മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

സംഭവം മണ്ണാര്‍ക്കാട്

മൂന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടുത്തെ മില്ലില്‍ ജോലി ചെയ്യുകയായിരുന്ന അശോക് അതേ സ്ഥാപനത്തിലെ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള ബാലികയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിന്റെ ബന്ധുകൂടിയായ മഞ്ചി, വീട്ടില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

മില്ലിന് സമീപത്തുള്ള വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിട്ടിലെത്തിയ മഞ്ചി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

നാട്ടുകല്‍ സി ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version