷേത്രത്തിലെ വസ്ത്രധാരണയെ വിവാദത്തില്‍ മുഖ്യമന്ത്രിയും ശിവഗിരി മഠത്തെയും കടന്നാക്രമിച്ച് ജി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ശ്രീനാരായണക്ഷേത്രങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അങ്ങനെയാകാം. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് തിരുത്താനാകില്ലെന്നും ജി സുകുമാരന്‍ നായര്‍ എന്‍എസ്എസ് നിലപാട് പരസ്യപ്പെടുത്തി.
പിന്നാലെ സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി സ്വാമി സച്ചിദാനന്ദയും രംഗത്തെത്തുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്നത് അനാചാരമെന്നായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്. പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്.
പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു.